Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; രക്ഷാകവചമൊരുക്കി കേന്ദ്രം

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്‌പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 05:00 am IST
inEditorial

രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാക്‌സിന്‍ നയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കുതിപ്പേകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ആവശ്യമായ വാക്‌സിന്റെ എഴുപത്തിയഞ്ച് ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കും. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണിത്. ഈ മാസം 21 മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന പ്രഖ്യാപനം രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഭരണഘടന പ്രകാരം പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണ്. ഇതനുസരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്നും, ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നുമായിരുന്നു ഇതുവരെയുള്ള നയം. എന്നാല്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ചില മുഖ്യമന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഇക്കാര്യം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു. വാക്‌സിന്‍ സൗജന്യമായി നല്‍കിക്കൂടെയെന്ന്                  സുപ്രീംകോടതിയും ചോദിക്കുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്‌സിന്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. വാക്‌സിന്റെ വിലയ്‌ക്കു പുറമെ 150 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കുകയും ചെയ്യാമെന്നത് പ്രായോഗികമായ വ്യവസ്ഥയാണ്.    

വാക്‌സിന്‍ വിതരണത്തിന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നായിരുന്നു പരാതി. ആഗോള നിര്‍മാതാക്കളില്‍നിന്ന് തങ്ങള്‍ വാക്‌സിന്‍ വാങ്ങുമെന്ന് ചില മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീരവാദം മുഴക്കിയത്. സംസ്ഥാന ബജറ്റിലും ഇത് ആവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാനുള്ള സമവാക്യത്തിന് രൂപംനല്‍കണമെന്നുവരെ ഒരു മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ്. ഫെഡറല്‍ തത്വങ്ങളെ മാനിക്കുന്നതുകൊണ്ട് പ്രധാനമന്ത്രി ഇതിനെയൊന്നും കാര്യമായി വിമര്‍ശിച്ചില്ലെന്നു മാത്രം. മറ്റ് രാജ്യങ്ങളില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പറയുന്നതുപോലെ എളുപ്പമല്ല ഇതെന്ന് മനസ്സിലായപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് മുറവിളി കൂട്ടാന്‍ തുടങ്ങി. വാക്‌സിന്‍ കേന്ദ്രം വാങ്ങി നല്‍കണമെന്ന് പ്രതിപക്ഷത്തെ 12 പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. 50 ശതമാനം വാക്‌സിന്‍ കേന്ദ്രം നല്‍കുമ്പോഴായിരുന്നു ഇത്. 25 ശതമാനം വാക്‌സിനാണ് സംസ്ഥാനം വാങ്ങേണ്ടിയിരുന്നത്. ഇതിനുപോലും കഴിയാതെ വന്നപ്പോഴാണ് അവര്‍ കേന്ദ്രത്തിലേക്ക് തിരിഞ്ഞത്. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാമെന്നായിരുന്നു അന്നത്തെയും വ്യവസ്ഥ.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്നെ ചില പ്രാദേശിക പാര്‍ട്ടികള്‍ ഈ പ്രതിസന്ധിയെ ഉപയോഗിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെ പലായനം, ലോക്ഡൗണ്‍, വാക്‌സിന്‍ പരീക്ഷണം എന്നിവയിലൊക്കെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.  കുപ്രചാരണങ്ങള്‍ക്കിടയിലും ഒന്നാം തരംഗത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞത് പ്രതിപക്ഷത്തെ നിരാശപ്പെടുത്തി. രണ്ടാം തരംഗത്തെ നേരിടുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയപ്പെടുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. കോടതികളെപ്പോലും ഇതിനു ദുരുപയോഗിച്ചു എന്നുവേണം കരുതാന്‍. പക്ഷേ സ്വതസിദ്ധമായ രീതിയില്‍ ഇത്തരം പ്രതികൂലാവസ്ഥകളെ മറികടക്കാന്‍ കഴിയുന്ന പ്രധാനമന്ത്രി വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്‌പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

Tags: indianarendramodiവാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.