Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പുതിയ കേരളത്തിന് വിധിയെഴുതാം

പുതിയ കേരളം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനായി വോട്ടു ചെയ്യണം. രാജ്യത്തോടൊപ്പം കേരളത്തിനും മുന്നേറണമെങ്കില്‍ അനുയോജ്യമായ രാഷ്‌ട്രീയ കാലാവസ്ഥ കേരളത്തില്‍ രൂപപ്പെടണം. ഇന്നത്തെ വിധിയെഴുത്ത് ഇത്തരമൊരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 6, 2021, 05:00 am IST
inEditorial

എല്ലാ അര്‍ത്ഥത്തിലും നിര്‍ണായകമായ ഒരു വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. മുന്‍കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പ് പല നിലകളിലും വ്യത്യസ്തമാണ്. ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. തെരഞ്ഞെടുപ്പ് കാലത്ത് പല അഭിപ്രായ സര്‍വേകളും പുറത്തുവന്നെങ്കിലും വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്ന അവയിലെ നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യബോധമുള്ള വോട്ടര്‍മാര്‍ മുഖവിലക്കെടുത്തിട്ടില്ല. എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്ന അഭിപ്രായ സര്‍വേകള്‍ സിപിഎമ്മിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി തയ്യാറാക്കിയതാണെന്ന ആക്ഷേപം ശക്തമാണ്. വിശ്വാസവും വികസനവും അഴിമതിയും വര്‍ഗീയ പ്രീണനവുമൊക്കെ ചര്‍ച്ചാ വിഷയമായപ്പോള്‍ ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന ധാരണ ജനങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. വിശ്വാസികളെ മുറിവേല്‍പ്പിച്ച് ശബരിമലയിലെ അനിഷ്ടകരമായ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ആരാണെന്നതും, അതിനെ ചെറുത്തു തോല്‍പ്പിച്ചത് ആരാണെന്നും ജനങ്ങള്‍ക്ക് നല്ലപോലെ അറിയാം.  

വോട്ട് ലക്ഷ്യമാക്കി ചിലര്‍ ഇപ്പോള്‍ നടത്തുന്ന അവകാശവാദങ്ങളില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. സംസ്ഥാനം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന വികസന രാഹിത്യത്തിനും അഴിമതികള്‍ക്കും ഉത്തരവാദികള്‍ ഇതുവരെ കേരളം ഭരിച്ചവരാണ് എന്ന ബോധം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. ഇവരെ ഇനിയും അധികാരത്തിലേറ്റുന്നത് അബദ്ധമായിരിക്കും. അതിലൂടെ സ്വയം വഞ്ചിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യും. ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം സമ്മതിദായകരുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. നാലര ലക്ഷത്തോളം ഇരട്ട വോട്ടര്‍മാരും കള്ളവോട്ടര്‍മാരും ഭരണകക്ഷിയുടെ ഒത്താശയോടെ വോട്ടര്‍പ്പട്ടികയില്‍  കയറിക്കൂടിയിട്ടുള്ളത് ഗുരുതരമായ സാഹചര്യമാണ്. ഒരാള്‍ ഒന്നിലധികം വോട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യാനുള്ള നീക്കം അണിയറയില്‍ ശക്തമാണ്. ജനവിധി മാനിപ്പുലേറ്റ് ചെയ്യാനുള്ള ഈ നീക്കത്തിനെതിരെ തികഞ്ഞ ജാഗ്രത പാലിക്കണം.

തുടര്‍ഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിയില്ലെന്നതാണ് യുക്തിസഹമായ വിലയിരുത്തല്‍. ഇടതുമുന്നണിക്ക് കുറവു വരുന്ന സീറ്റ് യുഡിഎഫിന് ലഭിക്കില്ലെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്. ഇവിടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സാധ്യതയാണ് വര്‍ധിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു തൂക്കുസഭ നിലവില്‍ വന്നേക്കാം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികളുടെ പൂര്‍ണ പ്രയോജനം കേരളത്തിന് ലഭിക്കണമെന്നുണ്ടെങ്കില്‍ കേന്ദ്രവുമായി സഹകരിക്കുന്ന രാഷ്‌ട്രീയ ശക്തിക്ക് സംസ്ഥാനത്ത് മുന്നേറ്റമുണ്ടാവണമെന്ന് വലിയൊരു വിഭാഗം ജനങ്ങളും ചിന്തിക്കുന്നു. പരസ്പരം കോപ്പിയടിക്കുന്ന നയങ്ങളുമായാണ് ഇടതു-വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബദല്‍ ശക്തിയായി എന്‍ഡിഎ സഖ്യം ഉയര്‍ന്നുവന്നിരിക്കുകയുമാണ്. ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ സഹായഭ്യര്‍ത്ഥന നടത്തുന്നതിന്റെ സാഹചര്യം ഇതാണ്. എന്‍ഡിഎ സഖ്യത്തിന് നല്‍കുന്ന വോട്ട് പാഴാവില്ലെന്ന വിശ്വാസം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. പുതിയ കേരളം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനായി വോട്ടു ചെയ്യണം. രാജ്യത്തോടൊപ്പം കേരളത്തിനും മുന്നേറണമെങ്കില്‍ അനുയോജ്യമായ രാഷ്‌ട്രീയ കാലാവസ്ഥ കേരളത്തില്‍ രൂപപ്പെടണം. ഇന്നത്തെ വിധിയെഴുത്ത് ഇത്തരമൊരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Tags: keralaകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.