Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ സ്ഥാനലബ്ധി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വി.ഡി. സതീശന്‍

പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില്‍ മാറ്റം വരും. മാറ്റങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 02:01 pm IST
inKerala

കൊച്ചി : കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന പുതിയ സ്ഥാനലബ്ധി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സ്ഥാനത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കോണഗ്രസിനേയും യുഡിഎഫിനേയും തിരിച്ച് കൊണ്ട് വരാന്‍ കഠിന പരിശ്രമം നടത്തുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടേയും പിന്തുണവേണം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇ്ക്കാര്യം അറിയിച്ചത്.  

കേരളത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന്  കോണ്‍ഗ്രസ്സിനെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടുപോകും. പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കുക എന്നതിനാണ് മുഖ്യ പരിഗണന. വര്‍ഗ്ഗീയതയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് പറിച്ചെറിയും.പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളില്‍ മാറ്റം വരും. മാറ്റങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കെ. കരുണാകരന്‍, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥന്മാര്‍ ഇരുന്ന കസേരയാണ്. ഈ സ്ഥാനത്തേയ്‌ക്ക് തന്നെ പരിഗണിച്ചത് വിസ്മയിപ്പിക്കുന്നു.  

കോവിഡ് കാലത്ത് കനത്ത വെല്ലുവിളിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. കോവിഡ് പ്രതിരോധത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ക്രിയാത്മക പിന്തുണയും ക്രിയാത്മക വിമര്‍ശനവും ഉന്നയിക്കുന്ന നല്ല പ്രതിപക്ഷമായിരിക്കും ഇനി കേരളത്തില്‍ ഉണ്ടാകുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിളിക്കാനില്ല, മഹാമാരിക്കാലത്ത് സര്‍ക്കാരിനൊപ്പമുണ്ടാകും. നല്ലതിനെ പിന്തുണയ്‌ക്കും. എന്നാല്‍ എതിര്‍ക്കേണ്ടിടത്തെല്ലാം എതിര്‍ക്കും, അതിന് നിയമസഭയ്‌ക്ക് അകത്തേയും പുറത്തേയും എല്ലാ അവസരവും ഉപയോഗിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.  

കേണ്‍ഗ്രസിലെ തലമുറ മാറ്റം എന്നാല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നിര്‍ദ്ദേശം അവഗണിച്ചു പോകുക എന്നല്ല. ക്രിയതമാക്മായ പ്രതിപക്ഷം വേണം എന്ന് സിപിഎം പോലും ആഗ്രഹിക്കുന്നു. ഏകാധിപത്യത്തിലേക്ക് വച്ചിരിക്കുന്ന ഏണികള്‍ മറച്ചിടും. പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് ഒറ്റക്കെട്ടായി പോകുക എന്നാണ്. ഗ്രൂപ്പ് അതിപ്രസരം പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.  

Tags: congresskochiകെപിസിസിവി.ഡി. സതീശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.