Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുവിന്റെ രാജ്യതന്ത്രജ്ഞത

ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി.

എ പി ജയശങ്കര്byഎ പി ജയശങ്കര്
May 4, 2021, 05:00 am IST
inSamskriti

ദേവന്മാരുടെ ഗുരുവാണ് ബൃഹസ്പതി.  

അംഗിരസ്സ് മഹര്‍ഷിയുടെ പുത്രന്‍. ഉതഥ്യന്റെ അനുജന്‍. ദീര്‍ഘതമസിന്റെ ഇളയച്ഛന്‍. ദേവേന്ദ്രന്റെ ഗുരുവായ ബൃഹസ്പതി തന്നെയാണ്  ശ്രീകൃഷ്ണന്റെ  ഉറ്റസുഹൃത്തായ ഉദ്ധവരുടെയും ഗുരു. ഭാരത പുരാണങ്ങളില്‍ ബൃഹസ്പതിയുടെയും ശുക്രാചാര്യരുടെയും സ്ഥാനം വളരെ വലുതാണ്. രാഷ്‌ട്രീയ തന്ത്രങ്ങളില്‍ ഇരുവരും വളരെ സമര്‍ത്ഥര്‍. ഒന്നിനൊന്നു മെച്ചം. ശുക്രാചാര്യര്‍ക്ക് മൃതസഞ്ജീവനി മന്ത്രം പോലും അറിയാം.  

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ കൊല്ലപ്പെട്ട മഹാബലിയെ ശുക്രാചാര്യര്‍ പുനരുജ്ജീവിപ്പിച്ചു. അത് യുദ്ധത്തില്‍ ദേവന്മാരുടെ തോല്‍വിക്കും കാരണമായി.

എന്നാല്‍ തന്ത്രം കീഴടങ്ങേണ്ടിടത്ത് കീഴടങ്ങാനും കാലു പിടിക്കേണ്ടത് അതിനും ഒളിച്ചു കഴിയേണ്ടത് ഒളിക്കാനും ആള്‍മാറാട്ടം ആവശ്യമായി വന്നാല്‍ അത് ചെയ്യാനും എല്ലാം ബൃഹസ്പതിയുടെ ബുദ്ധി ശരിക്ക് പ്രവര്‍ത്തിക്കും. അവസരത്തിനൊത്തു നീങ്ങാന്‍ അദ്ദേഹത്തിന് പ്രത്യേകം ഒരു കഴിവുണ്ട്. ശ്രീമദ് ഭഗവദ്ഗീതയില്‍ വിഭൂതി യോഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നു:

പുരോധസാം ച മുഖ്യം മാം

വിദ്ധി പാര്‍ഥ ബൃഹസ്പതിം  

ഹേ, പാര്‍ത്ഥ പുരോഹിത മുഖ്യന്മാരില്‍ ബൃഹസ്പതി ഞാന്‍ തന്നെ എന്ന് തിരിച്ചറിയുക.

അഹമാത്മാ ഗുഡാകേശ

സര്‍വഭൂതാശയ സ്ഥിതഃ

അഹം ആദിശ്ച മധ്യം ച

ഭൂതാനാമന്ത ഏവ ച

ഹേ, അര്‍ജുനാ ആദിയും മദ്ധ്യവും അന്തവും ഞാന്‍ തന്നെയാണ്. സര്‍വ്വഭൂതങ്ങളുടെയും ഉള്ളില്‍ വിളങ്ങുന്ന ചൈതന്യം ഞാന്‍ തന്നെയാണ്. ഇങ്ങനെ വിഭൂതികളെക്കുറിച്ച് പറയുന്നിടത്താണ് ബൃഹസ്പതി താന്‍ തന്നെയെന്ന് ശ്രീകൃഷ്ണഭഗവാന്‍ വ്യക്തമാക്കിയത്. പ്രാഗല്‍ഭ്യത്തില്‍ മിടുക്കനാണെങ്കിലും മൃതസഞ്ജീവനിവിദ്യ അറിയാത്തതിനാല്‍ താന്‍ പലപ്പോഴും ശുക്രാചാര്യരേക്കാളും പിന്നിലായി പോകുന്ന എന്ന സങ്കടം ബൃഹസ്പതിയില്‍ കടുത്ത നിരാശ ഉളവാക്കിയിരുന്നു. ദേവന്മാര്‍  വധിക്കുന്ന പല അസുരന്മാരേയും ശുക്രാചാര്യര്‍ മൃതസഞ്ജീവനി മന്ത്രത്താല്‍ പുനരുജ്ജീവിപ്പിക്കുന്നു. ഇതിന് എന്താണ് പരിഹാരം.  

ഒരിക്കല്‍ ബൃഹസ്പതി തന്റെ മകനായ കചനെ വിളിച്ച് ചില കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചു. എങ്ങനെയെങ്കിലും, ഏതു വേഷം കെട്ടിയിട്ടാണെങ്കിലും ശുക്രാചാര്യരില്‍   നിന്നും മൃതസഞ്ജീവനി വിദ്യ പഠിച്ചെടുക്കണം.  

ഇതനുസരിച്ച് കചന്‍ ശുക്രാചാര്യരുടെ ആശ്രമത്തില്‍ ചെന്നു. ശുക്രാചാര്യരുടെ പാദസേവ ചെയ്യാനായി ദീര്‍ഘ ദൂരം സഞ്ചരിച്ചു വന്നതാണ് താനെന്ന് ശുക്രാചാര്യരുടെ മുന്നില്‍ വ്യക്തമാക്കി. ഏറെ വിനയത്തോടെ തന്റെയടുത്തുവന്ന് കചനെ ശുക്രാചാര്യര്‍ മമതയോടെ തന്നെ സ്വീകരിച്ചു.  

ശുക്രാചാര്യരുടെ പുത്രി ദേവയാനിക്ക് കചനെ നന്നായി ഇഷ്ടപ്പെട്ടു. കിട്ടുന്ന ഇടവേളകളില്‍ കചനോടൊത്ത് കളിക്കാനും ആഹ്ലാദിക്കാനും ദേവയാനി സമയം കണ്ടെത്തി. ശുക്രാചാര്യര്‍ വിവരം അറിഞ്ഞെങ്കിലും മകളുടെ താല്‍പര്യത്തിനെതിരെ നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.

അല്ലെങ്കിലും താന്‍ കചനെ ദ്വേഷിക്കേണ്ട ആവശ്യമൊന്നുമില്ലെന്ന് ശുക്രാചാര്യര്‍ കണക്കാക്കി. കചന്‍ തന്നോട് നുണയൊന്നും പറഞ്ഞിട്ടില്ല. വളരെ വിനയത്തോടെയാണ് പെരുമാറിയിട്ടുള്ളത്. നന്നായി പാദസേവ ചെയ്യുന്നുണ്ട് . പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. നല്ല ഒരു ശിഷ്യന്‍ തന്നെയാണ് കചന്‍ എന്ന ശുക്രാചാര്യര്‍ കണക്കാക്കി.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.