Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഷംസ് ആബ്ദിന്‍ പറന്നിറങ്ങി; നാട്ടിലെ പാട്ടുവഴിയോരത്ത്

ഈ രണ്ടാം വരവില്‍ ഒരു വ്യത്യാസം മാത്രം, ആ തൂലികയില്‍ നിന്ന് ഇപ്പോള്‍ പിറക്കുന്നത് കഥകളല്ല. എഴുപതാം വയസ്സില്‍ ഷംസ് ആബ്ദിന്‍ പറന്നിറങ്ങിയത് പാട്ടുവഴിയോരത്താണ്. കടയ്‌ക്കല്‍ ചിങ്ങേലി തോട്ടത്തില്‍ വീട്ടില്‍ അബ്ദുള്‍ റസാഖ്-അസുമാബീവി ദമ്പതികളുടെ മകളായി പിറന്ന ഷംസുന്നിസ്സ എന്ന അടുത്തറിയുന്നവരുടെ മണി കുട്ടിക്കാലം മുതല്‍ എഴുതിക്കൂട്ടിയത് നൂറുകൂട്ടം കഥകള്‍.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 13, 2021, 12:40 pm IST
inVaradyam
ഷംസ് ആബ്ദിനും ഭര്‍ത്താവ് സൈനുല്‍ ആബ്ദിനും

ഷംസ് ആബ്ദിനും ഭര്‍ത്താവ് സൈനുല്‍ ആബ്ദിനും

നോട്ടുബുക്കിന്റെ പേജുകളില്‍ കഥകള്‍ കുറിച്ചിട്ട ബാല്യം. കഥാകാരിയുടെ ദാവണി ചുറ്റിയ കൗമാരം. വിവാഹം കഴിഞ്ഞ് 38 വര്‍ഷത്തെ പ്രവാസം. അബുദാബിയിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിലച്ചുപോയ എഴുത്തിന്റെ ആകാശം തേടുകയാണ് കേരളാദിത്യപുരം സനുഷില്‍ ഷംസ് ആബ്ദിന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഷംസുന്നിസ്സ സൈനുല്‍ ആബ്ദിന്‍.

ഈ രണ്ടാം വരവില്‍ ഒരു വ്യത്യാസം മാത്രം, ആ തൂലികയില്‍ നിന്ന് ഇപ്പോള്‍ പിറക്കുന്നത് കഥകളല്ല. എഴുപതാം വയസ്സില്‍ ഷംസ് ആബ്ദിന്‍ പറന്നിറങ്ങിയത് പാട്ടുവഴിയോരത്താണ്. കടയ്‌ക്കല്‍ ചിങ്ങേലി തോട്ടത്തില്‍ വീട്ടില്‍ അബ്ദുള്‍ റസാഖ്-അസുമാബീവി ദമ്പതികളുടെ മകളായി പിറന്ന ഷംസുന്നിസ്സ എന്ന അടുത്തറിയുന്നവരുടെ മണി കുട്ടിക്കാലം മുതല്‍ എഴുതിക്കൂട്ടിയത് നൂറുകൂട്ടം കഥകള്‍. കോളജ് പഠനകാലത്ത് എഴുതിയ ‘എല്ലാം വിധിയാണ്’ എന്ന കഥ ആകാശവാണി പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചു. കഥ അവതരിപ്പിക്കാന്‍ ആകാശവാണിയില്‍ നിന്ന് ക്ഷണം കിട്ടിയ ദിവസമായിരുന്നു ഷംസുന്നിസ്സയും കൊല്ലം പരവൂര്‍ സ്വദേശിയും, അബുദാബി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥനുമായ സൈനുല്‍ ആബ്ദിനും തമ്മിലുള്ള വിവാഹം. പിന്നീട് ആ കഥ മറ്റൊരാളിന്റെ ശബ്ദത്തില്‍ റേഡിയോയിലൂടെ ഷംസ് ആബ്ദിന്‍ കേട്ടു.

വിവാഹശേഷം 1975 ല്‍ ഇരുവരും അബുദാബിയിലേക്ക്. കഥയുടെ ലോകത്തുനിന്ന് ദാമ്പത്യത്തിന്റെ, ജോലിയുടെ തിരക്കുകളിലേക്ക് പറിച്ചുനടപ്പെട്ടു. ഗള്‍ഫിലെ കലാ സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായി. 2012 ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ഷംസുന്നിസ്സയും ഭര്‍ത്താവും നാട്ടില്‍ തിരിച്ചെത്തുന്നത്. ഷംസുന്നിസ്സയുടെ നാലു മക്കളും മരുമക്കളും പേരക്കുട്ടികളും ഖത്തറിലും യുകെയിലും യുഎസ്സിലുമാണ്. നാട്ടിലെത്തിയെങ്കിലും വീണ്ടും ഏഴ് വര്‍ഷക്കാലം ഷംസുവും ഭര്‍ത്താവും യാത്രകളിലായിരുന്നു. മക്കള്‍ക്കരികിലേക്കും, വിവിധ രാജ്യങ്ങളിലേക്കുമൊക്കെ ജീവിതം ആഘോഷമാക്കിയ സഞ്ചാരങ്ങള്‍. ഒടുവില്‍ 2020ലെ ലോക്ഡൗണ്‍ കാലത്താണ് ഷംസ് ആബ്ദിന്‍ വീണ്ടും എഴുത്തുപുരയിലേക്ക് ചേക്കേറുന്നത്.

2020ലെ ഓണക്കാലത്ത് ഗൃഹാതുരത്വമുണര്‍ത്തുന്ന വരികള്‍ എഴുതിക്കൊണ്ട് പാട്ടുവഴിയിലേക്ക് എത്തി. പന്തളം ബാലന്‍ പാടിയ ആ ഓണപ്പാട്ട് യൂ ട്യൂബിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനം കവര്‍ന്നു. തുടര്‍ന്ന് ‘അള്ളാ നിന്‍ തിരുനാമം തേടിക്കൊണ്ടെന്നും, ദിക്‌റോതിടുന്നു ഞങ്ങള്‍, ദസ്ബീഗ് നീക്കീടുന്നു…’ എന്നു തുടങ്ങുന്ന ഷംനാദ് ജമാല്‍ ഈണമിട്ട് പാടിയ റംസാന്‍ ഗീതവും വന്‍ ഹിറ്റായി. പാട്ടുകേട്ട് സാക്ഷാല്‍ വിദ്യാധരന്‍ മാസ്റ്റര്‍ പോലും ഷംസുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ‘കണ്ണാ നിന്നെ കാണാന്‍ നിറകണ്ണുമായ് ഇന്നും കാത്തിരിപ്പൂ…’ എന്നു തുടങ്ങുന്ന കൃഷ്ണഭക്തിഗാനമാണ് ഷംസ് ആബ്ദിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ആല്‍ബം. ജിനു സി.ആര്‍ ഇല്ലത്താണ് ഈ പാട്ടിന്റെ സംഗീതവും ആലാപനവും. പിന്നെയും കുറേ പാട്ടുകളുണ്ട് പണിപ്പുരയില്‍. ഭര്‍ത്താവും മക്കളും മരുമക്കളും പേരക്കുട്ടികളും നല്‍കുന്ന പിന്തുണയാണ് ഈ എഴുത്തുകാരിക്ക് ഊര്‍ജ്ജമാകുന്നത്.

തനിക്കു ചുറ്റുമുള്ള നിരാലംബരുടെ കണ്ണീരൊപ്പാനും  ഈ പാട്ടെഴുത്തുകാരി മറക്കുന്നില്ല. കൈനീട്ടിയെത്തുന്ന അര്‍ഹര്‍ക്ക്, അനാഥാലയങ്ങള്‍ക്ക് ഈ പ്രവാസി സഹായങ്ങളെത്തിക്കും, ആരേയും അറിയിക്കാതെ. ഷംസ് ആബ്ദിന്റെ വാക്കുകള്‍ കടമെടുത്താല്‍… ”ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആകസ്മികം. നാട്ടില്‍ നിന്ന് മറുനാട്ടിലേക്ക്,  കഥാകാരിയില്‍ നിന്ന് പാട്ടെഴുത്തിലേക്ക്…, നാളെ…? ഈശ്വരനിയോഗം പോലെ മുന്നോട്ട്…”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

Kerala

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം
Kerala

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

ആദര്‍ശ ജീവിതത്തിന്റെ സൗമ്യമുഖം; വി.എം. കൊറാത്തിന്റെ നൂറാം ജന്മദിനം ഇന്ന്

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

കൃഷ്ണസ്പര്‍ശം: സമാധാനത്തിനായി ശ്രമിക്കണം, അവസാന നിമിഷം വരെ

ഭാഷാസൗന്ദര്യ ലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.