Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ സുധാകരനെ ആദ്യം നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത് കെ രാമന്‍പിള്ള; ജില്ലാ പ്രസിഡന്റെ സ്ഥാനത്തേക്ക് കെ ജി മാരാരോട് മത്സരിച്ചു; രണ്ടിലും തോററു

1980 ലാണ് കെ സുധാകരന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. അന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന കണ്‍വീനര്‍ കെ രാമന്‍പിള്ളയാണ്

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jun 19, 2021, 01:51 pm IST
inKerala
K G Marar, K Ramanpillai, K Sudhakaran

K G Marar, K Ramanpillai, K Sudhakaran

തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ തോറ്റത് കെ ജി  മാരാരോട്. നിയമസഭാ  തെരഞ്ഞെടുപ്പില്‍ സുധാകരനെ ആദ്യമായി സ്ഥാനാര്‍ത്ഥിയാക്കിയത് കെ രാമന്‍പിള്ളയും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെ ആര്‍എസ് എസ് ആക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണ്. അതിനിടയിലാണ് സുധാകരന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്മാാരുമായുള്ള ‘ബന്ധം’ ശ്രദ്ധേയമാകുന്നത്.  

1969 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍്ഗ്രസ് സംഘടനാ വിഭാഗത്തോടൊപ്പം നിന്നു.  കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ  പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന്  ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇന്ദിര സമാന്തര എ.ഐ.സി.സി വിളിച്ചു കൂട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) നിലവില്‍ വന്നു. ഔദ്യോഗികവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. സുധാകരന്‍ സംഘടനാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് യുവജന വിഭാഗത്തിന്റെ പസിഡന്റുമായി.

അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) ഇതര പ്രതിപക്ഷ കക്ഷികളായ ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റു് പാര്‍ട്ടി , ഭാരതീയ ലോക് ദള്‍ എന്നിവയുമായി ചേര്‍ന്ന് ജനതാ പാര്‍ട്ടിയായി മാറി.സുധാകരന്‍ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്ുമായി.

ജനതാപാര്‍ട്ടിയുടെ ജില്ലാകമ്മറ്റി പുനസംഘടന തര്‍ക്കങ്ങളൊന്നും ഇല്ലാതെ നടന്നു. കണ്ണൂര്‍ ജില്ലയില്‍ കെ ജി മാരാരുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ മാരാര്‍ക്കെതിരെ മത്സരിക്കാന്‍ കെ സുധാകരന്‍ രംഗത്തു വന്നു. സംസ്ഥാന നേതാക്കളായ പി സി ചെറിയാന്‍, കെ രാമന്‍പിള്ള എന്നിവര്‍ കണ്ണൂരിലെത്തി. ഗസ്റ്റ് ഹൗസിലേക്ക് ജില്ലയിലെ പ്രമുഖ നേതാക്കളെ എല്ലാം വ്യക്തിപരമായി വിളിച്ച് അഭിപ്രായം തേടി. മഹാഭൂരിപക്ഷം പേരും കെ ജി മാരാരെ പിന്തുണച്ചു. മാരാര്‍ ജില്ലാ പ്രസിഡന്റുമായി.

1980 ലാണ് കെ സുധാകരന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. അന്ന്  തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന കണ്‍വീനര്‍ കെ രാമന്‍പിള്ളയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍  കെ രാമന്‍ പിള്ളയാണ് എടക്കാട് മണ്ഡലത്തിലേക്ക് സുധാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. മുസ്‌ളീം ലീഗിന്റെ  പി പി വി മൂസയോട് സുധാകരന്‍ തോറ്റു. 1982ല്‍ അതേ മണ്ഡലത്തില്‍ സ്വതന്ത്രനായി സുധാകരന്‍ മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രനോട് തോറ്റു.

Tags: bjpcongressകെ. സുധാകരന്‍കെ.ജി. മാരാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.