Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിവാദ ഉത്തരവിന്റെ മറവില്‍ വീടുകളിലും പരിശോധന ശക്തമാക്കി വനം വകുപ്പ്, അന്വേഷണം പട്ടയഭൂമിയില്‍ നിന്ന് മുറിച്ച് മാറ്റിയ മരങ്ങളെ കുറിച്ച്

സ്വന്തം പുരയിടത്തിലെ മരങ്ങള്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം വനപാലകരുടെ നിയമാനുസൃത പാസ് ഉപയോഗിച്ച് മുറിച്ച് മാറ്റിയ മരങ്ങളും കണ്ടെത്തുകയാണ് വനം വകുപ്പ് വീടുകളില്‍ നടത്തുന്ന പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 10:59 am IST
inErnakulam

കോതമംഗലം: വിവാദ ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ളയെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി കോതമംഗലം മേഖലയിലെ വീടുകളിലും വനംവകുപ്പിന്റെ പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ താലൂക്കിലെ തടിമില്ലുകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പരിശോധന.

വിവാദ ഉത്തരവ് ഇറങ്ങിയതിനുശേഷം സ്വന്തം പുരയിടത്തിലെ മരങ്ങള്‍ റവന്യൂ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷം വനപാലകരുടെ നിയമാനുസൃത പാസ് ഉപയോഗിച്ച് മുറിച്ച് മാറ്റിയ മരങ്ങളും കണ്ടെത്തുകയാണ് വനം വകുപ്പ് വീടുകളില്‍ നടത്തുന്ന പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ പട്ടയഭൂമിയില്‍ നിന്ന് മുറിച്ച് മാറ്റിയ വിലപിടിപ്പുള്ള മരങ്ങളെ കുറിച്ചാണ് അന്വേഷണം. ഉടമസ്ഥര്‍ ഇത്തരത്തിലുള്ള മരങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ അവ വാങ്ങിയവരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അവ കണ്ടെത്താനുള്ള ശ്രമവും വനപാലകര്‍ നടത്തുന്നുണ്ട്.

ഭൂ ഉടമകളുടെ കസ്റ്റഡിയില്‍ സ്വന്തം ആവശ്യത്തിനായി സൂക്ഷിച്ചിട്ടുള്ളതും വില്‍പ്പന നടത്തിയിട്ടുള്ളതുമായവ കണ്ടെത്തി മരം അളന്ന് തിട്ടപ്പെടുത്തുകയാണ് അന്വേഷണ സംഘം ആദ്യം ചെയ്യുന്നത്. പിന്നീട് അളന്ന് തിട്ടപ്പെടുത്തിയ മരങ്ങളും അറുത്ത് എടുത്ത മര ഉരുപ്പടികളും കൈവശവക്കാരന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കണമെന്നും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ രൂപമാറ്റം വരുത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നും വനപാലകര്‍ എഴുതി ഒപ്പിട്ടു വാങ്ങി. അതോടെ കൈവശക്കാരന്‍ മരം സൂക്ഷിക്കേണ്ടതായും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ്.

 കോതമംഗലം താലൂക്കിലെ നിരവധി വീടുകളിലും അതാത് മേഖലയിലെ റേഞ്ച് ഉദ്യോഗസ്ഥരും വിജിലന്‍സ് വിഭാഗവും പരിശോധന നടത്തി മരങ്ങളും മര ഉരുപ്പടികളും ഉപകരണങ്ങളും കണ്ടെത്തി ലിസ്റ്റ് എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാദ ഉത്തരവിന്റെ മറവില്‍ കോതമംഗലം മേഖലയിലും മരങ്ങള്‍ മുറിച്ച് കടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തടിമില്ലുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ വനപാലകര്‍ ഒരുങ്ങുകയാണ്. കോതമംഗലം താലൂക്കിലെ തട്ടേക്കാട്, നേര്യമംഗലം, കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയില്‍നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയതായാണ് വിവരം.

കോതമംഗലം താലൂക്കിലെ തടിമില്ലുകളില്‍നിന്നും ഇത്തരം മരങ്ങള്‍ ഉരുപ്പടികളാക്കി മറ്റ് പ്രദേശങ്ങളിലേക്ക് കടത്തിയതായും പരിശോധനയില്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ ഓരോ തടിമില്ലിലും നിലവില്‍ സൂക്ഷിച്ചിട്ടുള്ള മരങ്ങളുടെയും മരങ്ങള്‍ അറുത്ത് ഉരുപ്പടിയാക്കി കൊണ്ടുപോയിട്ടുള്ള വിവരങ്ങളെ കുറിച്ചും വനപാലക സംഘം കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളിലും നടത്തും. കോതമംഗലം താലൂക്കില്‍ വരുന്ന ഏഴ് ഫോറസ്റ്റ് റേഞ്ചുകളില്‍ നാലിടത്ത് മരം മുറി നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മറ്റിടങ്ങളില്‍ മരം മുറിക്കുന്നതിനുള്ള നീക്കങ്ങളും നടന്നിട്ടുണ്ട്. സംഭവം വിവാദമായതോടെയാണ് മാഫിയാസംഘം ഇതില്‍നിന്ന് വലിഞ്ഞത്. ഈസാഹചര്യങ്ങളെല്ലാം വിലയിരുത്തിയാണ് കോതമംഗലം മേഖലയില്‍ കൂടുതല്‍ അന്വേഷണത്തിന് വനപാലകര്‍ തയ്യാറെടുക്കുന്നത്.

Tags: fortreeപരിശോധന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.