Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നേമം നേട്ടങ്ങളുടെ പട്ടികയില്‍

നിയമസഭാ സാമാജികന്‍ എന്ന നിലയ്‌ക്ക് സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കാനും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ തികഞ്ഞ അവധാനതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. നേമം അസംബ്ലി മണ്ഡലത്തെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് പൊതുവിലും സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ, മറ്റിതരങ്ങളായിട്ടുള്ള വിവിധ തരം ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുവാനും തുടര്‍ നടപടികള്‍ക്ക് പ്രേരണ നല്‍കുവാനും കഴിഞ്ഞു.

ഒ. രാജഗോപാല്‍byഒ. രാജഗോപാല്‍
Mar 29, 2021, 05:21 am IST
inMain Article

2016 ഏപ്രിലില്‍ കേരള നിയമസഭയിലേയ്‌ക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേമം അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ  സ്ഥാനാര്‍ത്ഥിയായ എന്നെ  8671 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രബുദ്ധരായ നേമം ജനത അസംബ്ലിയിലേയ്‌ക്ക് തെരഞ്ഞെടുത്തുകൊണ്ട് ദേശീയതയ്‌ക്കൊപ്പം കൈകോര്‍ത്തു. 67813 വോട്ടുകള്‍ നല്‍കി നേമത്തെ സമ്മിതി ദായകര്‍ എന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും കാത്തു സൂക്ഷിച്ചുകൊണ്ടും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ  ഉയര്‍ത്തിപിടിച്ചുകൊണ്ടും മണ്ഡലത്തിന്റെ സര്‍വ്വതോന്മുഖമായ സമഗ്ര വികസന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട് എന്ന വസ്തുത ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിച്ചുകൊള്ളട്ടെ.

നിയമസഭാ സാമാജികന്‍ എന്ന നിലയ്‌ക്ക് സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കാനും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ തികഞ്ഞ അവധാനതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. നേമം അസംബ്ലി മണ്ഡലത്തെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് പൊതുവിലും സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ, മറ്റിതരങ്ങളായിട്ടുള്ള വിവിധ തരം ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുവാനും തുടര്‍ നടപടികള്‍ക്ക്  പ്രേരണ നല്‍കുവാനും കഴിഞ്ഞു. കൂടാതെ മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും സാമൂഹിക, സാംസ്‌ക്കാരിക, വികസന പ്രശ്നങ്ങളിലും ഇടപെടുവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഏറിയ സമയവും വിനിയോഗിക്കുകയുണ്ടായി. ജനപ്രതിനിധിയില്‍ നിന്നും ഉത്തരവാദിത്വവും ഒപ്പം പ്രകടനക്ഷമതയും വോട്ട് രേഖപ്പെടുത്തിയ ജനം നിരന്തരം പ്രതീക്ഷിച്ചുകൊണ്ടും ആവശ്യപ്പെട്ടുകൊണ്ടുമിരിക്കും എന്നത് ജനാധിപത്യസംവിധാനത്തിന്റെ ജീവസ്രോതസ്സാണല്ലോ. അത് നെമ്മ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍ പ്രേരിപ്പിക്കുന്നു. അതാണല്ലോ ആരോഗ്യകരമായ ജനാധിപത്യത്തിന്റെ സാര്‍ത്ഥകതയും.

എം.എല്‍.എ യില്‍ നിക്ഷിപ്തമായിട്ടുള്ള ലെജിസ്ലേറ്റീവ്, ഫിനാന്‍ഷ്യല്‍, എക്സിക്യൂട്ടീവ്, ഇലക്ടറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ അധികാരങ്ങള്‍ തികച്ചും നീതിനിഷ്ഠമായും പക്ഷപാതരഹിതമായും, ജാതിമതവര്‍ണ്ണവര്‍ഗ്ഗ പരിഗണനകള്‍ക്കതീതമായും സര്‍വ്വസമഭാവനയോടും വിനിയോഗിച്ചുകൊണ്ട് മാതൃകാ ജനപ്രതിനിധിയായി വര്‍ത്തിക്കുവാന്‍ എനിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പൊതു പ്രശ്നങ്ങളും നേമം മണ്ഡലത്തിലെ പ്രത്യേക വികസന ആവശ്യങ്ങളും നിയമസഭയിലൂടെ ഗവണ്‍മെന്ററിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനും അതിന് പരിഹാരം കണ്ടെത്താനും ആത്മാര്‍ത്ഥമായ പരിശ്രമം  ഉണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത്- വലത് എം.എല്‍.എ-മാര്‍ പ്രീണന രാഷ്‌ട്രീയത്തിലധിഷ്ഠിതമായി ഐകകണ്ഠേന പ്രമേയം പാസ്സാക്കുവാന്‍ തയ്യാറായി. ദേശീയതയുടെ ശബ്ദം നിയമസഭയില്‍ മുഴക്കികൊണ്ട് അതിനെതിരെ അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുവാനും വിയോജനകുറിപ്പ് രേഖപ്പെടുത്തി ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെ അന്ത:സത്ത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞു. സങ്കുചിത രാഷ്‌ട്രീയ താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തെ നിഹനിക്കുവാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. അതുപോലെ പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക പരിഷ്‌ക്കരണ ഭേദഗതി ബില്ലിനെതിരേയും ഇടതും വലതും സംയുക്തമായി പ്രമേയം അവതരിച്ചപ്പോള്‍ ഭരണഘനടാ വിരുദ്ധമായി അത്തരം സമീപനത്തെ ശക്തിയുക്തം എതിര്‍ക്കുവാന്‍ എനിയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്‌ട്രത്തിന്റെ പൊതു താത്പര്യത്തെ സംരക്ഷിക്കുന്നതിനാവണം സംസ്ഥാന നിയമസഭ നിലകൊള്ളേണ്ടത് എന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിയമസഭാഗത്വം സചേതനമായ ഭരണഘടനാതത്വസംരക്ഷണമാക്കി   മാറ്റുവാന്‍ സാധിച്ചു.  

എന്നില്‍ നിക്ഷിപ്തമായിട്ടുള്ള ധനകാര്യ അധികാരങ്ങള്‍ ഉപയോഗിച്ച് നേമം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ ആ വികസനസ്പന്ദനം അനുഭവവേദ്യമാവുകയുണ്ടായി. റോഡ്, ഗതാഗതം, പൊതുജനാരോഗ്യം, വൈദ്യുതി, കുടിവെള്ളം, പൊതുവിദ്യാഭ്യാസം, നദീസംരക്ഷണം, പൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലായി.

ഭാരതീയജനതാ പാര്‍ട്ടിയുടെ എം.എല്‍.എ എന്ന ഒറ്റകാരണത്താല്‍ രാഷ്‌ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉണ്ടായിട്ടുള്ള ശക്തമായ തടസ്സവാദങ്ങളേയും വൈതരണികളേയും ക്ഷമയോടും ഇച്ഛാശക്തിയോടും തരണം ചെയ്തുകൊണ്ടാണ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ചെയ്യുവാന്‍ സാധിച്ചിട്ടുള്ളത്.

ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും നേമം മണ്ഡലത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നേടിയെടുത്ത് നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. നേമം റെയില്‍വേ ടെര്‍മിനല്‍ വികസനത്തിനായി 77 കോടി രൂപ അനുവദിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഇതിന് ഒരു കേവല  ഉദാഹരണം മാത്രം.

എന്റെ 5 വര്‍ഷ കാലയളവില്‍ 404 കോടി രൂപയോളം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. അവ പൂര്‍ണ്ണമായും അഴിമതി രഹിതമായും, ഉത്തരവാദിത്വപൂര്‍ണ്ണമായും, സുതാര്യമായും, നിഷ്പക്ഷമായും തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് നൂറ് ശതമാനം ഉറപ്പുവരുത്തുവാന്‍ സാധിച്ചിട്ടുണ്ട്.

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021നേമംbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.