Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അടിസ്ഥാന സൗകര്യങ്ങളില്ല; കൊവിഡ് തരംഗത്തില്‍ വിറങ്ങലിച്ച് ഇടുക്കി

രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല. തൊടുപുഴയൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും പേരിനൊരു നല്ല ആശുപത്രി പോലുമില്ലെന്ന് പറയാം. മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായ ജനവാസം കുറവുള്ളതിനാല്‍ ഇവിടുത്തെ ആരോഗ്യ മേഖലയും ഇതിന് സമാനമായി പിന്നോട്ടാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 02:21 pm IST
inIdukki

ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ ഇടുക്കിയിലെ ആരോഗ്യമേഖലയ്‌ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി കൊവിഡ് രണ്ടാം വ്യാപനം. കാലങ്ങളായുള്ള, ജനങ്ങളുടെ നിലവാരമുള്ള ചികിത്സയെന്ന, ആവശ്യം മാറി മാറി വന്ന സര്‍ക്കാര്‍ അവഗണിച്ചതാണ് ഇത്തരത്തിലൊരു സ്ഥിതിയിലേക്ക് ഇടുക്കിയെ എത്തിച്ചത്.

രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല. തൊടുപുഴയൊഴിച്ചാല്‍ മറ്റിടങ്ങളിലൊന്നും പേരിനൊരു നല്ല ആശുപത്രി പോലുമില്ലെന്ന് പറയാം. മറ്റ് ജില്ലകളില്‍ നിന്ന് വിഭിന്നമായ ജനവാസം കുറവുള്ളതിനാല്‍ ഇവിടുത്തെ ആരോഗ്യ മേഖലയും ഇതിന് സമാനമായി പിന്നോട്ടാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ദിവസവും 5-10 പേര്‍ വരെ മരിക്കുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. ഇടുക്കിയിലാകെ ഐസിയു സംവിധാനമുള്ള ആശുപത്രികളുള്ളത് രണ്ടെണ്ണം മാത്രമാണ്. തൊടുപുഴ, ഇടുക്കി ജില്ലാ ആശുപത്രികളിലായി ആകെയുള്ളത് 100ല്‍ താഴെ ഐസിയു ബെഡ്ഡുകളും. ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാക്കി 2014ല്‍ പ്രഖ്യാപനം വന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം നടത്തുന്നതിലെ പാകപ്പിഴവ് മൂലം 2020ല്‍ അംഗീകാരം നഷ്ടമായി.

ജില്ലയിലാകെ, ഔദ്യോഗിക കണക്ക് പ്രകാരം, കൊവിഡ് രോഗികള്‍ക്ക് പ്രവേശനം നല്‍കിയിരിക്കുന്നത് 16 സ്ഥലങ്ങളിലാണ്. ഇതില്‍ രണ്ട് ജില്ലാ ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഏഴു കേന്ദ്രങ്ങള്‍ കൂടി വരും. അവശേഷിക്കുന്ന ഏഴ് ആശുപത്രികള്‍ സ്വകാര്യ മേഖലയിലാണ്. ഇതില്‍ 5 ആശുപത്രികളും തൊടുപുഴയിലാണ്. അവശേഷിക്കുന്നതില്‍ മൂന്നാറിലും ഒരെണ്ണം കട്ടപ്പനയിലുമാണ്.

ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂന്നാര്‍  പീരുമേട് പോലുള്ള തോട്ടം മേഖലയിലുള്ളത് ഒന്നോ രണ്ടോ ആശുപത്രികള്‍ മാത്രമാണ്. ഇവിടങ്ങളില്‍ രോഗം പൊട്ടി പുറപ്പെട്ടാല്‍ വലിയ ദുരന്തം തന്നെയുണ്ടാകും. തമിഴ്നാടിനെയായിരുന്നു മുമ്പ് ഇവര്‍ പ്രധാനമായും ചികിത്സയ്‌ക്ക് ആശ്രയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ അങ്ങോട്ട് പ്രവേശന വിലക്കുണ്ട്.  

എന്നാല്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകളും ഓക്‌സിജന്‍ ബെഡ്ഡുകളും ഒരുക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിശദീകരണം. ഇതിനായി സ്വകാര്യ ആശുപത്രികളിലെ പാതി ബെഡ്ഡുകള്‍ ഏറ്റെടുക്കാനും നീക്കം ആരംഭിച്ച് കഴിഞ്ഞു. ജില്ലയിലെ സ്വകാര്യ മേഖലയില്‍ ആകെ 52 ഐസിയു കിടക്കകളാണ് നിലവിലുള്ളത്. ഇടുക്കിയില്‍ നിലവില്‍ ഏതാണ്ട് 14000 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ എണ്ണൂറിലധികം പേര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരുമാണ്. ജില്ലയിലാകെ ഓക്‌സിജന്‍ ലഭ്യമായ 200ല്‍ താഴെ ഐസിയു കിടക്കകള്‍ മാത്രമാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ളത്. ഇതിനൊപ്പം ഓക്‌സിജന്‍-മരുന്ന് ക്ഷാമവും രൂക്ഷമാകുകയാണ്.

Tags: idukkicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.