Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനിലെ വര്‍ഗ്ഗീയ കലാപം: ഹിന്ദു എന്ന് പറയാതെ ജാതി മാത്രം ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വര്‍ഗ്ഗീയത മറച്ച്പിടിക്കുന്നതെന്തുകൊണ്ട്?

ഗാന്ധിയുടെയും നെഹ്രുവിന്റെയും മതേതരത്വമെന്ന മധുരം ഏറെ കുടിച്ച് ഉന്മത്തരായവരാണ് രാജ്യത്തെ ഇംഗ്ലീഷ് മാധ്യമങ്ങള്‍. ഇവര്‍ എപ്പോഴും ന്യൂനപക്ഷ സമുദായത്തിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നു. ആര്യസമാജത്തിന്റെ തലവനായ സ്വാമി ശ്രദ്ധാനന്ദയെ ഒരു മുസ്ലിം മതഭ്രാന്തന്‍ കൊന്നപ്പോള്‍ അതിനെ അധിക്ഷേപിക്കാന്‍ ഗാന്ധിജി വിസമ്മതിച്ചതില്‍ നിന്നും ഇന്ത്യയുടെ മതേതരത്വമെന്ന കാപട്യം ആരംഭിച്ചു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 20, 2021, 06:40 pm IST
inIndia

ന്യൂദല്‍ഹി: രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ ഛബ്ര നഗരം ഇപ്പോഴും വര്‍ഗ്ഗീയ കലാപത്തില്‍ കത്തുകയാണിപ്പോഴും.

കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന രാജസ്ഥാനില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പല മാധ്യമങ്ങളും മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങളാകട്ടെ അതിലെ വര്‍ഗ്ഗീയത തീരെ മറച്ചുപിടിക്കുകയും ചെയ്തു.  

ഒരു ചെറിയ തര്‍ക്കത്തില്‍ നിന്നാണ് ഈ കലാപം പൊട്ടിപ്പുറപ്പെട്ടത്. കമല്‍ സിംഗ് എന്ന ഒരാള്‍ മുന്തിരിയും വാങ്ങി വരുന്ന വഴിക്ക് അഞ്ച് ചെറുപ്പക്കാരുമായി വാഗ്വാദമുണ്ടായി. ഈ ചെറുപ്പക്കാര്‍ കമല്‍ സിംഗിനെ കുത്തി. തൊട്ടടുത്ത കടയുടമ രാകേഷ് ധകഡ് എന്നയാള്‍ കമലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റു. കുറ്റവാളികള്‍ ഓടി രക്ഷപ്പെട്ടു. കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറച്ചു നാളുകള്‍ക്ക് ശേഷം പ്രതികളായ ഫരീദ്, ആബിദ്, സമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അപ്പോഴും പ്രധാന കുറ്റവാളി ഒളിവിലായിരുന്നു. അടുത്ത ഞായറാഴ്ച ദിവസം കുത്തേറ്റവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണവാഡയില്‍ ഒത്തുകൂടി. മറ്റു കുറ്റവാളികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നതായിരുന്നു ആവശ്യം. വിരുദ്ധ സമുദായത്തിലെ ആളുകളും കൂട്ടം ചേര്‍ന്നു. അധികം വൈകാതെ അവര്‍ കല്ലേറ് ആരംഭിച്ചു. അധികം വൈകിയില്ല. വര്‍ഗ്ഗീയ കലാപം ആളിക്കത്തി. ഡസന്‍ കണക്കിന് കടകളും ഷോറൂമുകളും തല്ലിത്തകര്‍ത്തു. ചിലതെല്ലാം അഗ്നിക്കിരയാക്കി. തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സ് വാഹനവും കത്തിച്ചു. ഹിന്ദുക്കളുടെ രണ്ട് ഡസന്‍ കടകളെങ്കിലും നശിപ്പിച്ചു. ഒരു ഡസനിലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു.

കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന തരത്തില്‍ അന്തരീക്ഷം സംഘര്‍ഷഭരിതമായി. ഇന്‍റര്‍നെറ്റ് നിരോധിച്ചു. പ്രാദേശിക എംഎല്‍എ പ്രതാപ് സിംഗ്വി പൊലീസ് നിഷ്‌ക്രിയതയെ വിമര്‍ശിച്ചു.

പക്ഷെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ എല്ലാം മറച്ചുവെച്ചുകൊണ്ടാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗുജ്ജാര്‍ സമുദായത്തിലെ കമല്‍ ഗുര്‍ജര്‍ (32), ധകട് (21) എന്നിവര്‍ക്ക് മറ്റൊരു സമുദായത്തിലെ നാലഞ്ച് ചെറുപ്പക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു എന്ന രീതിയിലാണ് പിടിഐയും ഇന്ത്യന്‍ എക്‌സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ട്രിബ്യൂണും റിപ്പോര്‍ട്ട് ചെയ്തത്.  

ഇതാണ് ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങളുടെ തന്ത്രം. ഹിന്ദുക്കളെ മാത്രം അവരുടെ മതത്തിന് പകരം സമുദായം പറഞ്ഞ് പരിചയപ്പെടുത്തും. ഹിന്ദു എന്നതിന് പകരം ഇവിടെ ഗുജ്ജാര്‍ എന്നാണ് പരിചയപ്പെടുത്തിയത്. ഇത് ഒരു പഴയ തന്ത്രമാണ്. ഹിന്ദുക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്താതിരിക്കാന്‍ അവരെ ജാതി തിരിച്ച് കാണിക്കുന്ന തന്ത്രം. മാത്രമല്ല, ഒരു കൂട്ടരെ ജാതി അടിസ്ഥാനത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ ആരാണ് ശത്രുക്കള്‍ എന്നതില്‍ സംശയം ഉണ്ടാകും. അവര്‍ ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു ജാതിയാണെന്ന തെറ്റിദ്ധാരണ വായനക്കാരില്‍ ഉണ്ടാകും. അതുവഴി യഥാര്‍ത്ഥ അക്രമികളും അവരുടെ സമുദായവും രക്ഷപ്പെടുന്നു. മറുവിഭാഗത്തില്‍പ്പെട്ട സമുദായം എന്ന് പറയുക വഴി ‘മുസ്ലിം’ എന്ന് എഴുതുന്നതിന് മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധനല്‍കുന്നു. മുസ്ലിം എന്ന് പരാമര്‍ശിക്കാതിരിക്കുക വഴി വഴി മതേതരത്വത്തെ ധ്വംസിക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞു എന്നതായിരിക്കും ഇംഗ്ലീഷ്  മാധ്യമങ്ങള്‍ കാണുന്ന ന്യായം.

ഇനി ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപ്പോര്‍ട്ട് നോക്കൂ: ‘ശനിയാഴ്ച ഛബ്ര സബ്ഡിവിഷനിലെ കമല്‍ സിംഗ് പഴങ്ങളും വാങ്ങി വരുന്നതിനിടയില്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട മൂന്ന് യുവാക്കളുമായി വാക്കേറ്റമുണ്ടായി. ആ ചെറുപ്പക്കാര്‍ കത്തിയെടുത്ത് കമലിനെ ആക്രമിച്ചു’.

ഇവിടെ ഇന്ത്യന്‍ എക്‌സ്പ്രസും മറ്റൊരു സമുദായം എന്നല്ലാതെ മുസ്ലിം എന്ന വാക്ക് ഉപയോഗിക്കുന്നില്ല.

ഇനി ഹിന്ദുസ്ഥാന്‍ ടൈംസിലെ ആബ്ഷര്‍ എച്ച് ക്വാസി എന്ന റിപ്പോര്‍ട്ടര്‍ എഴുതിയതാണ് വായിക്കാന്‍ ഏറെ രസകരം: ‘മുസ്ലിങ്ങള്‍ നടത്തുന്ന ഏതാനും കടകള്‍ ഒരു കൂട്ടം ആളുകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാന്‍ ശ്രമിച്ചതാണ് അക്രമം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്’.

ഇത് വായിച്ചാല്‍ എങ്ങിനെയാണ് മുസ്ലിങ്ങളെ ബാറന്‍ എന്ന സ്ഥലത്ത് അടിച്ചമര്‍ത്തലിന് വിധേയമാകുന്നത് എന്ന സംശയമാണ്വായനക്കാരില്‍ ജനിക്കുക. ഇതുകൊണ്ട് മുസ്ലിങ്ങള്‍ അക്രമാസക്തരായതില്‍ അത്ഭുതമില്ല എന്നും കരുതും.

ഇനി റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗം നോക്കാം: ‘ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഛബ്ര പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ടുപേരെ തല്ലിയതായും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു’.

ഇവിടെയെല്ലാം അക്രമത്തില്‍ ഇരയാക്കപ്പെടുന്നവര്‍ മുസ്ലിങ്ങളാണ് എന്ന ധാരണയാണ് ഉണ്ടാകുന്നത്. എന്നാല്‍ വാസ്തവം എന്താണ്?  മുസ്ലിങ്ങള്‍ ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ടവരെ കുത്തിയതില്‍ നിന്നാണ് എല്ലാ അക്രമസംഭവങ്ങളുടെയും തുടക്കം.

Tags: മാധ്യമ പ്രവര്‍ത്തകര്‍communalismമുസ്ലിം പ്രീണനംhinduറിപ്പോര്‍ട്ട്രാജസ്ഥാന്‍Hindutvaമുസ്ലീംവര്‍ഗ്ഗീയ കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.