Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉയര്‍ന്ന പോളിങ് നല്‍കുന്ന പ്രതീക്ഷകള്‍, ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയർത്തി

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Apr 7, 2021, 10:35 am IST
inKerala

തൃശൂര്‍: ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണയ്‌ക്കുമെന്നതില്‍ ആശങ്ക. ജനം മാറ്റം ആഗ്രഹിക്കുമ്പോഴും തരംഗം ഉണ്ടാകുമ്പോഴുമാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്താറ്. ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയരാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്. തുടര്‍ഭരണത്തിന് അനുകൂലമായ തരംഗമാണ് ഉയര്‍ന്ന പോളിങ്ങിന് കാരണമെന്നാണ് ഇടത് മുന്നണി കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ അവകാശപ്പെടുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ വ്യാപകമായി ബൂത്തിലെത്തിയതാണ് പോളിങ് നിരക്ക് ഉയരാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമെന്ന നിലപാടാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും.  ഈ അഭിപ്രായങ്ങള്‍ക്കപ്പുറം പരിഗണിക്കേണ്ടതായ ചില വസ്തുതകള്‍ കൂടിയുണ്ട്.  

നഗരപ്രദേശങ്ങളിലെ പോളിങ് ശതമാനം ഉയരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് എല്‍ഡിഎഫിനറിയാം. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നഗര പ്രദേശങ്ങളിലെ ഉയര്‍ന്ന പോളിങ് നിരക്ക് അനുകൂലമാവുന്നത് എന്‍ഡിഎക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുകള്‍ കുറഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് എന്‍ഡിഎ മാത്രമാണ്.  

തിരുവനന്തപുരത്ത് മാത്രമല്ല കൊച്ചി, കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളിലും എന്‍ഡിഎ നേട്ടമുണ്ടാക്കിയിരുന്നു. പാലക്കാട്, പന്തളം, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തൃപ്പൂണിത്തുറ തുടങ്ങി പല നഗരസഭകളിലും എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കി. വന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഒരുപോലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എന്‍ഡിഎയാണ്.

മുന്‍കാലങ്ങളില്‍ വോട്ടിങ് ശതമാനം ഉയര്‍ന്നാല്‍ യുഡിഎഫിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ആ ധാരണ തെറ്റി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തിട്ടും നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്. എന്‍ഡിഎ വോട്ടുകളും വര്‍ധിച്ചു. പക്ഷേ യുഡിഎഫിന് വോട്ട് കുറഞ്ഞു.  

ഗ്രാമപ്രദേശങ്ങളിലെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് അതത് പ്രദേശത്തെ സവിശേഷതകള്‍ കൂടി വിലയിരുത്തിയാലേ കൃത്യമായി പറയാനാകൂ. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പരമാവധി പേരെ പോളിങ് ബൂത്തിലെത്തിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇത് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് വാശിയേറിയതായതോടെ മൂന്ന് മുന്നണികളും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓരോ പ്രദേശത്തും ആര്‍ക്കാണ് സ്വാധീനം എന്നതും പ്രധാന ഘടകമാണ്.  

മലപ്പുറം ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് യുഡിഎഫിന് ഗുണകരമാകാറുണ്ട്. ലീഗിന്റെ സ്വാധീനവും, അവരുടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂടുതലായി ബൂത്തിലെത്തിക്കുന്നതുമാണ് ഇതിന് കാരണം. ഉത്തര മലബാറില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു.  

തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിനെതിരായി തിരിയാറാണ് പതിവ്. ഇക്കുറിയും ഈ ജില്ലകളിലെ പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമാകുമെന്ന് യുഡിഎഫും എന്‍ഡിഎയും കരുതുന്നു. എറണാകുളം ജില്ലയില്‍ ട്വന്റിട്വന്റിയുടെ സാന്നിധ്യവും ഉയര്‍ന്ന പോളിങ് നിരക്കിന്  കാരണമായിട്ടുണ്ട്.  

നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി വിധി നിര്‍ണയിക്കുന്ന ജില്ലകളാണ് മധ്യ കേരളത്തിലേത്. ഇവര്‍ കൂടുതലായി വോട്ട് ചെയ്യാനെത്തുന്നത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യങ്ങളിലാണ്. അതിനാല്‍ത്തന്നെ മധ്യ കേരളത്തില്‍ 2016ലെ വിജയം ആവര്‍ത്തിക്കാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.

തിരുവിതാംകൂറില്‍ ഉയര്‍ന്ന പോളിങ് നിരക്കിന്റെ കാരണം ശബരിമല പ്രതിഷേധമാണോയെന്ന ആശങ്ക ഇടത് മുന്നണി നേതൃത്വത്തിനുണ്ട്. ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ കരുതുന്നു. അവസാന നിമിഷത്തിലെ പിണറായിയുടെ ദൈവവിളിയും കടകംപള്ളിയുടെ ശാപവാക്കുകളും വേണ്ടത്ര ഏറ്റിട്ടില്ലെന്ന് തന്നെയാണ് സൂചന. മലബാറിലേയും തൃശൂര്‍, പാലക്കാട് ജില്ലകളിലേയും കണക്കുകളിലാണ് എല്‍ഡിഎഫിന്റെ തുടര്‍ഭരണമെന്ന പ്രതീക്ഷയത്രയും.

Tags: electionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Poling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.