Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് തീവ്രവാദികള്‍ക്ക് വഴങ്ങി ഇമ്രാന്‍ഖാന്‍; ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരഇടപാടും ഈ സാഹചര്യത്തില്‍ നടത്താനാവില്ലെന്നും ഇമ്രാന്‍

കാബിനറ്റ് യോഗത്തിന് ശേഷം പരുത്തി, പഞ്ചസായ തുടങ്ങിയ ഉല്‍പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാനാവുന്ന ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങള്‍ ഉടനെ കണ്ടെത്താന്‍ വാണിജ്യ മന്ത്രാലയത്തിനും സാമ്പത്തിക സംഘത്തിനും ഇമ്രാന്‍ഖാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2021, 04:46 pm IST
inWorld

ഇസ്ലാമബാദ്: ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരഇടപാടും ഇന്നത്തെ സാഹചര്യത്തില്‍ നടത്താനാവില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. മന്ത്രിസഭായോഗത്തിലെ പ്രധാനപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമായിരുന്നു ഇമ്രാന്‍ഖാന്റെ ശനിയാഴ്ചത്തെ ഈ പ്രതികരണം.

കാബിനറ്റ് യോഗത്തിന് ശേഷം പരുത്തി, പഞ്ചസായ തുടങ്ങിയ ഉല്‍പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഇറക്കുമതി ചെയ്യാനാവുന്ന ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങള്‍ ഉടനെ കണ്ടെത്താന്‍ വാണിജ്യ മന്ത്രാലയത്തിനും സാമ്പത്തിക സംഘത്തിനും ഇമ്രാന്‍ഖാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

മൂന്ന് ദിവസം മുന്‍പ്, ബുധനാഴ്ചയാണ് പുതിയതായി നിയമിതനായ ധനമന്ത്രി ഹമ്മദ് അസ്ഹറിന്റെ കീഴിലുള്ള മന്ത്രിസഭ ധന ഏകോപന സമിതി(ഇസിസി) യാണ് ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുമെന്നും ഇന്ത്യയില്‍ നിന്നും പരുത്തി, പഞ്ചസാര, ചണം എന്നിവ ഇറക്കുമതി ചെയ്യുമെന്നും ഉള്ള  തീരുമാനം  പ്രഖ്യാപിച്ചത്. 2019-ല്‍ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപരബന്ധം കഴിഞ്ഞ രണ്ട് വര്‍ഷമായി പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം റദ്ദാക്കി ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാന്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് മാധ്യമങ്ങള്‍ വ്യാപകമായി ചര്‍ച്ചാ വിഷയമായി.  

എന്നാല്‍ തീരുമാനമെടുത്ത ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന് ഈ തീരുമാനം പിന്‍വലിക്കേണ്ടിവന്നു.  പാകിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും തീവ്രഇസ്ലാമിക സംഘടനകളില്‍ നിന്നുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഇമ്രാന്‍ഖാന് വഴങ്ങേണ്ടി വന്നു.  

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ തീരുമാനം  ഇന്ത്യ പിന്‍വലിച്ചാല്‍ മാത്രമേ പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ കഴിയൂ എന്നതാണ് പാക് മന്ത്രിസഭയുടെ പുതിയ തീരുമാനം. “കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളയാനുള്ള തീരുമാനം റദ്ദാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ,” – മന്ത്രിസഭയുടെ തീരുമാനം വിശദീകരിച്ചുകൊണ്ട് പാക് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് പറഞ്ഞു.  വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും കശ്മീരിലെ പുതിയ തീരുമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയുമായി വ്യാപാരഇടപാടുകള്‍ വേണ്ടെന്ന് ശക്തമായ തീരുമാനം എടുത്തു. 

നേരത്തെ ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നേതാവ് അഹ്‌സാന്‍ ഇഖ്ബാല്‍ വിമര്‍ശിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹം ഇമ്രാന്‍ഖാന് നേരെ ഉയര്‍ത്തിയത്. ‘മോദി ഇപ്പോള്‍ ഹിറ്റ്‌ലറല്ലാതായോ? കശ്മീരിന്റെ കാര്യത്തില്‍ മോദി തീരുമാനം മാറ്റിയോ? ജമാത്ത് ഇസ്ലാമിയുടെ അമീര്‍ സിറാജുള്‍ ഹഖും ഇമ്രാന്‍ഖാനെതിരെ തിരിഞ്ഞിരുന്നു. കശ്മീരി മുസ്ലിങ്ങളുടെ മുറിവില്‍ ഉപ്പുതേക്കുന്നതിന് മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് സിറാജുള്‍ ഹഖ് പറഞ്ഞത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ അബ്ദുള്‍ റഹ്മാന്‍ മാലിക്കും ഇമ്രാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ നിന്നും പഞ്ചസാര ഇറക്കുമതി ചെയ്താല്‍ രണ്ട് മാസത്തേക്ക് അത് ഉപയോഗിക്കരുതെന്ന് അദ്ദേഹം പാകിസ്ഥാന്‍കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

രാജ്യത്തിനകത്ത് ഒട്ടേറെ ആഭ്യന്തരപ്രശ്നങ്ങള്‍ നേരിടുന്ന ഇമ്രാന്‍ഖാന്‍ ഇന്ത്യയില്‍ നിന്നും ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ പുതിയ അസ്വാരസ്യങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്  ഇന്ത്യയില്‍ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി) നല്‍കിയ അംഗീകാരം ഫെഡറല്‍ മന്ത്രിസഭായോഗം വീണ്ടും റദ്ദാക്കി.  

ഫെബ്രുവരിയില്‍ ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകാനുള്ള നടപടികളുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് മഹാമാരിക്കിടെ അവശ്യമരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞവര്‍ഷം മെയില്‍ ഇന്ത്യയില്‍നിന്ന് മരുന്നുകളും അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാക്കിസ്ഥാന്‍ നീക്കിയിരുന്നു. പൂര്‍ണമായും വിച്ഛേദിച്ച ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പഴയനിലയിലേക്ക് തിരികെ പോകുന്നതിന്റെ ആദ്യപടി ആയിരുന്നു ഈ നടപടി.  

മന്ത്രിസഭയുടെ ധന ഏകോപന സമിതി(ഇസിസി)യുടെ അംഗീകാരത്തിന് സമര്‍പ്പിക്കും മുന്‍പ് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ പട്ടികയ്‌ക്ക് വാണിജ്യ-ടെക്‌സ്റ്റൈല്‍ വകുപ്പിന്റെ ചുമതലകൂടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പച്ചക്കൊടി കാട്ടിയിരുന്നു. ഇസിസി യോഗത്തിനുശേഷം ഇസ്ലാമബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇന്ത്യയില്‍നിന്ന് 0.5 ദശലക്ഷം ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. പഞ്ചസാരയ്‌ക്ക് ഇന്ത്യയിലുള്ള വിലക്കുറവാണ് തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ ലഭ്യത കുറഞ്ഞതും ഇന്ത്യയിലെ വിലക്കുറവുമാണ് ചണത്തിന്റെയും പരുത്തിയുടെയും വാഗാ അതിര്‍ത്തിവഴിയുള്ള ഇറക്കുമതിക്ക് നിര്‍ബന്ധിതമാക്കിയത്. ലോകത്തെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യമാണ് ഇന്ത്യ. പഞ്ചസാരയുടെ കാര്യത്തില്‍ രണ്ടാമതും. റമദാന് മുന്‍പായി പഞ്ചസാരവില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി സഹായിക്കും. 

പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം സുഗമമായി മുന്നേറുമെന്ന് പ്രത്യാശിക്കുന്നതിനിടയിലാണ് മറ്റ് പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്നും മൗലികവാദ സംഘടനകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. ശനിയാഴ്ച ചേര്‍ന്ന ഉന്നതതല മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമപ്രഖ്യാപനവും ഇമ്രാന്‍ നടത്തി- ഇന്ത്യയില്‍ നിന്നും യാതൊരു വിധദത്തിലുള്ള ചരക്കുകളും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യില്ലെന്നായിരുന്നു ആ പ്രഖ്യാപനം. 

Tags: ജമ്മു കശ്മീര്‍article 370pakistanimran khanഇസ്ലാമിക തീവ്രവാദംകശമീര്‍imrankhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

India

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

World

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.