Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ അധ്യയന വര്‍ഷത്തെ ആശങ്കകള്‍

പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയെ വേട്ടയാടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പ്രധാനാധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍തന്നെ വളരെയേറെയാണ്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ പല തരത്തില്‍ പഠനം അവതാളത്തിലാവും. രാഷ്‌ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന് സംവിധാനം കുറ്റമറ്റതാക്കണമെന്ന നിര്‍ബന്ധബുദ്ധിയില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2021, 05:00 am IST
inEditorial

നാല് ലക്ഷം കുട്ടികളെ അക്ഷരമുറ്റത്തേക്ക് ആനയിച്ചുകൊണ്ട് ഒരു പ്രവേശനോത്സവത്തിനുകൂടി തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്രയും കുട്ടികള്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് പഠനം തുടങ്ങുമ്പോള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ മനസ്സില്‍ ആശങ്കയൊഴിയുന്നില്ല. പഠിച്ച് വലിയവരാകണമെന്ന് ആഗ്രഹിക്കുന്ന തങ്ങളുടെ കുട്ടികള്‍ക്ക് അതിനുള്ള സാഹചര്യം ഒരുങ്ങാത്തതാണ് ഈ ആശങ്കകള്‍ക്ക് കാരണം. പുത്തനുടുപ്പിന്റെയും പുസ്തകങ്ങളുടെയുമൊക്കെ നറുമണം പരക്കുന്ന അന്തരീക്ഷം സമ്മാനിച്ചിരുന്ന അധ്യയന വര്‍ഷാരംഭം ഗൃഹാതുരമായ ഓര്‍മയായി മാറുകയാണോ? കൊറോണ മഹാമാരി വാരിവിതച്ച ആശങ്കകള്‍ക്കിടെ ക്ലാസ്സിലിരുന്ന് പഠിക്കാനുള്ള അവസരം കഴിഞ്ഞവര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെട്ടു. ഓണ്‍ലൈന്‍ പഠനമെന്ന ബദല്‍ സംവിധാനം നിലവില്‍ വന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല, പല  അധ്യാപകര്‍ക്കു പോലും അതുമായി ഇണങ്ങിച്ചേരാനോ പൊരുത്തപ്പെടാനോ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരുവിധത്തില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നുമാത്രം. പല പരീക്ഷകളും റദ്ദാക്കുകയോ മാറ്റിവയ്‌ക്കുകയോ ചെയ്യേണ്ടിവന്നു. ഇക്കാര്യത്തില്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും മുന്‍കാലത്തെ ‘പെര്‍ഫോര്‍മന്‍സ്’ നോക്കി മാര്‍ക്കു നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇപ്രകാരമുള്ള മാര്‍ക്ക് ലഭിക്കുകയും വിജയിക്കുകയും ചെയ്താലും നഷ്ടബോധം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബാക്കി നില്‍ക്കും.

ഓണ്‍ലൈന്‍ രീതിയെ ആശ്രയിച്ചാവും ഈ അധ്യയന വര്‍ഷത്തെയും പഠനം എന്നുവേണം വിലയിരുത്താന്‍. കൊവിഡ് രോഗവ്യാപനം ശമിച്ചാലല്ലാതെ മാറിച്ചിന്തിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ രീതിയിലൂടെയുള്ള പഠനത്തിന് നിരവധി പരിമിതികളുണ്ട്. എല്‍പി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മുതിര്‍ന്നവരുടെ സഹായമില്ലാതെ ക്ലാസ്സുകള്‍ അറ്റന്‍ഡു ചെയ്യാനാവില്ല. മാതാപിതാക്കള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ജോലിക്കാരായവരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ ഇപ്പോഴും ലഭ്യമല്ല. അയല്‍വീടുകളെയും മറ്റും ആശ്രയിച്ചാണ് പലരും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറുന്നത്. ഈ സൗകര്യങ്ങളൊക്കെ ലഭ്യമായ വിദ്യാര്‍ത്ഥികളിലും അവരുടെ മാതാപിതാക്കളിലും പഠനം ഫലപ്രദമല്ലെന്ന വികാരം ശക്തമാണ്. ക്ലാസ് മുറികളിലിരുന്ന് അധ്യാപകര്‍ പറയുന്നതനുസരിച്ച് പാഠഭാഗങ്ങള്‍ നോക്കി പഠിക്കുന്നതുപോലെ ഓണ്‍ലൈന്‍ വഴി അറിവുകള്‍ ഹൃദിസ്ഥമാക്കാന്‍ കുട്ടികള്‍ക്കാവുന്നില്ല. പരമ്പരാഗത ബോധനരീതിയില്‍നിന്ന് മാറി പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തമ്മിലുണ്ടാകുന്ന അകല്‍ച്ച വളരെ വലുതാണ്. ഇരുകൂട്ടരും തമ്മിലെ ആത്മബന്ധം നഷ്ടമാവുകയും ചെയ്യുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ ഇഴയടുപ്പം ഇല്ലാതാവുകയും ചെയ്യും. ഒരു വര്‍ഷം മുഴുവന്‍ പഠിച്ചതിന്റെ ഫലപ്രാപ്തി അളക്കുന്ന പരീക്ഷകള്‍ക്ക് തടസ്സം നേരിടുന്നത് പല കുട്ടികള്‍ക്കും ഒരു മാനസിക പ്രശ്‌നം തന്നെയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം പ്രതിസന്ധികളുടേതായിരുന്നു. അക്കാദമിക് രംഗത്തുനിന്നുള്ള ഒരാള്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായും സമയോചിതമായും പരിഹരിക്കാന്‍ കഴിഞ്ഞില്ല. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കായി. കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് എത്തിക്കുന്ന വിദ്യാശ്രീ പദ്ധതി പ്രഹസനമായിത്തീര്‍ന്നു. ഒരു വര്‍ഷത്തിനിടെ ഒന്നേകാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടും വെറും ഇരുന്നൂറോളം ലാപ്‌ടോപ്പുകള്‍ മാത്രമാണ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. സര്‍ക്കാരിന്റെ ഈ പരാജയത്തെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് പല വിദ്യാര്‍ത്ഥികളും മറികടന്നത്. പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയെ വേട്ടയാടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പ്രധാനാധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍തന്നെ വളരെയേറെയാണ്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ പല തരത്തില്‍ പഠനം അവതാളത്തിലാവും. രാഷ്‌ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ കാര്യങ്ങള്‍ ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന് സംവിധാനം കുറ്റമറ്റതാക്കണമെന്ന നിര്‍ബന്ധബുദ്ധിയില്ല. ഇക്കുറി ഒന്നാം ക്ലാസ്സില്‍ ചേരുന്ന നാല് ലക്ഷം കുട്ടികള്‍ക്കും മുഖ്യമന്ത്രിയുടെ സന്ദേശമെത്തിക്കാന്‍ തീരുമാനിച്ചതുപോലുള്ള രാഷ്‌ട്രീയ പ്രേരിതമായ തന്ത്രങ്ങളാണ് പയറ്റുന്നത്. കൊവിഡ് കാലത്ത് അധ്യാപകരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന വിമര്‍ശനം ഉയരുകയും, പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഈ പരിപാടി വേണ്ടെന്നു വച്ചത്. വിദ്യാഭ്യാസം പുതിയ തലമുറയെ വാര്‍ത്തെടുക്കുന്ന പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഭരണാധികാരികളുണ്ടായെങ്കിലേ ഇതിനൊക്കെ മാറ്റം വരികയുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.