Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും കാരണങ്ങളുണ്ട്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 19, 2021, 02:37 pm IST
inKerala

തൃശൂര്‍: മുഖ്യമന്ത്രിയുടെ മരുമകനും പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയുടെ ഭാര്യയുമൊക്കെ മന്ത്രിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയതു കണ്ട് മൂക്കത്ത് വിരല്‍വെച്ച് അണികളും നാട്ടുകാരും. പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് രൂക്ഷമായ എതിര്‍പ്പ്. റിയാസും പ്രൊഫ. ആര്‍ ബിന്ദുവുമൊക്കെ സ്വന്തം നിലക്ക് പാര്‍ട്ടി നേതാക്കള്‍ ആണെങ്കിലും മറ്റ് പലരേയും വെട്ടിനിരത്തിയാണ് ഇവരെ കൊണ്ടുവരുന്നത് എന്നാണ് നേതൃതലത്തില്‍ തന്നെ ഉയരുന്ന വിമര്‍ശനം.  

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും  കാരണങ്ങളുണ്ട്. കോടിയേരിക്ക് അധികം വൈകാതെ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തിരിച്ചെത്തണം. എം.എ.ബേബിക്ക് അടുത്ത ജനറല്‍ സെക്രട്ടറിയാകണം. രണ്ടിനും പിണറായിയുടെ പിന്തുണ അനിവാര്യമാണ്. കെ.കെ.ശൈലജയെ ഒഴിവാക്കാനും പകരം ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അണികള്‍ പോലും ഞെട്ടിയെങ്കിലും ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നേതൃതലത്തില്‍ ധാരണയായിരുന്നുവെന്നാണ് സൂചന.  

രണ്ട് വനിതാ മന്ത്രിമാര്‍ സിപിഎം ലിസ്റ്റില്‍ ഉണ്ടാകുമെന്നും അതിലൊന്ന് കെ.കെ.ശൈലജയാവുമെന്നുമാണ് പ്രചാരണമുണ്ടായിരുന്നത്. കെ.കെ.ശൈലജയെ ഒഴിവാക്കണമെന്ന കാര്യത്തില്‍ പിണറായി പക്ഷേ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.പഴയ മന്ത്രിസഭയില്‍ നിന്ന് ആരും വേണ്ട എന്ന് പിണറായി പറഞ്ഞതോടെ തന്നെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു.  

പകരം ആദ്യം പരിഗണിച്ചത് കാനത്തില്‍ ജമീലയുടെ പേരായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്ന പിണറായി  ജമീലയുടെ പേര് വെട്ടി. ഈ ജില്ലയില്‍ നിന്ന് തന്നെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസഭയിലെത്തുന്നതിനാല്‍ ഒരേ സമുദായത്തില്‍നിന്ന് മൂന്നുപേരാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വിശദീകരണം.  

ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അധികം വൈകാതെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ധാരണ.  പ്രൊഫ.ആര്‍.ബിന്ദു നിയമസഭയില്‍ പുതുമുഖമായിരുന്നിട്ടും അവരെ പരിഗണിക്കാന്‍ ഇതും കാരണമായി. എന്നും പിണറായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായിരുന്ന വിജയരാഘവന്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിയുമ്പോള്‍ പിണക്കാതെ കൂടെ നിര്‍ത്താന്‍ പത്‌നിക്ക് മന്ത്രിപദം നല്കുകയായിരുന്നു.  

ആര്‍. ബിന്ദു നിലവില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കേരളവര്‍മ്മകോളേജ് വൈസ് പ്രിന്‍സിപ്പാളും ആക്ടിങ്ങ് പ്രിന്‍സിപ്പാളുമായിരിക്കെയാണ് വിആര്‍എസ് എടുത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്. വിജയരാഘവന് പകരം വീണ്ടും സെക്രട്ടറി പദത്തിലേക്കെത്തുമെന്ന് കരുതപ്പെടുന്ന കോടിയേരിയും ബിന്ദുവിന് വേണ്ടി ശക്തമായ നിലപാടെടുത്തു.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.