Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യന്റെ പോരായ്‌മകള്‍ അകറ്റുന്ന ഗുരു

ഈശ്വരന്റെ അവതാരങ്ങളില്‍ നമ്മുടെ ഉന്നതിക്കായി മാത്രമുള്ള അവതാരങ്ങളാണ് ഗുരുക്കന്മാര്‍. ഗുരുവാണ് നമ്മെ ദൈവത്തിലേക്കു അടുപ്പിക്കുന്നത്. പരമലക്ഷ്യം കാട്ടിത്തരുന്നതും ഗുരുവാണ്. ഏറ്റവും വലിയ അനുഗ്രഹവും ഗുരുകൃപ തന്നെ. ശിഷ്യന്റെ പോരായ്‌മകള്‍ ഇല്ലാതാക്കാന്‍ ഗുരുവിന് മാത്രമേ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

ജയ് ജയ് ജയ് ഹനുമാന്‍ ഗോസായി  

കൃപാ കരഹു ഗുരുദേവ് കീ നായി  

ഈ ശ്ലോകത്തിലെ ഗോ എന്ന പദത്തിന്റെ അര്‍ഥം പലതാണ്. പശു, ശ്രുതി മാതാവ്, സരസ്വതി, ഇന്ദ്രിയങ്ങള്‍, ഭൂമി ഇങ്ങനെ പല അര്‍ഥങ്ങളുണ്ട്. ഗോസായി എന്നത് ഇന്ദ്രിയങ്ങളുടെ നിയന്ത്രിതാവ്, ശ്രുതി അറിയുന്നവന്‍, പശുവിനെ അഥവാ ജീവനെ കാക്കുന്നവന്‍ എന്നിങ്ങനെ വിവക്ഷിക്കാം. ഗോസായി പരമാത്മാവ് തന്നെയാകുന്നു.

മനസ്സിനെ നിയന്ത്രിക്കുക എന്നത് നമുക്ക് വളരെ ശ്രമകരമാണ്. മനസ്സു കുരങ്ങിനെ പോലെയാണെന്ന് പറയാറുണ്ട്. ഹനുമാന്‍ കുരങ്ങന്മാരുടെ ഈശ്വരന്‍ ആണല്ലോ. അതായത് കപീശ്.  

ഈ മനസിനെ നിയന്ത്രിക്കാന്‍ എനിക്ക് പറ്റുന്നില്ല. അതിനാല്‍ കപീശനായ അങ്ങ് ഒരു ഗുരുവിനെ പോലെ വന്ന് അനുഗ്രഹിക്കണമെന്നാണ് ഈ ശ്ലോകത്തിലൂടെ പറയുന്നത്.  

ഈശ്വരന്റെ അവതാരങ്ങളില്‍ നമ്മുടെ ഉന്നതിക്കായി മാത്രമുള്ള അവതാരങ്ങളാണ് ഗുരുക്കന്മാര്‍. ഗുരുവാണ് നമ്മെ ദൈവത്തിലേക്കു അടുപ്പിക്കുന്നത്. പരമലക്ഷ്യം കാട്ടിത്തരുന്നതും ഗുരുവാണ്. ഏറ്റവും വലിയ അനുഗ്രഹവും ഗുരുകൃപ തന്നെ. ശിഷ്യന്റെ പോരായ്‌മകള്‍ ഇല്ലാതാക്കാന്‍ ഗുരുവിന് മാത്രമേ കഴിയൂ.  

ഹനുമാനെ ഗുരു എന്നു വിളിക്കുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട് . ലോക ഗുരുവായ ഭഗവാന്‍ പരമശിവന്റൈ അവതാരമായ ഹനുമാന്‍ സ്വയം ഗുരു തന്നെയാണല്ലോ. ഗുരു നമ്മുടെ നന്മയും ഉയര്‍ച്ചയും മാത്രമേ കാണൂ. അങ്ങനെയൊരാളായി അങ്ങ്  എന്നെ അനുഗ്രഹിക്കേണമേ എന്നാണ് ഇവിടെ, ഈ വരികളിലൂടെ അര്‍ഥമാക്കുന്നത് .

ജോ സത പാഠ കര് കോയീ

ചൂട്ടഹി ബന്ദി മഹാ സുക് ഹോയി

ഈ സ്‌തോത്രം നൂറു തവണ ചൊല്ലുന്നവന്‍ ബന്ധനത്തില്‍ നിന്ന് വിമുക്തനായി മഹത്തായ സുഖം അനുഭവിക്കുന്നതാണ്. ബന്ധനം എന്നത്, നാം ഈ ശരീരമനോബുദ്ധിയാണെന്ന തോന്നലാണ്. ഈ ചിന്ത നമുക്ക് ദുഃഖം  സമ്മാനിക്കും. ദുഃഖം ഉള്ളവന്‍ ബന്ധിതനാണ്. ഈ ബന്ധനത്തില്‍ നിന്നും മാറാന്‍ വേണ്ടിയാണ് നാം സാധനകള്‍ അനുഷ്ഠിക്കുക. സാധന നമ്മെ സിദ്ധിയിലേക്ക് നയിക്കും.

ആചാര്യന്മാര്‍ പറയുന്നത് എന്തെന്ന് നോക്കാം. സാത്ത്  അഥവാ 7 അല്ലെങ്കില്‍ ശത്  അഥവാ 100 എന്നാണ് ഹനുമാന്‍ ചാലിസ ചൊല്ലുന്ന ക്രമം. ഹനുമാന്‍ ചാലിസ ചൊല്ലുന്നതിന് മറ്റൊരു ചിട്ട കൂടി ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കുന്നു;  ദിവസേന ഒരു പ്രാവശ്യമെങ്കിലും നിര്‍ബന്ധമായും ചൊല്ലുക. ഏഴ് പ്രാവശ്യം പാരായണം ചെയ്യാന്‍ സാധിച്ചാല്‍ അത്രയും നല്ലത്. ആഴ്ചയിലൊരിക്കലെങ്കിലും ഏഴുപ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ് .വര്‍ഷത്തിലൊരിക്കലെങ്കിലും 100 തവണ തീര്‍ച്ചയായും ചൊല്ലണം. ഇത് ഹനുമാനോടുള്ള മാനസിക അടുപ്പം കൂട്ടാന്‍ നമ്മെ സഹായിക്കും. പരമാനന്ദമായ മോക്ഷം നമുക്ക് ലഭിക്കുകയും ചെയ്യും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.