Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തിന്റെ പൊതുകടം നാലു ലക്ഷം കോടിയിലേക്ക്; കിഫ്ബി വഴിയുള്ള കടം വേറെയും; സ്ഥിതി അതീവ ഗുരുതരം

2019-20ല്‍ റവന്യൂ വരവിലെ വളര്‍ച്ച നെഗറ്റീവ് 2.83 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 0.63 ശതമാനവും കേന്ദ്ര നികുതി വിഹിതത്തില്‍ 9.17 ശതമാനവും കുറഞ്ഞു. റവന്യൂ ചെലവ് വളര്‍ച്ചയും നെഗറ്റീവ് 5.07 ശതമാനമായി.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 6, 2021, 08:29 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയിലേക്ക് അടുക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് പൊതുകടം 3,90,500 കോടിയില്‍ എത്തുമെന്നാണ് സര്‍ക്കാരിന്റെ മീഡിയം ടേം ഫിസ്‌കല്‍ പ്ലാന്‍ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്. നിലവില്‍ സംസ്ഥാനത്തിന്റെ കടം 3,27,654.70 കോടി രൂപയാണെന്നും സര്‍ക്കാര്‍ കണക്കില്‍ പറയുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 37.39 ശതമാനമാണിത്. കിഫ്ബി വഴിയുള്ള കടം ഒഴികെയാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ പൊതുകടം 3,57,229.25 കോടിയാകും. 2023-24ല്‍ ഇത് 3,90,500.62 കോടിയാകും. ആ സമയം ആഭ്യന്തര ഉത്പാദനം 1,109,046 കോടിയിലെത്തണം. ഇല്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ കടക്കെണിയിലേക്കാകും സംസ്ഥാനം നീങ്ങുകയെന്നും സ്റ്റേറ്റ്‌മെന്റ് വ്യക്തമാക്കുന്നു.  

2019-20ല്‍ റവന്യൂ വരവിലെ വളര്‍ച്ച നെഗറ്റീവ് 2.83 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 0.63 ശതമാനവും കേന്ദ്ര നികുതി വിഹിതത്തില്‍ 9.17 ശതമാനവും കുറഞ്ഞു. റവന്യൂ ചെലവ് വളര്‍ച്ചയും നെഗറ്റീവ് 5.07 ശതമാനമായി. 2020-21ല്‍ ലോക്ഡൗണ്‍ മൂലം സംസ്ഥാന നികുതി വരുമാനത്തില്‍ 22,148 കോടിയും നികുതിയേതര വരുമാനത്തില്‍ 5466 കോടി രൂപയും കുറഞ്ഞു. എന്നിട്ടും 2020-21ലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് -3.82ല്‍ നിന്ന് 2021-22ല്‍ 6.60 ആയി ഉയരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍, ഈ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ ആഭ്യന്തര ഉത്പാദനം കുത്തനെ കൂടണം. അതിനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എത്രത്തോളം ഫലവത്താകുമെന്നത് കണ്ടറിയണം.

ഇപ്പോള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര വിഹിതം കൊണ്ടാണ്. 2021 ജനുവരിയില്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര നികുതി 16,550 കോടി രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ലഭിച്ചത് 12,812 കോടിയാണ്. 3748 കോടി കുറഞ്ഞു. റവന്യൂ ഗ്രാന്റ് കമ്മിയില്‍ സംസ്ഥാനം പ്രതീക്ഷിച്ചത് 10,000 കോടിയായിരുന്നു. അതിനു പകരം ലഭിച്ചതാകട്ടെ 19,891 കോടി രൂപ. അതായത് 9891 കോടി അധികം. കേന്ദ്ര വിഹിതം ജനുവരിയിലെ ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 3748 കോടി രൂപ കുറഞ്ഞെങ്കിലും ഗ്രാന്‍ഡായി 9891 കോടി ലഭിച്ചതോടെ നഷ്ടം നികന്നു. മാത്രമല്ല കേരളത്തിന്റെ നികുതി വരുമാനത്തില്‍ കുറവ് വന്ന 1787 കോടിയും അതിലൂടെ നികത്തി. 4356 കോടി സര്‍ക്കാരിന്റെ ഖജനാവില്‍ വന്നു. ഇതായിരുന്നു ഐസക്ക് മാറ്റിവച്ചെന്ന് അവകാശപ്പെട്ട 5000 കോടി.  

ശമ്പള പരിഷ്‌കരണം, കൊവിഡ് തുടങ്ങിയവ മൂലം റവന്യൂ ചെലവില്‍ 26 ശതമാനം വര്‍ദ്ധനവാണുണ്ടായതെങ്കിലും ഖജനാവിലെത്തിയ അധിക തുക കൊണ്ട് പിടിച്ചുനില്‍ക്കുകയാണ്. മാത്രമല്ല സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നേരത്തെ മൂന്നു ശതമാനമായിരുന്നത് നിബന്ധനകളോടെ കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ച് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ആദ്യമുള്ള മൂന്നു ശതമാനത്തില്‍ നിന്ന് നിബന്ധനകളില്ലാതെ ഒരു ശതമാനം വര്‍ദ്ധിപ്പിച്ച് നാല് ശതമാനമാക്കി. ഇതോടെ 9,000 കോടി അധികം ലഭിക്കും. കടമെടുപ്പ് തുക 36,000 കോടിയോളം വരും. കടമെടുപ്പ് തുടരുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കൂടിയാകുന്നതോടെ സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കടക്കും.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനകെ.എന്‍. ബാലഗോപാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.