Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കിഫ്ബിയുടെ പേരില്‍ പാറ ഖനനം വ്യാപകം; മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എല്ലാത്തിനും കൂട്ട്, പ്രളയത്തിലും പാഠം പഠിക്കാതെ സര്‍ക്കാര്‍

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 17, 2021, 02:37 pm IST
inKerala

ഇടുക്കി: കിഫ്ബിയുടെ പേരിലുള്ള റോഡ് നിര്‍മ്മാണത്തില്‍ വലിയ തോതിലുള്ള അഴിമതിയും കൃത്രിമവുമെന്ന് പരാതി. സംസ്ഥാന പാതയുടെ ഭാഗമായ കുട്ടിക്കാനം-ചപ്പാത്ത് റോഡ് നിര്‍മാണത്തിന്റെ പേരില്‍ അതീവ പരിസ്ഥിതി ലോല മേഖല കൂടിയായ സ്ഥലത്ത് നടക്കുന്നത് വന്‍തോതിലുള്ള പാറപൊട്ടിക്കല്‍. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തില്‍ വലിയ തോതില്‍ പാറപൊട്ടിച്ചെടുക്കുന്നതായി കാട്ടി ഏലപ്പാറ സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ പി. രാജു, കൊച്ചുകരുന്തരവി തടത്തില്‍ സന്തോഷ് ടി.എസ്. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

ജില്ലയില്‍ ഉടുമ്പന്‍ചോല, പീരുമേട് താലൂക്കില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ തകൃതിയാണെന്ന് കാട്ടി ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള റോഡുകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ മുടക്കിയാണ് കിഫ്ബി പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പേരില്‍ അഴിമതിയോ സ്വജനപക്ഷാപാതമോ ഉണ്ടാകില്ലെന്നും അവകാശപ്പെടുന്നു.

എന്നാല്‍ കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ മേമഖ ഭാഗത്ത് റോഡിന് വീതി കൂട്ടി ആഴത്തില്‍ പാറ ഖനനം ചെയ്തെടുത്തിരിക്കുന്നു. ഏലപ്പാറ ടൗണ്‍ കഴിഞ്ഞുള്ള മുസ്ലിം പള്ളിക്ക് സമീപം പട്ടയഭൂമിയില്‍ മറ്റുള്ളവരെ സംരക്ഷിക്കാനായി കൃഷി നശിപ്പിച്ച് സംരക്ഷണ ഭിത്തി കെട്ടി. ഇവിടെ നിന്ന് മുന്നോട്ട് പോകുമ്പോള്‍ ഒന്നാം മൈല്‍ മുതലുള്ള ഭാഗത്ത് റോഡിന്റെ മറവില്‍ 100-500 മീറ്റര്‍ വരെ ഉള്ളിലേക്ക് കയറി സ്ഥലമുടമകള്‍ക്ക് പണം നല്‍കി പാറ ഖനനം നടത്തിയിട്ടുണ്ട്. ചിന്നാര്‍ കവലയില്‍ എസ്റ്റേറ്റ് സ്ഥലം നല്‍കില്ലെന്ന പേരില്‍ യഥാര്‍ത്ഥ പ്ലാനില്‍ നിന്ന് മാറ്റി സര്‍ക്കാരിന് അധിക ബാധ്യത വരുന്ന രീതിയിലാണ് നിര്‍മാണം.  

ഇവിടെ വന്‍തോതില്‍ പാറപൊട്ടിച്ചുള്ള നിര്‍മ്മാണം നടത്തുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്ന പരാതിയുമുയരുന്നു. വീട് വയ്‌ക്കാന്‍ പാറപ്പൊട്ടിക്കുന്നതിന്  അനുമതി നല്‍കാത്ത മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും പലയിടത്തും നിര്‍മ്മാണം കൃത്യമായല്ല നടക്കുന്നതെന്നും റോഡിലെ വളവുകള്‍ പോലും നിവര്‍ത്തുന്നില്ലെന്നും പരാതിയില്‍ പറയുന്നു.  

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ ഇടത്-വലത് നേതാക്കള്‍ രംഗത്തെത്തി. പൊതുമരാമത്ത് നിരത്ത്‌വിഭാഗം, മൈനിങ് ആന്റ് ജിയോളജി, ആര്‍ഡിഒ തുടങ്ങിയവര്‍ക്കാണ് ഇരുവരും പരാതി നല്‍കിയത്. വിഷയത്തില്‍ തീരുമാനം ആകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.  

അതേസമയം ഇത്തരത്തിലൊരു പരാതി അറിഞ്ഞില്ലെന്ന് പീരുമേട് തഹസില്‍ദാര്‍ സതീഷ് പറയുന്നു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Tags: idukkiMiningRockകിഫ്ബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.