Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യനിഷ്ഠയിലൂടെ പരമപദത്തിലേക്ക്

വിവേകചൂഡാമണി 237

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 15, 2021, 04:17 pm IST
inSamskriti

ശ്ലോകം 333

സത്യാഭിസന്ധാനരതോ വിമുക്തോ

മഹത്വമാത്മീയമുപൈതി നിത്യം

മിഥ്യാഭിസന്ധാനരതസ്തു നശ്യേദ് –

ദൃഷ്ടം തദേതദ്‌യദചോര ചോരയോഃ

സത്യനിഷ്ഠയില്‍ തല്‍പ്പരനും അജ്ഞാനത്തില്‍ നിന്ന് മുക്തനുമായവന്‍ നിത്യമായ ആത്മമഹത്വത്തെ പ്രാപിക്കുന്നു. മിഥ്യാ പദാര്‍ത്ഥങ്ങളില്‍ ആസക്തനായയാള്‍ നാശമടയുന്നു. അതെങ്ങനെയാണ് എന്ന് കള്ളനല്ലാത്തവന്റെയും കള്ളന്റെയും കാര്യത്തില്‍ കാണാം. വിരുദ്ധ സ്വഭാവക്കാരായ രണ്ടുപേരുടെ ചിത്രം ഇതിലുണ്ട്. ഒരാള്‍ സത്യത്തെ പിന്തുടരുന്നയാളും മറ്റേയാള്‍ മിഥ്യയില്‍ പെട്ടയാളും.

സത്യം മൂന്ന് കാലങ്ങളിലും മാറാതെ നിലനില്‍ക്കുന്നതാണ്. സത്യത്തിനെ പിന്തുടരുന്നയാള്‍ എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും ശരീരമനോബുദ്ധികളില്‍ നിന്നും അവയുടെ അനുഭവമണ്ഡലമായ വിഷയവികാര വിചാരങ്ങളില്‍ നിന്നും തന്റെ ശ്രദ്ധയെ പിന്‍വലിക്കും. ശരീരം മുതലായ ഉപാധികളില്‍ ഒട്ടും താല്‍പ്പര്യം വെച്ചു പുലര്‍ത്താത്തവനാണ് വിമുക്തന്‍. അദ്ദേഹത്തിന് ദൃശ്യപ്രപഞ്ചത്തിന്റെ അനര്‍ത്ഥങ്ങളില്‍ നിന്ന് മുക്തി നേടാനാകും. മഹത്തും ശാശ്വതവുമായ പരമാത്മാവിലെത്തിച്ചേരും.

ശരീരം മുതലായ ഉപാധികളുടെ ബന്ധനത്തില്‍ നിന്ന് വിമുക്തനാവുമ്പോള്‍ അഹന്ത ഇല്ലാതാവും .അത് പരമപദത്തിലേക്ക് നയിക്കും. എന്നാല്‍ അനാത്മവസ്തുക്കളില്‍ ആസക്തനായി അവയെ തന്നെ നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നാല്‍ നശിക്കും. ഒട്ടേറെ ആശയക്കുഴപ്പത്തിലും കാമ-രാഗങ്ങളിലും പെട്ട് വലയും.

നല്ലയാളുകള്‍ സത്യവും ധര്‍മ്മവും വിട്ട് പ്രവര്‍ത്തിക്കില്ല. ശരിക്ക് അവര്‍ക്കാണ് സുഖം. അവരെ ദുഃഖം ബാധിക്കില്ല. സത്യധര്‍മ്മങ്ങള്‍ വെടിഞ്ഞവര്‍ കള്ളന്‍മാരാണ്. മറ്റുളളവരെ ചതിച്ചും മറ്റും സ്വത്ത് സമ്പാദിക്കുന്നവരുണ്ട്. അവര്‍ക്ക് എല്ലാവരേയും പേടിയാണ്. അവര്‍ മനസ്സമാധാനമില്ലാതെ ദയനീയ ജീവിതം നയിക്കും. നമ്മുടെ ഇടയില്‍ തന്നെ ഇരുകൂട്ടരേയും കാണാം. നല്ലയാളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ സുഖമുണ്ടാകും. അല്ലാത്തവര്‍ക്ക് എപ്പോഴും ദുഃഖം തന്നെ.

മോഷണവും കള്ളത്തരവുമൊക്കെ തെളിയിക്കാന്‍ പണ്ട് കാലത്ത് ചുട്ടുപഴുപ്പിച്ച കോടാലി പിടിപ്പിക്കുന്ന ശിക്ഷാ രീതി നടത്താറുണ്ട്. കള്ളനെന്ന് സംശയിക്കുന്നയാള്‍ക്ക് ചുട്ടുപഴുത്ത ഇരുമ്പോ മഴുവോ കൈയ്യില്‍ പിടിക്കാന്‍ കൊടുക്കും. അയാള്‍ തെറ്റുകാരനല്ലെങ്കില്‍ കൈ പൊള്ളുകയില്ല. അയാളെ മോചിപ്പിക്കും.

സത്യം അയാള്‍ക്ക് സുഖത്തെ നല്‍കി. എന്നാല്‍ മോഷണം നടത്തിയിട്ട് ഞാന്‍ കട്ടിട്ടില്ല എന്ന് നുണയും കൂടി പറഞ്ഞയാള്‍ ആ ചുട്ടുപഴുത്ത മഴുവില്‍ പിടിച്ച് സത്യം ചെയ്യാന്‍ ഭയക്കുകയും കൈ പൊള്ളുകയും ചെയ്യും. അയാളെ ശിക്ഷ കൊടുത്ത് തുറങ്കിലടയ്‌ക്കും. ഇത് അയാള്‍ക്ക് വലിയ ദുഃഖത്തിന് കാരണമാകും. ഈ സത്യം തെളിയിക്കല്‍ രീതി ഛാന്ദോഗ്യ ഉപനിഷത്തില്‍ പറയുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.