Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇസ്ലാമിക അസഹിഷ്ണുത കോടതി കയറിയപ്പോള്‍

ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ മതേതര സമൂഹത്തിന് നല്ലതായിരിക്കില്ല. ഏത് മതവിഭാഗത്തിന്റെയും ഏതൊരുതരം അസഹിഷ്ണുതയും നിരോധിക്കപ്പെടേണ്ടതുണ്ട് എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 11, 2021, 05:00 am IST
inEditorial

രാജ്യത്തിന്റെ മതപരമായ അന്തരീക്ഷത്തിന് പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് വളരെ സുപ്രധാനമായ ചില നിരീക്ഷണങ്ങളാണ് ഇക്കഴിഞ്ഞ മെയ് എട്ടിന് മദ്രാസ് ഹൈക്കോടതി നടത്തിയിട്ടുള്ളത്. എന്തിനും ഏതിനും മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, ഭൂരിപക്ഷ മതവിഭാഗത്തെ അടിക്കാനുള്ള വടിയായി അത് ഉപയോഗിക്കുകയും ചെയ്യുന്നത് എത്ര അയഥാര്‍ത്ഥമാണെന്ന് കാണിച്ചു തരുന്നതാണ് കോടതിയുടെ വാക്കുകള്‍. തമിഴ്‌നാട്ടിലെ വികളത്തൂരില്‍ ഹിന്ദുക്കളുടെ ക്ഷേത്രോത്സവവും ഘോഷയാത്രയും സ്ഥലത്തെ സംഘടിത മുസ്ലിങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി അസാധാരണമായ സാഹചര്യത്തിലേക്ക് വിരല്‍ചൂണ്ടുകയും, ചില അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തത്. ഹിന്ദുക്കള്‍ ഘോഷയാത്ര നടത്തുന്നത് പ്രദേശത്തെ മുസ്ലിങ്ങള്‍ 2012 മുതല്‍ തടയുകയാണ്. ഹിന്ദു ഉത്സവം തങ്ങള്‍ക്ക് ഹറാമാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് പരാതിക്കാരന്‍ പോലീസിനെ സമീപിക്കുകയും നിയന്ത്രണങ്ങളോടെ അനുമതി നല്‍കുകയുമായിരുന്നു. ഇതാണ് കോടതിയുടെ മുന്നിലെത്തിയത്. പരാതി പരിഗണിച്ച ഡിവിഷന്‍ ബഞ്ച് മതപരമായ അസഹിഷ്ണുത രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വ്യക്തമാക്കുകയുണ്ടായി.

വളരെ കര്‍ക്കശമായ ഭാഷയിലാണ് കോടതി സംസാരിച്ചത്. ഒരു വിഭാഗത്തിന്റെ മതപരമായ ഉത്സവങ്ങളെ ഇപ്രകാരം എതിര്‍ക്കുകയും, മറുവിഭാഗം അത് ആവര്‍ത്തിക്കുകയും ചെയ്താല്‍ കുഴപ്പങ്ങളിലേക്കും കലാപങ്ങളിലേക്കുമാണ് നയിക്കുകയെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കുകയാണ് കോടതി ചെയ്തത്. 2012 മുതലാണ് പ്രദേശത്ത് ഉത്സവഘോഷയാത്രയ്‌ക്ക് മുസ്ലിങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് മുന്‍പ് ഒരു തടസ്സവുമില്ലാതെ പതിറ്റാണ്ടുകളായി ഇത് നടന്നിരുന്നതാണ്. 2012 നുശേഷവും രണ്ട് തവണ കോടതിയുടെ അനുമതിയോടെ ഘോഷയാത്ര നടന്നിരുന്നു. ഇത് ഓര്‍മപ്പെടുത്തിയ കോടതി അനുമതി നല്‍കിയിട്ടും എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ എതിര്‍പ്പുയര്‍ത്തുന്നതെന്ന് ചോദിച്ചു. ഒരു പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന് ആധിപത്യമുണ്ടെന്നുള്ളത് അവിടുത്തെ റോഡിലൂടെ മറ്റൊരു മതവിഭാഗം ഉത്സവഘോഷയാത്ര നടത്തുന്നത് തടയാന്‍ കാരണമാകുന്നില്ല. ഈ മതപരമായ അസഹിഷ്ണുത അനുവദിക്കപ്പെട്ടാല്‍ അത് നമ്മുടെ മതേതര സമൂഹത്തിന് നല്ലതായിരിക്കില്ല. ഏത് മതവിഭാഗത്തിന്റെയും ഏതൊരുതരം അസഹിഷ്ണുതയും നിരോധിക്കപ്പെടേണ്ടതുണ്ട് എന്നൊക്കെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉത്സവം തങ്ങള്‍ ഭൂരിപക്ഷമായിരിക്കുകയാണെന്ന കാരണം പറഞ്ഞ് തടയണമെന്ന ആവശ്യത്തെ കോടതി ശക്തമായാണ് വിമര്‍ശിച്ചത്. മുസ്ലിം ഭൂരിപക്ഷമാണെന്ന കാരണത്താല്‍ ഇത് അനുവദിക്കപ്പെട്ടാല്‍ രാജ്യത്ത് ബഹുഭൂരിപക്ഷം പ്രദേശത്തും ന്യൂനപക്ഷങ്ങള്‍ക്ക് മതപരമായ ആഘോഷങ്ങള്‍ നടത്താനാവില്ലെന്ന് താക്കീതിന്റെ സ്വരത്തില്‍ തന്നെ കോടതി പറഞ്ഞിരിക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ ഈ പ്രശ്‌നം ഒറ്റപ്പെട്ടതല്ല. തമിഴ്‌നാട്ടില്‍ തന്നെ രാമനാഥപുരം പോലുള്ള ജില്ലകളില്‍ ഹിന്ദുക്കള്‍ക്ക് ഇത്തരം വിലക്കുകളുണ്ട്. ഒരു പ്രദേശത്തെ മുസ്ലിം ആധിപത്യത്തിന് അവര്‍ ഭൂരിപക്ഷം നേടണമെന്നില്ല. ജനസംഖ്യയില്‍ ഗണ്യമായ വിഭാഗമായാല്‍ മതപരമായ സ്വഭാവംകൊണ്ടു തന്നെ ആധിപത്യം നിലവില്‍വരുന്നു. അവര്‍ ആധിപത്യം നേടുന്നതോടെ മറ്റു മതസ്ഥര്‍ അരക്ഷിതാവസ്ഥയിലാവും. ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും പേരില്‍ പൊതുനിരത്തുകള്‍ കയ്യേറുന്നത് തങ്ങളുടെ അവകാശമാണെന്ന് കരുതി അങ്ങനെ പ്രവര്‍ത്തിക്കുന്നവരാണ് അധികൃതരുടെ അനുമതിയോടെ മറ്റുള്ളവര്‍ മതാഘോഷങ്ങള്‍ നടത്തുന്നത് ബലപ്രയോഗത്തിലൂടെ തടയുന്നത്. മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ളിടത്ത് മതേതരത്വവും ജനാധിപത്യവുമൊക്കെ പ്രഹസനമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.  ബംഗാളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണല്ലോ. വളരെ ആപല്‍ക്കരമായ ഇത്തരം സ്ഥിതിവിശേഷത്തെ അനുവദിക്കാനാവില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പലരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

പുതിയ വാര്‍ത്തകള്‍

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.