Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഐശ്വര്യപൂര്‍ണ്ണമായ ലോകം

ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടി നില്‍ക്കുകയാണ് എന്നു പറയാറുണ്ട്. കാരണം, സയന്‍സ് എത്ര പുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടുവാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നു ചിന്തിക്കണം. നമ്മള്‍ ഒരു കാറില്‍ സഞ്ചരിക്കുകയാണെന്നു കരുതുക.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Apr 4, 2021, 05:00 am IST
inSamskriti

മക്കളെ,  

ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടി നില്‍ക്കുകയാണ് എന്നു പറയാറുണ്ട്. കാരണം, സയന്‍സ് എത്ര പുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടുവാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നു ചിന്തിക്കണം. നമ്മള്‍ ഒരു കാറില്‍ സഞ്ചരിക്കുകയാണെന്നു കരുതുക. കുറെ ദൂരം ചെന്നപ്പോള്‍ റോഡ് അവസാനിച്ചിരിക്കുന്നതായി കണ്ടു. എന്തു ചെയ്യും? ആരെയെങ്കിലും പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? ഇല്ല. നമ്മള്‍ അവിടെത്തന്നെ കിടക്കുകയുമില്ല. വന്ന വഴിയേ മടങ്ങും. എവിടെയാണ് നമുക്കു തെറ്റുപറ്റിയതെന്നു മനസ്സിലാക്കി ശരിയായ വഴിയിലൂടെ യാത്ര തുടരും. ഇതുതന്നെയാണ് ഇന്ന് മനുഷ്യസമൂഹം ചെയ്യേണ്ടത്.

വാസ്തവത്തില്‍ ലോകത്തിലെ നീറുന്ന ഭൗതിക പ്രശ്‌നങ്ങള്‍ക്കുപോലും പരിഹാരം കണ്ടെത്താന്‍ ഭൗതികശാസ്ര്തത്തിനു കഴിഞ്ഞിട്ടില്ല. സമയത്തെയും ദൂരത്തെയും ഒരളവോളം കീഴടക്കി ശാസ്ര്തം വളര്‍ന്നു എന്നതു ശരി തന്നെ. എന്നാല്‍ ഇന്നും ലോകത്ത് പട്ടിണിയുണ്ട്. ദാരിദ്ര്യമുണ്ട്. പുതിയ രോഗങ്ങള്‍ ഉണ്ട്. അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിന് ആളുകളുണ്ട്. ബാലമരണങ്ങളുണ്ട്. എയ്ഡ്‌സ്, ക്ഷയം, മലമ്പനി ഇതെല്ലാം കൊണ്ട് ആകെ മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇന്ന് ലോകത്തില്‍ പട്ടിണികൊണ്ടു മരിക്കുന്നവരുടെ എണ്ണം. ഓരോ പത്തു സെക്കന്റിലും ലോകത്തെവിടെയോ ഒരു കുഞ്ഞ് പട്ടിണികൊണ്ടു മരിക്കുകയാണ്. അന്നത്തിനു വേണ്ടിയുള്ള കുഞ്ഞുങ്ങളുടെ ദീനമായ കരച്ചിലിനെക്കാള്‍ വേദനാജനകമായി  മറ്റെന്താണുള്ളത്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ സയന്‍സിന്റെ വളര്‍ച്ചമാത്രം പോരാ; ഹൃദയത്തിന്റെയും ധാര്‍മ്മികമൂല്യങ്ങളുടെയും വളര്‍ച്ചകൂടി വേണം. വിശന്ന് ഒട്ടിയ വയറുമായി കഴിയുന്നവരായി ആരുമില്ലാത്ത ഒരു ലോകമാണ് അമ്മയുടെ സ്വപ്‌നം.  

ഭൗതികപുരോഗതി എത്രയുണ്ടായാലും മനുഷ്യമനസ്സിലെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും മാറാത്തിടത്തോളം കാലം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടാകുകയില്ല. മൂല്യങ്ങളിലൂന്നിയ, ധര്‍മ്മത്തിലും സ്‌നേഹത്തിലും കാരുണ്യത്തിലും ഊന്നിയ ഒരു സംസ്‌കാരത്തെ നമ്മള്‍ പടുത്തുയര്‍ത്തിയാലേ അതു സാധ്യമാകൂ.

ഇന്നത്തെ സമൂഹത്തില്‍ സ്വാര്‍ത്ഥതാല്പര്യവും  ജാതിമതവിഭാഗീയചിന്തകളും വളരുകയാണ്. മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കാനും അവരെക്കൂടി ഉള്‍ക്കൊള്ളാനും ഒരു വിഭാഗവും തയ്യാറാകുന്നില്ല. നമുക്ക് മതബോധവും രാഷ്‌ട്രബോധവും വര്‍ണ്ണബോധവുമൊക്കെയുണ്ട്. എന്നാല്‍ സാമൂഹ്യബോധവും, ലോകം ഒരു കുടുംബമാണെന്ന ബോധവും തീരെ കുറവാണ്.  വ്യക്തിബോധം സമൂഹബോധമായി വളരണം.   മതബോധം മൂല്യബോധമായി വളരണം. രാഷ്‌ട്രീയബോധം രാഷ്‌ട്രബോധമായി വികസിക്കണം. വംശബോധം വിശ്വമാനവബോധമായി വളരണം. ഞാന്‍ എന്ന ഭാവത്തില്‍ നിന്നും നമ്മള്‍ എന്ന ഭാവത്തിലേക്കാണ് വളരേണ്ടത്; ഞങ്ങള്‍ എന്ന ഭാവത്തിലേക്കല്ല.

നമ്മുടെയെല്ലാം അറിവും കഴിവും കാരുണ്യവും കൈകോര്‍ത്താല്‍ ശാന്തിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ലോകം ഉയര്‍ന്നുവരാന്‍ കാലതാമസമില്ല. അങ്ങനെയായാല്‍ ഇവിടെ ആരും പട്ടിണി കിടക്കില്ല. ആര്‍ക്കും കേറിക്കിടക്കാനൊരു കൂരയില്ലാതെ വരില്ല. ആരും ശരിയായ ചികിത്സ കിട്ടാതെ മരിക്കേണ്ടി വരില്ല. ഭയംകൊണ്ട് ഉറക്കം കിട്ടാത്തവരായി ആരുമുണ്ടാവില്ല. ഈ ഒരു സ്വപ്‌നം  നമ്മള്‍ ഓരോരുത്തരുടെയും ഉറക്കം കെടുത്തുന്ന ദിവസം വന്നാല്‍ പിന്നെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായിത്തീരാന്‍ അധികം കാലതാമസമുണ്ടാവില്ല.

ഭൗതികശാസ്ര്തത്തിന്റെ വളര്‍ച്ചയിലൂടെ ലോകത്തിന് വളരെയേറെ  നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ആ വളര്‍ച്ചയെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകതന്നെ വേണം. എന്നാല്‍ അതോടൊപ്പം മാനുഷികഗുണങ്ങള്‍ വളര്‍ത്തുന്നതിലും ധാര്‍മ്മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും നമ്മള്‍ മുന്നേറേണ്ടതും അത്യാവശ്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍പോലെയാണവ. രണ്ടും ചേര്‍ന്നാലേ യഥാര്‍ത്ഥ പുരോഗതിയുടെ ആകാശത്തിലേയ്‌ക്ക് അനായാസം പറന്നുയരാന്‍ നമുക്കു കഴിയൂ. മനുഷ്യരാശിക്ക് അതിനു കഴിയട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.