Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കളിയല്ല യാത്രാ പാസ്; ഇന്ന് മുതല്‍ പരിശോധന കര്‍ശനം; യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് പാസിനുള്ള അപേക്ഷകള്‍ നിരസിച്ച് പോലീസ്

ഒരു ലക്ഷത്തിലധികം പേരാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇന്നലെ വരെ pass.bsafe.kerala.gov.in എന്ന പോലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കിയത്. കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നിസാര കാരണങ്ങളാണ് അധികവും. തിരുവനന്തപുരത്ത് നിന്നും കൊല്ലം വരെ പോകാനാണ് ഒരു സംഘം പാസിന് അപേക്ഷിച്ചത്. ഒന്നുകറങ്ങി തിരികെ വരാമെന്നത് മാത്രമാണ് ലക്ഷ്യം. ചിലര്‍ക്ക് പാസും യാത്രയും പോലീസ് പരിശോധനയും സമൂഹമാധ്യമങ്ങളിലൂടെ ലൈവിടാന്‍ വേണ്ടിയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 10, 2021, 02:09 pm IST
inKerala

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് പാസിന് അപേക്ഷിക്കുന്നത് നിസാര കാര്യങ്ങള്‍ക്കായി. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പോയൊന്ന് കറങ്ങിവരാം എന്ന് വിചാരിച്ചവരും പോലീസ് ചെക്കിങ് എങ്ങനെയുണ്ടെന്ന് അറിയാനും അത് ഫേസ്ബുക്കില്‍ ലൈവിടാനും വേണ്ടി പാസിന് അപേക്ഷിച്ചവര്‍ വരെയുണ്ട്. ഇതോടെ യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിന് പാസിനുള്ള അപേക്ഷകള്‍ നിരസിക്കുകയാണ് പോലീസ്.

ഒരു ലക്ഷത്തിലധികം പേരാണ് ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇന്നലെ വരെ pass.bsafe.kerala.gov.in എന്ന പോലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷ നല്‍കിയത്. കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ നിസാര കാരണങ്ങളാണ് അധികവും. തിരുവനന്തപുരത്ത് നിന്നും കൊല്ലം വരെ പോകാനാണ് ഒരു സംഘം പാസിന് അപേക്ഷിച്ചത്. ഒന്നുകറങ്ങി തിരികെ വരാമെന്നത് മാത്രമാണ് ലക്ഷ്യം. ചിലര്‍ക്ക് പാസും യാത്രയും പോലീസ് പരിശോധനയും സമൂഹമാധ്യമങ്ങളിലൂടെ ലൈവിടാന്‍ വേണ്ടിയും. അപേക്ഷകള്‍ കുന്നുകൂടിയതോടെ കൂട്ടത്തോടെ നിരസിക്കുകയെ നിര്‍വാഹമുള്ളൂ യെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതിയിലധികം അപേക്ഷ തള്ളി. അങ്ങനെ വന്നാല്‍ യഥാര്‍ത്ഥ ആവശ്യക്കാരന് പാസ് ലഭിക്കാതെ വരും. ഇപ്പോള്‍ ആവശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്യാവശ്യം എന്ന് ഉറപ്പുള്ളത് മാത്രമാണ് അനുവദിക്കുന്നത്. അപേക്ഷകളുടെ എണ്ണം കുന്നുകൂടിയാല്‍ യഥാര്‍ത്ഥ അത്യാവശ്യക്കാരന് സമയത്ത് പാസ് നല്‍കാനാകാതെ വരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.  

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. 

പാസിനുള്ള അപേക്ഷ ഇങ്ങനെ

pass.bsafe.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്. യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്‍കണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കും.  

അപേക്ഷിച്ച ശേഷം പാസിന്റെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്‌സൈറ്റില്‍ സംവിധാനമുണ്ട്. ഇതിനായുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പറും ജനനത്തീയതിയും നല്‍കിയാല്‍ മതിയാകും. പാസ് ഡൗണ്‍ലോഡ് ചെയ്ത ശേഷം മൊബൈല്‍ ഫോണില്‍ പരിശോധകരെ കാണിക്കാം.

പ്രിന്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയില്‍ പറഞ്ഞിരിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധനയ്‌ക്കായി ലഭ്യമാക്കണം.

വാക്‌സിനേഷന് സത്യവാങ്മൂലം മതി

വാക്‌സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുള്ള കടകളില്‍ പോകുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കേണ്ടതില്ല. ഇവര്‍ സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ കരുതിയാല്‍ മതി. ഇതിന്റെ മാതൃകയും ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിക്കുകയോ അതേ മാതൃകയില്‍ വെള്ളക്കടലാസില്‍ തയാറാക്കുകയോ ചെയ്യാം.

ഇന്ന് മുതല്‍ പരിശോധന കര്‍ശനം

ഇന്ന് മുതല്‍ പാസോ സത്യവാങ്മൂലമോ ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാഹനങ്ങളും പിടിച്ചെടുക്കും. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും,  തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ-പാസിനായി അപേക്ഷിച്ചത്. ഇതില്‍ 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി. 81,797 പേര്‍ക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകള്‍ പരിഗണനയിലാണ്. അപേക്ഷകള്‍ തീര്‍പ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Tags: keralaകേരള പോലീസ്covidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.