Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേല്‍ മണ്ണിലേക്ക് ഹമാസ് വര്‍ഷിച്ചത് 1500ല്‍ അധികം റോക്കറ്റുകള്‍, രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നെതന്യാഹു; പാലസ്തീനെതിരെ യുഎസ്

ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ നെതന്യാഹുവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ വിഷയത്തില്‍ സംയമനം പാലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 09:13 am IST
inWorld

ടെല്‍ അവീവ്: പാലസ്തീന്‍ ഭീകരരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2014 ന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷകാലമാണിത്. തെക്കന്‍ ഭാഗങ്ങളില്‍ പാലസ്തീന്‍ ഭീകരരായ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ് പാലസ്തീന്‍ ഹമാസില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും നെതന്യാഹു അറിയിച്ചു.

1500ല്‍ അധികം റോക്കറ്റുകളാണ് ഇസ്രയേല്‍ മണ്ണിലേക്ക് പാലസ്തീന്‍ ഇതുവരെ വര്‍ഷിച്ചത്. ഇസ്രയേല്‍ അനുകൂല നിലപാടുമായി യുഎസ് രംഗത്ത് എത്തിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ നെതന്യാഹുവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ വിഷയത്തില്‍ സംയമനം പാലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു കൂട്ടരുമായും ചര്‍ച്ച നടത്താന്‍ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്റിനേയും യുഎസ് നിയോഗിച്ചുകഴിഞ്ഞു. അതേസമയം ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്‌ട്ര ക്വാര്‍ട്ടെറ്റിന്റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്‌ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനുമാണ് ക്വാര്‍ട്ടെറ്റിലെ അംഗങ്ങള്‍. ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു.  

അതേസമയം കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്നും ഇസ്രയേല്‍ വിദേശകാര്യ വക്താവ് ലിയോര്‍ ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് നടത്തുന്നത്.

സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോര്‍ ഹെയ്യാത് വ്യക്തമാക്കി. പാലസ്തീന്‍ ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോര്‍ ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നില്‍.

ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്‌ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ 1050 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് എത്തിയതായി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ മലയാളി നേഴ്‌സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.

Tags: ഇസ്രായേല്‍attackപലസ്തീന്‍ബെഞ്ചമിന്‍ നെതന്യാഹുഹമാസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.