Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേനല്‍ച്ചൂടിന് ആശ്വാസം പകര്‍ന്ന് കണ്ണാടിക്കുളം, നീന്തിക്കുളിച്ച് ഉല്ലസിക്കാന്‍ എത്തുന്നത് നൂറുകണക്കിനാളുകൾ

ജലദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിച്ചിരുന്ന മുണ്ടുചിറകുളത്തില്‍ മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ എത്തിയതോടെയാണ് കണ്ണാടിക്കുളം എന്ന പുതിയ പേര് നല്‍കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2021, 11:50 am IST
in Kollam
ഭരണിക്കാവ് അശ്വതി ജംഗ്ഷനിലെ കണ്ണാടിക്കുളം

ഭരണിക്കാവ് അശ്വതി ജംഗ്ഷനിലെ കണ്ണാടിക്കുളം

കുന്നത്തൂര്‍: വേനല്‍ച്ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ കുളിര്‍മയേകി ആശ്വാസം പകര്‍ന്ന് കണ്ണാടിക്കുളം. ശാസ്താംകോട്ട ഭരണിക്കാവ് മുതുപിലാക്കാട് അശ്വതി ജംഗ്ഷന് സമീപത്തെ കണ്ണാടിക്കുളത്തില്‍ നീന്തിക്കുളിച്ച് ഉല്ലസിക്കാന്‍ നൂറുകണക്കിനാളുകളാണ് ദിവസേന എത്തുന്നത്.  

ജലദൗര്‍ലഭ്യം നേരിടുന്ന വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഉപയോഗിച്ചിരുന്ന മുണ്ടുചിറകുളത്തില്‍ മറ്റിടങ്ങളില്‍ നിന്നും ആളുകള്‍ എത്തിയതോടെയാണ്  കണ്ണാടിക്കുളം എന്ന പുതിയ പേര് നല്‍കപ്പെട്ടത്.  

കണ്ണാടി പോലെ തെളിമയുള്ള കുളത്തിന് അവര്‍ ആ പേര് നല്‍കിയതില്‍ അത്ഭുതമില്ല. കണ്ണാടിക്കുളത്തിന്റെ പേരും പെരുമയും വ്യാപിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് എത്തുകയാണ്. നീന്തല്‍ പഠിക്കാനെത്തുന്നവരും ഏറെ. കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കണ്ണാടിക്കുളത്തില്‍ പ്രദേശവാസികള്‍ മാത്രമാണ് നീന്തിക്കുളിക്കാന്‍ എത്തിയത്. പേരുപോലെ തന്നെ തെളിമയും വെള്ളത്തിന് തണുപ്പും ഉള്ളതാണ് കുളത്തെ പ്രിയങ്കരമാക്കുന്നത്.  കുളത്തിനോട് ചേര്‍ന്നുള്ള ഓടയിലൂടെ കൃഷിക്കാവശ്യമായ വെള്ളം ഒഴുക്കുന്നതിനാല്‍ കുളത്തില്‍ മാലിന്യവും കെട്ടികിടക്കാറില്ല.  

പതിനഞ്ച് അടിയിലേറെ ആഴമുള്ള കുളത്തില്‍ ഇതുവരെ ഒരു അത്യാഹിതവും സംഭവിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. കുളത്തില്‍ സദാസമയവും തിരക്കായതിനാല്‍ ബുദ്ധിമുട്ടിലായത് പ്രദേശവാസികളാണ്. കിണറുകള്‍ വറ്റിവരണ്ടതോടെ തുണി അലക്കാനും കുളിക്കാനും കുളത്തെ ആശ്രയിക്കാന്‍ കഴിയുന്നില്ലെന്ന പരിഭവത്തിലാണ് നാട്ടുകാര്‍.

ബിജു സോപാനം

Tags: heatSummerKannadikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

Kerala

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.