Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

ഭയാനകമായ കുടുംബകഥ!

പ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണന്‍, മേബിള്‍, അമ്മു, ചാന്ദിനി സുനില്‍, ബെന്‍സിനോവ്, രാജു അറയ്‌ക്കല്‍, സന്തോഷ്, എല്‍ദോസ്, അനില്‍കുമാര്‍, ശശി അല്ലപ്ര, ബിജു വൈദ്യന്‍, ആദിത്യന്‍ അനീഷ്, ആരാധ്യ ഹെന്‍ട്രി എന്നിവര്‍ അഭിനയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inMollywood

സമൂഹത്തിലെ സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുകയാണ് ഒറ്റ എന്ന ചിത്രം. ബെന്‍സീന ഫിലിംസ് നിര്‍മിക്കുന്ന ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നി സി. ഡാനിയല്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടന്‍ ഒടിടിയില്‍ റിലീസ് ചെയ്യും.

ആയിരത്തില്‍ ഒരുവന്‍, താപ്പാന, ദ്രോണ, ഹരിഹരന്‍ പിള്ള ഹാപ്പിയാണ്, സി.ഐ.ഡി മൂസ, ലേലം, ഒരു നാള്‍ വരും, പിഗ്മാന്‍, രാമ രാവണന്‍, തിരകള്‍ക്കപ്പുറം, ആയുര്‍രേഖ, ലക്കി ജോകേഴ്‌സ്, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും പ്രധാന വേഷം അവതരിപ്പിച്ച്, ശ്രദ്ധേയയായ നിമിഷ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക. കോയമ്പത്തൂര്‍ സിദ്ധാ പുത്തൂര്‍ അയ്യപ്പക്ഷേത്രത്തിലെ തന്ത്രിയായ പ്രസാദ് തൃക്കുറ്റിശ്ശേരിയാണ് നായകന്‍. മലയാളത്തില്‍ ആദ്യമാണ് ഒരു തന്ത്രി നായകനായി അഭിനയിക്കുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മനംനൊന്ത്, സൈക്കോസിസിന്റെ സൂക്ഷ്മമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന യുവാവും, അയാളുടെ കുടുംബത്തില്‍ ഉണ്ടാവുന്ന, അതിതീവ്രവും, ഭയാനകവുമായ അന്തരീക്ഷങ്ങളും ഒറ്റ എന്ന ചിത്രത്തെ തികച്ചും വ്യത്യസ്തമാക്കുന്നു.

അറിയപ്പെടുന്ന ശില്‍പ്പിയാണ് നന്ദകുമാര്‍ (പ്രസാദ് തൃക്കുറ്റിശ്ശേരി) ഭാര്യ സ്റ്റെല്ലയും ( നിമിഷ ഉണ്ണികൃഷ്ണന്‍ ) രണ്ട് കുട്ടികളും അടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ നാഥന്‍. സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്. നല്ലൊരു ശില്‍പ്പി ആയതുകൊണ്ട് തന്നെ, ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ നന്ദകുമാറിനെ ജോലിക്ക് വിളിക്കുമായിരുന്നു. ഭാര്യയെയും കുട്ടികളെയും ഒറ്റയ്‌ക്കാക്കി ദൂരെ ജോലിക്ക് പോകുമ്പോള്‍ നന്ദകുമാറിന്റെ മനസ്സ് വേദനിച്ചിരുന്നു. ഒരിക്കല്‍ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും, പീഡിപ്പിച്ചു കൊല്ലുന്നതും നേരില്‍ കാണാനിടയായതോടെ നന്ദകുമാര്‍ ആകെ തകരുന്നു. അയാളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ കൂടുന്നു. ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത പ്രത്യേക മാനസികാവസ്ഥകളിലൂടെ കടന്നുപോയ നന്ദകുമാറിന്റെ ആകസ്മികമായ ദുരന്തങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു.

ഭീതി ഒരു വ്യക്തിയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന, സൈക്കോസിസിന്റെ ആരും പറയാത്ത മേഖലയിലൂടെ ഈ സിനിമ പ്രേക്ഷകരെ കൊണ്ടു പോകുന്നു. സാമൂഹിക തിന്മകളുടെ ബഹിര്‍സ്ഫുരണങ്ങള്‍, വ്യക്തികളില്‍ ഉണ്ടാക്കാവുന്ന മാനസിക സംഘര്‍ഷങ്ങളുടെ സമകാലിക പ്രശസ്തി വരച്ചുകാട്ടുകയാണ് ഒറ്റ എന്ന ചിത്രത്തിലൂടെ സംവിധായകന്‍.

ബെന്‍സീന ഫിലിംസിന്റെ ബാനറില്‍, ബെന്നി സി ഡാനിയല്‍, കഥ-തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ഒറ്റ ചിത്രീകരണം പൂര്‍ത്തിയായി. റിലീസിന് ഒരുങ്ങുന്നു. ക്യാമറ-അദൈ്വത് ഊരുട്ടമ്പലം, എഡിറ്റിങ്-അരുണ്‍ വേണുഗോപാല്‍, സംഗീതം-പ്രസാദ് പായിപ്ര, ആലാപനം-അമ്പിളി ശിവ, ബിജിഎം-സാജന്‍ അനന്തപുരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- തങ്കന്‍ കീഴില്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ -വിനോദ് കണ്ണന്‍, ബെന്‍സിനോവ്, ഡിസൈന്‍-സജീവ് കെ.കെ, സ്റ്റില്‍ -ലൈജു ജോസഫ്.

പ്രസാദ് തൃക്കുറ്റിശ്ശേരി, നിമിഷ ഉണ്ണികൃഷ്ണന്‍, മേബിള്‍, അമ്മു, ചാന്ദിനി സുനില്‍, ബെന്‍സിനോവ്, രാജു അറയ്‌ക്കല്‍, സന്തോഷ്, എല്‍ദോസ്, അനില്‍കുമാര്‍, ശശി അല്ലപ്ര, ബിജു വൈദ്യന്‍, ആദിത്യന്‍ അനീഷ്, ആരാധ്യ ഹെന്‍ട്രി എന്നിവര്‍ അഭിനയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.