Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വൈദികന്റെ സംസ്‌കാരം നടത്തിയത് ഡിവൈഎഫ്‌ഐ എന്ന് ദേശാഭിമാനി; കള്ളത്തരം പറയരുതെന്ന് സഭ; പൊള്ളത്തരം പിടിച്ചതോടെ പിശകില്‍ ഖേദവുമായി സിപിഎം മുഖപത്രം

വ്യാജ വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന് മാര്‍ത്തോമ്മാ സഭാ സെക്രട്ടറി കെ. ജി. ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 11:51 am IST
in Social Trend

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച വൈദികന്റെ സംസ്‌കാര ചടങ്ങ് സംബന്ധിച്ച് വ്യാജവാര്‍ത്തയുമായി സിപിഎം മുഖപത്രം ദേശാഭിമാനി. മലങ്കര മാര്‍ത്തോമ സുറിയാനി സഭ സീനിയര്‍ വൈദികന്‍ റവ.കെ.എം. ഐസക്കിന്റെ സംസ്‌കാരം ഡിവൈഎഫ്‌ഐ വള്ളിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയെന്നായിരുന്നു ചിത്രമടക്കം ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. കമ്മിറ്റി അംഗങ്ങളായ സിനിഷ്, അര്‍ജുന്‍ വിജയ്, ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.  

എന്നാല്‍, ഇതിനെതിരേ മാര്‍ത്തോമ്മ സഭ രംഗത്തെത്തി. വ്യാജ വാര്‍ത്തയാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചതെന്ന് മാര്‍ത്തോമ്മാ സഭാ സെക്രട്ടറി കെ. ജി. ജോസഫ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം-

ബഹുമാനപ്പെട്ട കെ. എം. ഐസക്ക് അച്ചന്‍ രോഗാവസ്ഥയില്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് ഇടവക വികാരി റവ. ഏബ്രഹാം തോമസ് അച്ചന്‍ അറിയിച്ചത് മുതല്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമേനി കാര്യങ്ങള്‍ അന്വേഷിക്കുകയും സഭാ സെക്രട്ടറി എന്ന നിലയില്‍ അച്ചന്റെ ചികത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങള്‍ തിരുമേനിയെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. മേയ് പതിമൂന്നാം തീയതി രാവിലെ അച്ചന്റെ മരണവാര്‍ത്തയറിഞ്ഞ്  ആശുപത്രിയില്‍ ഞാന്‍ എത്തുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതിനു ശേഷം മൃതദേഹം  മോര്‍ച്ചറിയില്‍ വച്ചിട്ടാണ് ഉച്ചകഴിഞ്ഞ് തിരികെ വന്നത്. അച്ചന്റെ മുഴുവന്‍ ബില്ലുകളും സഭാ ആഫീസില്‍ നിന്നും കൊടുക്കുകയും സംസ്‌ക്കാരത്തിനായുള്ള ക്രമീകരണങ്ങള്‍ DMO അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിക്കുകയും അപ്രകാരം ക്രമീകരുക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ന്റെയും മറ്റു പരിമിതികളുടെയും  പശ്ചാതലത്തില്‍ COVID പ്രൊട്ടോക്കോള്‍ പ്രകാരമാണ് മേയ് 15 ലെ ശവസംസ്‌കാരം ഏറ്റവും യോഗ്യമായി നടന്നത്. അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെയും ഡോ. ഏബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെയും സഭാ സെക്രട്ടറി, മറ്റ് വൈദികര്‍ എന്നിവരുടെയും സാനിധ്യത്തിലാണ് പ്രീയ  അച്ചനു സഭയും കുടുബവും ദേവാലയത്തില്‍ വച്ച്  യാത്രയയപ്പ്  നല്‍കിയത്.

ഇതിന്റെ ശേഷം യാഥാര്‍ത്ഥ്യം മറച്ചു കൊണ്ട് ഒരു രാഷ്‌ട്രിയ പാര്‍ട്ടിയുടെ യുവജന സംഘടന  തങ്ങളുടെ നേതൃത്വത്തിലാണ് ശവസംസ്‌കാരം നടത്തിയത് എന്ന വാര്‍ത്ത ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചതു തികച്ചും ഖേദകരമായ പ്രവര്‍ത്തിയാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയെ   വ്യത്യസ്തതകള്‍ക്ക് അതീതമായി ചേര്‍ന്ന് നിന്ന് കൊണ്ട് അതിജീവിക്കാന്‍ ശ്രമിക്കുകയും പരസ്പരം കൈത്താങ്ങുമായി മുന്‍പോട്ടു നീങ്ങുമ്പോള്‍ തെറ്റിധാരണാജനകമായ വ്യാജ അവകാശവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനവും വേദനാജനകവുമാണ്.  

ഇതോടെ, വാര്‍ത്തയില്‍ പിശക് പറ്റിയതാണെന്നും ഖേദിക്കുന്നെന്നും ദേശാഭിമാനി വ്യക്തമാക്കി. ഒപ്പം, സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച മറ്റു പുരോഹിതരുടെ പേരുസഹിതം വാര്‍ത്തയും പ്രസിദ്ധീകരിച്ചു.

Tags: christianവാര്‍ത്തdeshabhimaniകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.