Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനുഗ്രഹ വര്‍ഷമായ് ആഴ്ചവ്രതങ്ങള്‍

ശിവപുരാണപാരായണവും, പഞ്ചാക്ഷരീമന്ത്രജപവുമായി പരമശിവനെ ഭജിച്ച് വ്രതമെടുക്കേണ്ടത് തിങ്കളാഴ്ചകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:00 am IST
inSamskriti

മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കുന്ന അനുഷ്ഠാനങ്ങളാണ് വ്രതങ്ങള്‍. ആത്മീയവും ഭൗതികവുമായ ഉയര്‍ച്ചയ്‌ക്ക് സഹായകമായ പ്രായോഗിക പദ്ധതികളെന്നും വ്രതങ്ങളെ വ്യാഖ്യാനിക്കാം. വ്രതാനുഷ്ഠാനത്തില്‍, സ്‌നാനത്തിലൂടെയും ക്രമീകൃതമായ ആഹാരത്തിലൂടെയും അല്ലെങ്കില്‍ ആഹാരം പൂര്‍ണമായി വര്‍ജിച്ചും ശരീരശുദ്ധി കൈവരിക്കാം. പൂജാദികര്‍മങ്ങളിലൂടെയും ക്ഷേത്രദര്‍ശനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരാനുഗ്രഹം നേടി മനഃശുദ്ധിയും നേടാം. കാലവുമായി ബന്ധപ്പെട്ടതാണ് നമ്മുടെ വ്രതങ്ങളെല്ലാം. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ ആധാരമാക്കിയാണ് വ്രതങ്ങള്‍ പാകപ്പെടുത്തിയിരിക്കുന്നത്.  

ആഴ്ച(വാരം)യിലെ ഓരോ ദിനത്തിലും അനുഷ്ഠിക്കുന്ന വ്രതങ്ങള്‍ക്ക് പ്രാധാന്യമേറെയുണ്ട്. ഒരിക്കലൂണ്, പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം എന്നിവയെല്ലാം ആഴ്ചവ്രതങ്ങള്‍ക്ക് പൊതുവേ അനുഷ്ഠിക്കേണ്ടവയാണ്.  

സൂര്യനെ ഉദ്ദ്യേശിച്ച്  അനുഷ്ഠിക്കുന്നതാണ് ഞായറാഴ്ച വ്രതം. സൂര്യപ്രീതിക്ക്, രക്തവര്‍ണത്തിലുള്ള പൂക്കള്‍ കൊണ്ട് പൂജ ചെയ്ത് രക്തചന്ദനം പ്രസാദമായി നെറ്റിയിലണിയണം. ഞായറാഴ്ചകളില്‍ ഉപ്പ്, എണ്ണ എന്നിവ വര്‍ജിച്ച് ഒരിക്കലൂണ് എടുക്കുന്നതും ദാനം ചെയ്യുന്നതും നല്ലതാണ്.  

ശിവപുരാണപാരായണവും, പഞ്ചാക്ഷരീമന്ത്രജപവുമായി പരമശിവനെ ഭജിച്ച് വ്രതമെടുക്കേണ്ടത് തിങ്കളാഴ്ചകളിലാണ്.

ചൊവ്വാഴ്ചകളില്‍ ഹനുമാന്‍ ക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും സന്ദര്‍ശിച്ച് വ്രതമനുഷ്ഠിക്കാം. ദുര്‍ഗ, കാളി, ഹനുമാന്‍ എന്നീ ദേവതകളെ പ്രീതിപ്പെടുത്താനാണ് ചൊവ്വാഴ്ച വ്രതം. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍, രക്തവര്‍ണത്തിലുള്ള പുഷ്പങ്ങള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഈ ദിവസങ്ങളില്‍ ഉപയോഗിക്കേണ്ടത്.  

വിധി പ്രകാരം അനുഷ്ഠിച്ചാല്‍ ആഗ്രഹിച്ചതെന്തും സാധ്യമാക്കുന്നതാണ് ബുധനാഴ്ച വ്രതത്തിന്റെ ഫലസിദ്ധി. ദാനം നല്‍കലാണ് ഈ വ്രതത്തില്‍ അനിവാര്യമായുള്ളത്. ബുധ പൂജ ചെയ്യുന്നതും ഉത്തമമാണ്.  

ഭാഗവതകഥാ പാരായണത്തിനും, പാരായണം ശ്രവിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതാണ് വ്യാഴാഴ്ചകളിലെ വ്രതാനുഷ്ഠാനം. മഹാവിഷ്ണു, ശ്രീരാമന്‍, ബൃഹസ്പതി, എന്നീ ദേവന്മാരെ പ്രീതിപ്പെടുത്താനാണ് വ്രതമെടുക്കുന്നത്. പാല്‍, നെയ്യ് എന്നിവ കൊണ്ടുള്ള നിവേദ്യങ്ങള്‍ ആ ദിവസം ഭക്ഷിക്കണം.  

മഹാലക്ഷ്മി, അന്നപൂര്‍ണേശ്വരി എന്നീ ദേവതകളുടെ നാമമുരുവിട്ട് ദേവീക്ഷേത്രസന്ദര്‍ശനം നടത്തുന്നതാണ് വെള്ളിയാഴ്ച വ്രതത്തിന്റെ മഹത്വം. അത്താഴം മുടക്കാന്‍ പാടില്ലെന്നതാണ് ഈ വ്രതത്തിന്റെ മറ്റൊരു പ്രത്യേകത.  

ശനി പൂജയിലൂടെ ശനിഭഗവാനെ പ്രീതിപ്പെടുത്താനുള്ള വ്രതമാണ് ശനിയാഴ്ചകളില്‍ എടുക്കുന്നത്. അന്ന് ശനീശ്വരക്ഷേത്രങ്ങളിലോ ശാസ്താക്ഷേത്രങ്ങളിലോ ദര്‍ശനം നടത്തുന്നത് ശ്രേഷ്ഠമാണ്. കറുത്ത വസ്ത്രം ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നതാണ് കൂടുതല്‍ ഉത്തമം.  

Tags: fasting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

മനസ്സ് ശുദ്ധമാക്കാന്‍, അതില്‍ ദൈവികസാന്നിധ്യം നിറയ്‌ക്കാന്‍ വ്രതങ്ങളെടുക്കാം…

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.