Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളമ്പുരോഗ ഭീഷണി; പാല്‍ സംഭരണം നിര്‍ത്തി; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

മലബാര്‍ മേഖലയിലാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്. കൊവിഡ് വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ അധികം വരുന്ന പാല്‍ വിറ്റഴിക്കാന്‍ പ്രാദേശിക വിപണി പോലുമില്ലന്ന് കര്‍ഷകര്‍ പറയുന്നു. ലോക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞതാണ് പാല്‍ സംഭരണം നിര്‍ത്തി വയ്‌ക്കാനുള്ള കാരണമെന്നാണ് മില്‍മയുടെ വിശദീകരണം. 40 ശതമാനം പാല്‍ സംഭരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 04:54 pm IST
inKerala

കോഴിക്കോട്: കുളമ്പുരോഗം കന്നുകാലി വളര്‍ത്തല്‍ മേഖലയെ ആശങ്കയിലാക്കുമ്പോള്‍, മില്‍മ പാല്‍ സംഭരണം നിര്‍ത്തിയത് ക്ഷീര കാര്‍ഷിക മേഖലയ്‌ക്ക് വന്‍ തിരിച്ചടി. ഉച്ചയ്‌ക്ക് ശേഷമുള്ള പാല്‍ സംഭരണമാണ് മില്‍മ നിര്‍ത്തിയത്. ഇതോടെ ഉച്ചയ്‌ക്ക് ശേഷം കറക്കുന്ന പാല്‍ സൊസൈറ്റികളില്‍ കര്‍ഷകര്‍ക്ക് അളക്കാന്‍ സാധിക്കുന്നില്ല. യുവാക്കളടക്കം ക്ഷീരകര്‍ഷിക മേഖലയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെയാണ് മില്‍മയുടെ നടപടി.  

മലബാര്‍ മേഖലയിലാണ് ഉച്ചയ്‌ക്കു ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിയത്.  കൊവിഡ് വ്യാപനവും ലോക്ഡൗണും നിലനില്‍ക്കുന്നതിനാല്‍ അധികം വരുന്ന പാല്‍ വിറ്റഴിക്കാന്‍ പ്രാദേശിക വിപണി പോലുമില്ലന്ന് കര്‍ഷകര്‍ പറയുന്നു. ലോക്ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞതാണ് പാല്‍ സംഭരണം നിര്‍ത്തി വയ്‌ക്കാനുള്ള കാരണമെന്നാണ് മില്‍മയുടെ വിശദീകരണം. 40 ശതമാനം പാല്‍ സംഭരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

നിലവില്‍ ദിവസവും 7,95,000 ലിറ്ററാണ് സംഭരണം. ഇതില്‍ പാലക്കാട്ട് നിന്നുള്ള 2.70 ലക്ഷം ലിറ്ററില്‍ 1.70 ലക്ഷം ലിറ്ററും നല്‍കുന്നത് ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്.  ലോക്ഡൗണായതോടെ, ദിവസവും നാല് ലക്ഷം ലിറ്റര്‍ പാലാണ് മിച്ചം വരുന്നത്. ഇതു മുഴുവന്‍ പൊടിയാക്കി മാറ്റാനാവാത്തതും ഉത്പാദനത്തിനനുസരിച്ച് വില്‍പനയില്ലാത്തതും വെല്ലുവിളിയെന്നാണ് മില്‍മയുടെ വിശദീകരണം. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹാരം കണ്ടില്ലെങ്കില്‍ ക്ഷീരോത്പാദന മേഖലയില്‍ വലിയ പ്രതിസന്ധിയാവുമെന്ന് ക്ഷീരസഹകരണ സംഘങ്ങളും പറയുന്നു.

കുളമ്പുരോഗം പടരുന്നു

കന്നുകാലികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മുടങ്ങിയതോടെ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കാലികളില്‍ വ്യാപകമായി കുളമ്പുരോഗം കണ്ടു വരുന്നു. ഇത് രോഗ വ്യാപനം ഇരട്ടിയാക്കി. ഇക്കാലയളവില്‍ രോഗം മൂലം നിരവധി കന്നുകാലികളാണ് ചത്തത്. അടിയന്തരമായി കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Tags: കര്‍ഷകര്‍crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.