Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിഥിഫലം അറിയാം

നവമി തിഥിയില്‍ ജനിക്കുന്നവര്‍ക്ക് സ്വാര്‍ത്ഥത, ക്രൂരത, ദ്രോഹശീലം എന്നിവയുണ്ടാവാം. മന്ത്രതന്ത്രാദികളില്‍ വിജ്ഞാനം സമ്പാദിക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ധനാര്‍ജ്ജനത്തില്‍ വിജയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 05:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

വെളുത്ത (ശുക്ല), കറുത്ത (കൃഷ്ണ) തിഥികള്‍ക്ക് ഒരേ ഫലമാണ് ഗ്രന്ഥങ്ങളില്‍ പറയുന്നത്. എന്നാലും കറുത്ത തിഥികള്‍ക്ക് ശുഭത്വം അല്പം കുറയും. മുഴുവന്‍ ഗുണവും കിട്ടുകയുമില്ല. ജന്മനക്ഷത്രമറിയുന്നതു പോലെ എല്ലാവരും ജന്മതിഥി അറിഞ്ഞു കൊളളണമെന്നില്ല. അവരവരുടെ ജാതകത്തിലതുണ്ടാവും അല്ലാത്തപക്ഷം ദൈവജ്ഞനോട് ചോദിച്ചറിയുക.    

പ്രഥമാതിഥിയില്‍ ജനിച്ചവര്‍ പുതുമയില്‍, നവസംരംഭങ്ങളില്‍ ശ്രദ്ധിക്കും. ഗൂഢ ശാസ്ത്രങ്ങളില്‍ അഭിരമിക്കും. പൂജിക്കേണ്ടവരെ പൂജിക്കും. ശില്പകലയില്‍ ചാതുര്യമുണ്ടാവും. ചില ഹൃദയവ്യഥകള്‍ അവരെ അലട്ടിയേക്കും.

ദ്വിതീയയില്‍ ജനിച്ചവര്‍ എതിരാളികളെ പരാജയപ്പെടുത്തും. പരാക്രമത്വം, ദയാശീലം, അഭിമാനബോധം എന്നിവ കൈവിടില്ല. പ്രഭുത്വമുള്ള ജീവിതമാവും. സൗഭാഗ്യങ്ങള്‍ വന്നെത്തും.  

തൃതീയയില്‍ ജനിച്ചാല്‍  ഗര്‍വുണ്ടാവും. പരോപകാരിയായിരിക്കും. ധനസ്ഥിതിക്ക് എപ്പോഴും ഏറ്റക്കുറച്ചില്‍ ഉണ്ടായിക്കൊണ്ടിരിക്കും. നല്ല സൗന്ദര്യമുള്ള ദേഹ പ്രകൃതമായിരിക്കും. ഉദാരശീലവും കാണും.    

ചതുര്‍ത്ഥിയിലാണ് ജനിച്ചതെങ്കില്‍ ഏതു കാര്യം ചെയ്താലും തടസ്സങ്ങളെ നേരിടേണ്ടിവരും. ശൂരനായിരിക്കും. കാര്യപ്രാപ്തിയേറും. എന്നാല്‍ ശാഠ്യവും ഗര്‍വ്വും കൂടപ്പിറപ്പുകളായിരിക്കും. ദുശ്ശീലാസക്തി, ദേഹപുഷ്ടി എന്നിവയും പറയപ്പെടുന്നു.    

പഞ്ചമിയില്‍ ജനിച്ചാല്‍ സല്‍ഗുണങ്ങളേറും. ആ വ്യക്തി പൊതുവേ ഗുണഗ്രാഹിയായിരിക്കും. സുഗന്ധലേപനങ്ങളിഷ്ടപ്പെടും. വൃത്തിയുള്ളതാവും ഉടുപ്പും നടപ്പുമെല്ലാം. പണക്കഷ്ടമുണ്ടാവില്ല. അന്യരെ സഹായിക്കും.  

ഷഷ്ഠിയില്‍ ജനിച്ചാല്‍ ദേഹബലം ഉണ്ടാവും. സന്മനസ്സും കാര്യപ്രാപ്തിയും ഈശ്വരഭക്തിയും കുറയില്ല. ധാരാളം അനുയായികള്‍ കാണും. ദേശാടനം ഇഷ്ടപ്പെടുന്നവരായിരിക്കും.

സപ്തമിയില്‍ ജനിച്ചാല്‍ ക്രൂരകര്‍മ്മങ്ങളോട് ചായവ് കാട്ടും. മറ്റുള്ളവരെ വാക്കുകൊണ്ടോ കര്‍മ്മംകൊണ്ടോ ഭയപ്പെടുത്തും. രോഗങ്ങള്‍ വലയ്‌ക്കും. ചെറിയ കാര്യങ്ങള്‍ കൊണ്ട് സന്തോഷിക്കും. പലതരം ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. മനോനിയന്ത്രണത്തിന് കഴിയുന്ന ആളാവും എന്നുമുണ്ട്.    

അഷ്ടമിയില്‍ ജനിച്ചാല്‍ സ്വതന്ത്രശീലമുണ്ടാവും. മറ്റുള്ളവരെ വ്യസനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യും. ശത്രുക്കളെ അടിച്ചമര്‍ത്തും. എന്നാല്‍ ധര്‍മ്മിഷ്ഠനും സ്നേഹശീലനുമായിരിക്കും. ദേഹസൗന്ദര്യം ഉണ്ടാവും എന്നുമുണ്ട്.    

നവമി തിഥിയില്‍ ജനിക്കുന്നവര്‍ക്ക് സ്വാര്‍ത്ഥത, ക്രൂരത, ദ്രോഹശീലം എന്നിവയുണ്ടാവാം. മന്ത്രതന്ത്രാദികളില്‍ വിജ്ഞാനം സമ്പാദിക്കുവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. ധനാര്‍ജ്ജനത്തില്‍ വിജയിക്കും.

ദശമിയില്‍ ജനിച്ചാല്‍ സുഖിമാന്മാരാവും. സൗമ്യത കൈവിടില്ല. ബന്ധുക്കളുടെ വിരോധത്തിന് പാത്രമാവും. വലിയ കര്‍മ്മസിദ്ധിയുള്ളവരായിരിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. ഭോഗാസക്തിയുണ്ടായിരിക്കും.    

ഏകാദശിയില്‍ ജനനം ഭവിക്കുന്ന വ്യക്തി സല്‍സ്വഭാവിയും സല്‍ക്കര്‍മ്മനിരതനുമായിരിക്കും. സജ്ജനസമ്പര്‍ക്കത്തില്‍ ഇഷ്ടം പുലര്‍ത്തും. ഉന്നതരുടെ പ്രീതി സമ്പാദിക്കും. തെളിഞ്ഞബുദ്ധിയാണ് അയാളുടെ വിജയരഹസ്യം.    

ദ്വാദശിയില്‍ ജനിക്കുന്നവര്‍ കുറച്ചൊക്കെ സ്ഥിതപ്രജ്ഞന്മാരായിരിക്കും. കാമനകളെ മറികടക്കും. സത്യവാന്മാരും അനസൂയന്മാരും ഒക്കെയായിരിക്കും എന്ന് ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം പ്രഭുത്വവും പാണ്ഡിത്യവും ഉള്ളവരാവും എന്നുമുണ്ട്.    

ത്രയോദശി തിഥിയില്‍ ജനിക്കുന്നവര്‍ ദുര്‍ബലമായ ശരീരത്തിന്റെ ഉടമകളായിരിക്കും. സ്വഭാവത്തില്‍ ധൈര്യം, സത്യം, ആര്‍ജ്ജവം എന്നിവ മുന്നിട്ടുനില്‍ക്കും. മടി പിടിച്ചിരിക്കില്ല. പൊതുവേ ഊര്‍ജ്ജസ്വലമായിരിക്കും വ്യക്തിത്വം.  

ചതുര്‍ദ്ദശീ തിഥിയില്‍ ജനിച്ചാല്‍ ശാഠ്യമേറും. ആലോചനാശൂന്യതയുണ്ടാവാം. ശത്രുക്കളോട് നിര്‍ദ്ദയം പെരുമാറും. ധാര്‍മ്മിക കാര്യങ്ങളില്‍ ശ്രദ്ധവെക്കുന്നവരാവുമെന്നും വലിയ ശിവഭക്തന്മാരായിരിക്കുമെന്നും കീര്‍ത്തി നേടുന്നവരാവുമെന്നും കൂടിയുണ്ട് .  

വെളുത്തവാവിന്റെ അന്ന് ജനിച്ചാല്‍ ഐശ്വര്യവാന്‍/ ഐശ്വര്യവതി ആയിരിക്കും. ശാസ്ത്രത്തിലും വിജ്ഞാനവിഷയങ്ങളിലും നിത്യതാല്പര്യം പുലര്‍ത്തും. സല്‍ഗുണങ്ങള്‍ ഒരുപാട് എണ്ണിക്കാട്ടാന്‍ ഉണ്ടാവും. പൊതുവേ ലൗകികരും സുഖാസക്തരുമായിരിക്കും. ബുദ്ധി തന്നെ ശക്തി എന്നും പറയാനാവും.    

കറുത്തവാവിന്റെ അന്ന് ജനിച്ചാല്‍ ജീവിതത്തില്‍ ക്ലേശങ്ങളേറും. മനസ്സില്‍ വിഷാദചിന്തകള്‍ അധികരിക്കും. തെറ്റായ നിലപാടുകളും നടപടികളും എടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായിക്കൊണ്ടിരിക്കും. ആ വ്യക്തിക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവുമെന്നും അയാള്‍ ജ്ഞാനിയായിരിക്കുമെന്നും കൂടി ഫലങ്ങളില്‍ നിന്നറിയാം.    

വ്യത്യസ്ത പക്ഷങ്ങളാണ് ഓരോ തിഥിയിലും ജനിച്ചാല്‍ പല ഗ്രന്ഥങ്ങളിലും കാണുന്നത്. ഇവയെ സാമാന്യഫലങ്ങളായി കരുതുക. തിഥിഫലം പോലുളള നൂറുനൂറായിരം കാര്യങ്ങളുടെ സമവായത്തില്‍ നിന്നും സൂക്ഷ്മഫലത്തിലേക്ക് എത്തുക എന്നതാണ് ജ്യോതിഷത്തിന്റെ സവിശേഷത എന്നത് മറക്കരുത്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.