Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടിയില്‍ വാക്‌സിനെടുക്കാനെത്തിയവരുടെ തിരക്ക് ബഹളത്തിനിടയാക്കി

ഒടുവില്‍ 8 മണിമുതല്‍ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെ ക്യൂവില്‍ നില്‍ക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിവര്‍ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങള്‍ക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങള്‍ക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 10:15 am IST
inKannur

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷനായി എത്തിയവര്‍ ടോക്കണുവേണ്ടി തിരക്ക് കൂട്ടിയത് അല്‍പ്പനേരം പ്രശ്‌നങ്ങള്‍ക്കിടയാക്കി. അതിരാവിലെ 4 മണിമുതല്‍ എത്തി കാത്തുനിന്നവര്‍ 8 മണിയോടെ ടോക്കണ്‍ കൊടുക്കാന്‍ ആരംഭിച്ചതോടെ തിരക്കുകൂട്ടി എത്തിയതും തള്ളിക്കയറിയതുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍ ടോക്കണ്‍ ലഭിച്ചവര്‍ അത് തിരിച്ചു കൊടുക്കാതെ പുറത്തു നില്‍ക്കുന്നവര്‍ക്ക് കൈമാറിയതും ഇതുമൂലം യഥാര്‍ത്ഥത്തില്‍ ടോക്കണ്‍ ലഭിച്ചവര്‍ക്ക് വാക്‌സിനെടുക്കാതെ തിരിച്ചു പോകേണ്ടിവന്നതും വന്‍ ബഹളത്തിനിടയാക്കി. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയ്യേറ്റ ശ്രമത്തിനും ഇടയാക്കി. 

വ്യാഴാഴ്ച 500 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും ഇവര്‍ക്ക് രാവിലെ 10 മണിവരെ ടോക്കണ്‍ നല്‍കുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായിരുന്നത്. ടോക്കണ്‍ കരസ്ഥമാക്കാനായി സ്ത്രീകള്‍ അടക്കം രാവിലെ 4 മണി മുതല്‍ക്കേ ആശുപത്രി പരിസരത്ത് എത്തി. ഏഴുമണിയാകുമ്പോഴേക്കും നൂറുകണക്കിന് പേര്‍ സ്ഥലത്തെത്തിയെങ്കിലും 8 മണിമുതല്‍ മാത്രമേ ടോക്കണ്‍ വിതരണം ഉണ്ടാകുകയുള്ളൂ എന്ന വിവരമാണ് ഇവര്‍ക്ക് കിട്ടിയത്. ഇതിനിടയില്‍ മണിക്കൂറുകളായി കാത്തുനിന്ന പലരും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു. വന്നവര്‍ വന്നവര്‍ നിരന്നു നിന്ന് ഒരു ക്യൂ രൂപപ്പെട്ടുവെങ്കിലും ഇതില്‍ ഉള്‍പ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നില്‍ക്കുന്നതും കാണാമായിരുന്നു.  

ഒടുവില്‍ 8 മണിമുതല്‍ ടോക്കണ്‍ വിതരണം ആരംഭിച്ചതോടെ ക്യൂവില്‍ നില്‍ക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിവര്‍ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങള്‍ക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങള്‍ക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് തത്കാലം പ്രശ്‌നങ്ങള്‍ തണുപ്പിച്ച് 500 ടോക്കണുകള്‍ നല്‍കി വാക്‌സിനേഷനും തുടങ്ങി.  

ഉച്ചകഴിഞ്ഞപ്പോഴാണ് വീണ്ടും പ്രശ്‌നം ഉടലെടുത്തു. ടോക്കണ്‍ ലഭിച്ച് വാക്‌സിനേഷന്‍ എടുത്തവര്‍ ടോക്കണുകള്‍ മേശപ്പുറത്തു വെക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് ഇവിടെയിരുന്ന് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുകൊണ്ടുപോയവര്‍ ഇത്തരം ടോക്കണുകള്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് കൈമാറി. ഇങ്ങനെ നൂറോളം ടോക്കണുകള്‍ കൈമാറി എന്നാണ് അറിയുന്നത്. ആശുപത്രി അധികൃതര്‍ നല്‍കിയ 500 ടോക്കണുകള്‍ പ്രകാരമുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും മരുന്ന് തീരുകയും ചെയ്തു. അപ്പോഴാണ് നൂറോളം പേര്‍ ടോക്കണുമായി പുറത്തു കാത്തുനില്‍ക്കുന്നതായി അറിയുന്നത്. ഇത് വന്‍ ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ടോക്കണെടുത്ത് പുറത്ത് നില്‍ക്കുന്നവര്‍ ഓഫീസിലേക്ക് ഇരച്ചു കയറുകയും ബഹളത്തിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം ശ്രമം വരെ ഉണ്ടാവുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്. അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്നത് കണ്ടെയ്ന്‍മെന്റ് സോണിലാണ്.

Tags: covidവാക്‌സിന്‍Iritty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.