Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മമ്മൂട്ടിയെ ബാലഗോകുലം വേദിയിലെത്തിച്ച രമേശന്‍ നായര്‍; ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹതയുള്ള ആളെന്ന് അടൂര്‍; ദേവ സംഗീതത്തിന്റെ ചന്ദന സുഗന്ധം

സാറിന് അമൃത കീര്‍ത്തി പുരസ്‌ക്കാരം കിട്ടിയപ്പോള്‍ എറണാകുളത്ത് ഭാസ്‌ക്കരീയത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണനെ കൂട്ടിക്കൊണ്ടു പോകേണ്ട ചുമതല എനിക്കായിരുന്നു. യാത്രക്കിടയില്‍ തന്നെ സാറിന്റെ രചനകളെക്കുറിച്ചും പദസമ്പത്തുകളെക്കുറിച്ചുമൊക്കെ നല്ലതുമാത്രം പറഞ്ഞ അടൂര്‍, കേരളത്തില്‍ നിന്ന് ഒരാള്‍ക്ക് ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹതയുള്ള് ഒരാള്‍് രമേശന്‍ നായരാണ് എന്നും സൂചിപ്പിച്ചു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jun 18, 2021, 08:20 pm IST
inSamskriti

ബാലഗോകുലത്തിന്റെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായി പി. ശ്രീകുമാര്‍ അന്തരിച്ച എസ്. രമേശന്‍ നായരെ അനുസ്മരിക്കുന്നു

മാര്‍ച്ച്  18 നാണ് രമേശന്‍ നായര്‍ സാറിന്റെ മകന്‍ മനുവിന്റെ ഭാര്യ ഡോ. ഉമ മരിച്ചത്. സാറിനെ അവസാനമായി വിളിച്ചതും. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് സാര്‍ ഫോണ്‍ വെച്ചത്. കോവിഡ് ആയതിനാല്‍ വരാന്‍ നോക്കേണ്ടന്നും പറഞ്ഞു. ഇപ്പോള്‍ പൊട്ടിക്കരയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചരമവാര്‍ത്തയും. അതും കോവിഡ് ബാധിച്ച്.

  ബാലഗോകുലത്തിലൂടെയാണ് രമേശന്‍ നായര്‍ സാറുമായുള്ള അടുപ്പം.പ്രസിദ്ധീകരണ വിഭാഗമായ ബാലസാഹിതി പ്രകാശന്റെ ചുമതല ഏറെക്കാലം എനിക്കുണ്ടായിരുന്നു. പിന്നീട് അതിന്റെ ചെയര്‍മാനായി സാര്‍ എത്തി. കുട്ടികള്‍ക്കായി നിരവധി പുസ്തകങ്ങള്‍ പുറത്തിറക്കി. ബാലഗോകുലവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ സാന്നിധ്യം സജീവമായി. ഇടയക്ക് തപസ്യ അധ്യക്ഷനായെങ്കിലും വീണ്ടു ബാലസാഹിതി പ്രകാശന്‍ അധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തി. മമ്മൂട്ടി ഉള്‍പ്പെടെ പ്രമുഖരെ ബാലഗോകുലം വേദിയിലെത്തിച്ചതും കെ ജി ജയനേപ്പോലുള്ള പ്രമുഖരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയതും രമേശന്‍ നായര്‍ സാര്‍ ആണ്.

സാറിന് അമൃത കീര്‍ത്തി പുരസ്‌ക്കാരം കിട്ടിയപ്പോള്‍ എറണാകുളത്ത് ഭാസ്‌ക്കരീയത്തില്‍ നടന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് അടൂര്‍ ഗോപാലകൃഷ്ണനെ കൂട്ടിക്കൊണ്ടു പോകേണ്ട ചുമതല എനിക്കായിരുന്നു. യാത്രക്കിടയില്‍ തന്നെ സാറിന്റെ രചനകളെക്കുറിച്ചും പദസമ്പത്തുകളെക്കുറിച്ചുമൊക്കെ നല്ലതുമാത്രം പറഞ്ഞ അടൂര്‍, കേരളത്തില്‍ നിന്ന്  ജ്ഞാനപീഠം കിട്ടാന്‍ അര്‍ഹതയുള്ള ഒരാള്‍ രമേശന്‍ നായരാണ് എന്നും സൂചിപ്പിച്ചു.  പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തില്‍ അടൂര്‍ അത് ആവര്‍ത്തിക്കുകയും ചെയ്തു. ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത മമ്മൂട്ടി, സംഘടന ഏതെന്ന് നോക്കിയല്ല, രമേശന്‍ നായര്‍ സാര്‍ വിളിച്ചതുകൊണ്ടു മാത്രം എത്തി എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. തപസ്യ നടത്തിയ സാസ്‌ക്കാരിക യാത്രയുടെ സമാപനത്തില്‍ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ നടന്‍ മധുവിനെ എത്തിക്കാനുള്ള ചുമതലയും രമേശന്‍ നായര്‍ സാര്‍ എന്നെയാണ്  ഏല്‍പ്പിച്ചത്.  

യാത്രക്കിടയില്‍ മധുസാര്‍ സംസാരിച്ചതേറെ മയില്‍പീലിയിലെ കൃഷ്ണഗീതങ്ങളെക്കുറിച്ച്.  ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായരും ആ പരിപാടിയില്‍ പങ്കെടുത്തു. രണ്ടു പേരോടുമൊപ്പം  കണ്ടപ്പോള്‍  രണ്ടു മാധവന്‍ നായര്‍ മാര്‍ക്കിടയില്‍ ഒരു ശ്രീകുമാര്‍’ എന്ന് രമേശന്‍ നായര്‍ സാര്‍ പറഞ്ഞപ്പോള്‍ ആദ്യം പിടികിട്ടിയില്ല. നടന്‍ മധുവിന്റെ പേരും മാധവന്‍ നായര്‍ എന്നാണല്ലോ.

ജന്മഭൂമിയ്‌ക്കു വേണ്ടി അവതരണ ഗാനം വേണമെന്നും പറഞ്ഞപ്പോഴും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയ്‌ക്കായി കേരള ഗാനം  ചോദിച്ചപ്പോഴും താമസം വിനാ എഴുതിത്തന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കൊച്ചിയില്‍ താമസം മാറ്റിയ ശേഷം  തുടര്‍ച്ചയായി തിരുവനന്തപുരത്ത് വരേണ്ട സാഹചര്യം ഉണ്ടായി.  എത്തുമ്പോഴൊക്കെ വിളിക്കുകയും ഉച്ചഭക്ഷണം ഒന്നിച്ചാകുകയും ചെയ്യും. ഫോണ്‍ വിളിച്ചു തീരാറാകുമ്പോള്‍ വക്കീലമ്മയ്‌ക്കും സുഖമാണോ എന്ന ചോദ്യം ഇനി കേള്‍ക്കില്ല. അനന്യസാധാരണമായ വൃത്തശില്‍പ്പവും ശൈലി സൗകുമാര്യവും സമന്വയിപ്പിക്കുന്ന മഹനീയ രചനാ വൈഭവത്തോടെ ദേവ സംഗീതത്തിന്റെ ചന്ദന സുഗന്ധമായ്  മനസ്സിനെ മയീല്‍പ്പീലി സ്പര്‍ശത്താല്‍ തൊട്ടുണര്‍ത്തിയ  മലയാളത്തിന്റെ പുണ്യത്തെ ഇനി കാണാനാവില്ല. സ്നേഹപൂര്‍വം എന്നു കുറിച്ച് ഒപ്പിട്ടു തന്ന ഗുരു പൗര്‍ണ്ണമിയും കാവ്യാമൃതവും നോക്കി ആ സാന്നിധ്യം അനുഭവിക്കാം.

Tags: 'നായര്‍'മമ്മൂട്ടിAdoorAdoor gopalakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

Kerala

കെസിയേയും കൊടിക്കുന്നിലിനെയും അടൂരിനെയും ഭയക്കണം! എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

പുതിയ വാര്‍ത്തകള്‍

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.