Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേവസ്വം ബോര്‍ഡ് പണമില്ലാതെ നട്ടംതിരിയുന്നു; പ്രതിസന്ധിക്കിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനപ്പെരുമഴ

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനം തീരെയില്ല. ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി ശാക്തീകരിച്ചിരുന്നത് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലമായിരുന്നു. എന്നാല്‍, 2018ല്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മുതല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jun 7, 2021, 08:53 am IST
inKerala

പത്തനംതിട്ട: കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി നട്ടംതിരിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രതിമാസം അരക്കോടിയിലേറെ രൂപ അധിക ബാധ്യത വരുന്ന തരത്തില്‍ നിയമനം നടത്തുന്നതായി ആക്ഷേപം.  

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരുമാനം തീരെയില്ല.  ദേവസ്വം ബോര്‍ഡിനെ സാമ്പത്തികമായി ശാക്തീകരിച്ചിരുന്നത് ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലമായിരുന്നു. എന്നാല്‍, 2018ല്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് യുവതീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും മുതല്‍ ശബരിമലയില്‍ നിന്നുള്ള വരുമാനത്തിലും ഇടിവുണ്ടായി. തുടര്‍ന്ന് കൊവിഡ് മഹാമാരി പരന്നതോടെ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തും ശബരിമലയില്‍ നിന്നുള്ള വരുമാനം തീരെ ഇല്ലാതായി. മഹാക്ഷേത്രങ്ങള്‍ അടക്കമുള്ള മറ്റ് അമ്പലങ്ങളില്‍  ഭക്തര്‍ക്ക് കൊവിഡ് കാലത്ത് പ്രവേശനം പരിമിതപ്പെടുത്തിയതോടെ ആവഴിക്കുള്ള വരുമാനവും നഷ്ടമായി. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പിനായി സര്‍ക്കാര്‍ സഹായം തേടിയെങ്കിലും സര്‍ക്കാരും കനിഞ്ഞില്ല. ക്ഷേത്രങ്ങളുടെ ദൈനംദിന നടത്തിപ്പിനും  ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിനും വക കണ്ടെത്താന്‍ പെടാപ്പാടുപെടുന്നതിനിടയിലാണ് പുതിയ ജീവനക്കാരെ നിയമിച്ച് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതെന്നാണ് ആക്ഷേപം. ഒഴിവാക്കപ്പെടണമെന്നു കണ്ടെത്തിയ തസ്തികകളില്‍ പോലും പുതുതായി ആളെ നിയമിക്കുന്നതായാണ് പരാതികള്‍ ഉയരുന്നത്.

കൊവിഡ് പ്രതിസന്ധി ദേവസ്വം ബോര്‍ഡിനെ ബാധിച്ചു തുടങ്ങിയ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നൂറിലേറെ നിയമനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയത്. ദേവസ്വം മരാമത്ത് വിഭാഗത്തിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണത്രേ. സര്‍ക്കാര്‍ പിഡബ്ല്യുഡി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണ്‍ വച്ചു നോക്കിയാല്‍ ദേവസ്വം മരാമത്ത് വിഭാഗത്തില്‍ ജീവനക്കാര്‍ ഇപ്പോഴും അധികമാണ്. രണ്ട് ചീഫ് എഞ്ചിനീയര്‍ തസ്തിക നിലവിലുള്ളപ്പോള്‍ മൂന്നാമത് ഒരു ചീഫ് എഞ്ചിനീയര്‍ തസ്തിക കൂടി സൃഷ്ടിക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമാണ് എന്നാണറിയുന്നത്. പിഡബ്ല്യുഡി വിഭാഗത്തിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണെങ്കില്‍ ഇപ്പോഴുള്ള ജീവനക്കാര്‍ അധികമാണെന്നിരിക്കേ പുതിയതായി ഓവര്‍സിയര്‍മാരെ നിയമിക്കാനാണ് നീക്കം.  

കഴിഞ്ഞ രണ്ടുവര്‍ഷമായി ദേവസ്വം മരാമത്ത് പണികള്‍ നാമമാത്രമാണ് നടത്തുന്നത്. അടിയന്തര പ്രവൃത്തികള്‍ മാത്രമേ നടത്തുന്നുള്ളു. ഇപ്പോഴത്തെ ദേവസ്വം മരാമത്ത് പണികളുടെ വ്യാപ്തി വച്ച് നോക്കിയാല്‍ സര്‍ക്കാര്‍ മരാമത്ത് വിഭാഗത്തിലെ ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ നടത്താനുള്ള പ്രവൃത്തികളെ നടത്തുന്നുള്ളൂയെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. ആ സമയത്താണ് ഏകദേശം മുപ്പതോളം ഓവര്‍സിയര്‍മാരെ നിയമിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതായി സൂചനകള്‍ ഉയരുന്നത്.  

ഭണകക്ഷിയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങിയാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നതത്രേ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അറുപതിലേറെ എല്‍ഡി ക്ലാര്‍ക്കുമാരേയും നിയമിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്‌ട്രോങ് റൂം ഗാര്‍ഡുമാരുടെ എണ്ണം കുറയ്‌ക്കാവുന്നതാണെങ്കിലും പുതുതായി നാല്‍പ്പതിലേറെ ഗാര്‍ഡുമാരേയും നിയമിക്കുന്നു. ഈ പുതിയ നിയമനങ്ങളിലൂടെ  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിമാസം അരക്കോടിയോളം രൂപ അധിക ബാധ്യത വരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിമാസം മുപ്പതു കോടിയിലേറെ രൂപ കണ്ടെത്തേണ്ടതുണ്ട്. ഇതുവരെ ശമ്പളം മുടങ്ങിയില്ലെങ്കിലും ഈ സ്ഥിതി തുടര്‍ന്നാല്‍ അതും വേണ്ടിവരുമെന്നാണ് ജീവനക്കാരുടെ ആശങ്ക. അതിനിടയില്‍ 2019 മുതല്‍ വിരമിച്ച ഇരുനൂറോളം ജീവനക്കാരുടെ പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ ദേവസ്വംബോര്‍ഡിന് നല്‍കാനായില്ലെന്ന പരാതിയും ഉയരുന്നു.

Tags: ദേവസ്വം ബോര്‍ഡ്crisistravancore devaswom boardTravancoreഎന്‍. വാസു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.