Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപിന്റെ വികസന സാധ്യതകള്‍ക്ക് കരുത്ത്; ദ്വീപില്‍ നിന്ന് ആദ്യമായി അഞ്ച് ടണ്‍ ചൂര ജപ്പാനിലേക്ക്; തുറക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍; ജനതയ്‌ക്ക് ആവേശം

ബെംഗളൂരുവിലെ ഷഷ്നി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപ് ചൂര ജപ്പാനിലെ ടോക്കിയോവിലെത്തിക്കുക. ആദ്യഘട്ടമായി അഞ്ച് ടണ്‍ ചൂരയാണ് കയറ്റുമതി ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് ദ്വീപിലേക്ക് ചരക്ക് എത്തിക്കുന്ന എയര്‍ ഇന്ത്യ ചരക്ക് വിമാനം മടങ്ങുമ്പോഴാണ് കയറ്റുമതിക്കുള്ള ചൂര കണ്ടെയ്നറുകള്‍ അയയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 11:03 pm IST
inKerala

എസ്. കൃഷ്ണകുമാര്‍

മട്ടാഞ്ചേരി: ലക്ഷദ്വീപ് ജനതയ്‌ക്ക് ആവേശം പകര്‍ന്ന് ദ്വീപില്‍ നിന്ന് ജപ്പാനിലേക്ക് ആദ്യ ചൂര കയറ്റുമതി. ശനിയാഴ്ച അഗത്തിയില്‍ നിന്നുള്ള ആദ്യ ചൂര കയറ്റുമതി കണ്ടെയ്നര്‍ ബെംഗളൂരുവിലെത്തി. അവിടെ നിന്നാണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുക. ബെംഗളൂരുവിലെ ഷഷ്നി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്ഷദ്വീപ് ചൂര ജപ്പാനിലെ ടോക്കിയോവിലെത്തിക്കുക. ആദ്യഘട്ടമായി അഞ്ച് ടണ്‍ ചൂരയാണ് കയറ്റുമതി ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് ദ്വീപിലേക്ക് ചരക്ക് എത്തിക്കുന്ന എയര്‍ ഇന്ത്യ ചരക്ക് വിമാനം മടങ്ങുമ്പോഴാണ് കയറ്റുമതിക്കുള്ള ചൂര കണ്ടെയ്നറുകള്‍ അയയ്‌ക്കുന്നത്.

ജൈവ സമ്പൂര്‍ണമായ ദ്വീപ് സമൂഹങ്ങളിലെ ചൂര മത്സ്യം ജപ്പാന്‍, ജര്‍മ്മന്‍ വിപണികളില്‍ ഏറെ പ്രിയമുള്ളവയാണ്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മെഗാ ലക്ഷദ്വീപ് ട്യൂണ എക്സ്പോര്‍ട്ടേഴ്സ് സ്റ്റേക്ക് ഹോള്‍ഡേഴ്സ് മീറ്റാണ് കയറ്റുമതി സാധ്യതകള്‍ തുറന്നത്. അമ്പതോളം കയറ്റുമതിക്കാരാണ് ഇതില്‍ പങ്കെടുത്തത്. ബെംഗളൂരു കമ്പനിക്ക് പിന്നാലെ കൂടുതല്‍ കമ്പനികള്‍ ദ്വീപ് ചൂര കയറ്റുമതിക്കായി കാത്തിരിക്കുന്നു. മുപ്പത്താറോളം ദ്വീപുകളില്‍ ജനവാസമുള്ള പത്ത് ദ്വീപുകളിലായി രണ്ടായിരത്തോളം യാനങ്ങളും ഏഴായിരത്തിലേറെ മത്സ്യത്തൊഴിലാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടത്തെ സൊസൈറ്റികളുമായി സഹകരിച്ചാണ് കയറ്റുമതി പ്രവര്‍ത്തനം. ചൂര സംഭരണത്തിനും സൂക്ഷിപ്പിനുമായി അഗതി, മിനികോയ്, അമിനി ദ്വീപുകളില്‍ ജര്‍മ്മന്‍ സാങ്കേതികവിദ്യയോടെയുള്ള കണ്ടെയ്നര്‍ ഐസ് പ്ലാന്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.  

ദ്വീപില്‍ നിന്നുള്ള ചൂര കയറ്റുമതി ലക്ഷദ്വീപില്‍ ഒട്ടെറെ തൊഴിലവസരത്തിനും സാമ്പത്തിക നേട്ടത്തിനുമിടയാക്കുമെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷത്തില്‍ ചരക്ക് വിമാനം വഴി കൂടുതല്‍ ചൂര കയറ്റുമതി നടത്താനും സെപ്തംബറോടെ കയറ്റുമതിക്കായി പ്രത്യേക കപ്പല്‍ സംവിധാനമൊരുക്കാനുമാണ് ലക്ഷ്യമിടുന്നത്. ചൂര കയറ്റുമതി ദ്വീപിന്റെ വികസന സാധ്യതകള്‍ക്ക് കരുത്തേകുമെന്നാണ് മത്സ്യ കയറ്റുമതി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Tags: ജപ്പാന്‍Lakshadweepfishലക്ഷദ്വീപ്Praful Khoda Patel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.