Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ദളിത് ദേവസ്വം മന്ത്രി വിശേഷണം; കെ. രാധാകൃഷ്ണനെ ഒതുക്കിയത് മൂടിവയ്‌ക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു

സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി, വര്‍ഗ്ഗ ക്ഷേമ, യുവജന കാര്യ മന്ത്രി. 2001-ല്‍ പ്രതിപക്ഷ ചീഫ് വിപ്പ്. 2006-ല്‍ സ്പീക്കര്‍. എന്നിട്ടും കെ.രാധാകൃഷ്ണന് നല്‍കിയത് പുതുതായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം, പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകള്‍. ദേവസ്വത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല തീര്‍ത്ഥാടനത്തിനും അപ്പുറം ദേവസ്വത്തിന് വലിയ റോളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്

അനീഷ് അയിലംbyഅനീഷ് അയിലം
May 21, 2021, 10:39 am IST
inKerala

തിരുവനന്തപുരം: കെ. രാധാകൃഷ്ണനെ സംസ്ഥാനത്തെ ആദ്യ ദളിത് ദേവസ്വം മന്ത്രിയാക്കി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു. ഇത്തരത്തില്‍ വന്‍ പ്രചാരണം പാര്‍ട്ടി തുടങ്ങിയെങ്കിലും മുന്‍പ് ഈ വകുപ്പ് ഭരിച്ച ദളിത് മന്ത്രിമാരുടെ പേരുകള്‍  പുറത്തുവന്നതോടെ നീക്കം തകരുകയായിരുന്നു. വിക്കിപീഡിയ എന്ന വിജ്ഞാന കോശം തിരുത്താന്‍ വരെ സൈബര്‍ സഖാക്കള്‍ ശ്രമിച്ചിരുന്നു.

സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി, വര്‍ഗ്ഗ ക്ഷേമ, യുവജന കാര്യ മന്ത്രി. 2001-ല്‍ പ്രതിപക്ഷ ചീഫ് വിപ്പ്. 2006-ല്‍ സ്പീക്കര്‍.  എന്നിട്ടും കെ.രാധാകൃഷ്ണന് നല്‍കിയത് പുതുതായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം, പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകള്‍. ദേവസ്വത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല തീര്‍ത്ഥാടനത്തിനും അപ്പുറം  ദേവസ്വത്തിന് വലിയ റോളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

പരിചയസമ്പന്നന് അപ്രധാന വകുപ്പുകള്‍ നല്‍കിയത് ചര്‍ച്ചയാകും മുമ്പ് ദളിതനെ ദേവസ്വം മന്ത്രിയാക്കി എന്ന് വരുത്തുകയായിരുന്നു സിപിഎമ്മിന്റെയും  സൈബര്‍ പോരാളികളുടെയും പദ്ധതി. കഴിഞ്ഞ തവണ പട്ടികജാതി വര്‍ഗ മന്ത്രിയായിരുന്ന എ.കെ. ബാലന് നിയമവും സാംസ്‌കാരിക വകുപ്പുകളും കൂടി നല്‍കിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണ, ടൂറിസം വകുപ്പും നല്‍കി. എന്നാല്‍  രണ്ട് അപ്രധാന വകുപ്പുകള്‍ ഒരുമിച്ചാക്കി ദളിത് വിഭാഗത്തെ തഴഞ്ഞു.  

1952-ലെ എ.ജെ. ജോണിന്റെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവും ദേവസ്വവും കൈകാര്യം ചെയ്തത് കൊച്ചുകുട്ടന്‍ എന്ന കോണ്‍ഗ്രസ്സിന്റെ ദളിത് പ്രതിനിധിയായിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം 1970-77ലെ സി. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ദേവസ്വം കൈകാര്യം ചെയ്തിരുന്നത് കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനും.  

1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെയുള്ള കെ. കരുണാകരന്‍ മന്ത്രിസഭയിലും 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയുള്ള എ.കെ. ആന്റണി മന്ത്രിസഭയിലും അംഗമായിരുന്ന കെ.കെ. ബാലകൃഷ്ണന്‍ കൈകാര്യം ചെയ്തതും ദേവസ്വം വകുപ്പായിരുന്നു. ചേലക്കര എംഎല്‍എ ആയിരിക്കെയാണ് ബാലകൃഷ്ണന്‍ ദേവസ്വം മന്ത്രിയായത്. 1978ല്‍ സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ ദാമോദരന്‍ കാളാശേരിയും ദേവസ്വം മന്ത്രിയായിരുന്നു. ഇതെല്ലാം സിപിഎം സൈബര്‍ പോരാളികള്‍ വിക്കിപീഡിയയില്‍ തിരുത്തി.2001ല്‍ ഇ.കെ. നായനാരും  2011 ല്‍ വി.എസ്.അച്യുതാനന്ദനും 2016 ല്‍ പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോള്‍ ദളിത് വിഭാഗത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ടില്ല.

Tags: Pinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.