Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള ഫുട്‌ബോളിന് പുത്തന്‍ ഉണര്‍വ്

നാഷണല്‍ ലീഗും ഐ ലീഗും ഐഎസ്എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം കിട്ടാക്കനിയായി. മലയാളി ഫുട്ബോള്‍ ആരാധകരുടെ കിരീട കാത്തിരിപ്പിനാണ് ഗോകുലം അന്ത്യം കുറിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 29, 2021, 05:10 am IST
in Editorial

ഐ ലീഗ്  കിരീട നേട്ടത്തോടെ ഗോകുലം കേരള എഫ്സി, ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചരിത്രമാണ് കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കേരള ടീമാണ് ഗോകുലം. ക്ലബ് രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ കൈവരിച്ച ഈ നേട്ടം കേരള ഫുട്‌ബോളിന് നല്‍കുന്ന ഉണര്‍വ്വ് ചെറുതല്ല.    

നാഷണല്‍ ലീഗും ഐ ലീഗും ഐഎസ്എല്ലും ഒക്കെ വന്നിട്ടും കിരീടം കേരളത്തിലേക്ക് വന്നില്ല. രണ്ടു തവണ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം കിട്ടാക്കനിയായി. മലയാളി ഫുട്ബോള്‍ ആരാധകരുടെ കിരീട കാത്തിരിപ്പിനാണ് ഗോകുലം അന്ത്യം കുറിച്ചത്. കൊല്‍ക്കത്തയില്‍ ഐ ലീഗിലെ അവസാന മത്സരത്തില്‍ 70-ാം മിനിറ്റുവരെ 0-1ന് പിന്നിട്ടുനിന്നശേഷം നാല് തവണ, എതിരാളികളായ മണിപ്പൂര്‍ ക്ലബ് ട്രാവുവിന്റെ വല കുലുക്കിയാണ് ഗോകുലം പടയോട്ടം അവസാനിപ്പിച്ചത്. യുവതാരങ്ങളെ ടീമിലെത്തിച്ച് വീറും വാശിയും സമം ചേര്‍ത്ത് പൊരുതി നേടിയതാണ് ഗോകുലത്തിന്റെ  കിരീടം. ഇതിന് പിന്നില്‍ കഠിനാദ്ധ്വാനം ചെയ്ത കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അനൈസെയും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

2017-ല്‍ മാത്രം രൂപീകൃതമായ ഗോകുലത്തിന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാല് കിരീടങ്ങളും നേടാനായി എന്നത് വലിയ കാര്യമാണ്. ആദ്യം കേരള പ്രീമിയര്‍ ലീഗ്, പിന്നെ ഡ്യൂറന്‍ഡ് കപ്പ്, പിന്നാലെ ദേശീയ വനിതാ ലീഗ്, ഒടുവില്‍ ഐ ലീഗ് കിരീടവും. ഐ ലീഗ് നേട്ടത്തോടെ എഎഫ്സി കപ്പ് യോഗ്യതയും ഗോകുലത്തിന് സ്വന്തമായി. ആദ്യമായാണ് ഒരു കേരള ക്ലബ് ഈ നേട്ടവും കരസ്ഥമാക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള പോലീസ് നേടിയ ഫെഡറേഷന്‍ കപ്പായിരുന്നു എഎഫ്സിയുടെ അംഗീകാരമുള്ള ഒരു ദേശീയ ടൂര്‍ണമെന്റിലെ കേരള ടീമിന്റെ അവസാന ട്രോഫി. അതിനുശേഷം എഫ്സി കൊച്ചിന്‍ നേടിയ ഡ്യൂറന്‍ഡ് കപ്പും.  

ഗോകുലത്തിന്റെ നേട്ടം കേരള ഫുട്ബോളിനെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കും. കെഎഫ്എ അടക്കം മുന്‍കൈ എടുക്കണമെന്ന് മാത്രം. ഇന്ത്യയിലെ മികച്ച ക്ലബുകള്‍ പങ്കെടുത്തിരുന്ന നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടന്നിരുന്നു. ഇന്ന് അതെല്ലാം ഓര്‍മകള്‍ മാത്രമായി. ഗോകുലത്തിന്റെ നേട്ടം ഉള്‍ക്കൊണ്ട് ആ ടൂര്‍ണമെന്റുകള്‍ പുനരുജ്ജീവിപ്പിച്ച് കേരള ഫുട്ബോളിനെ ഉണര്‍ത്താനുള്ള പദ്ധതികള്‍ക്ക് കെഎഫ്എ മുന്‍കൈ എടുക്കണം.

ഫുട്ബോളിനെ സ്‌നേഹിക്കുന്ന ഒരു സംഘം ആളുകളുടെ പ്രയത്‌നമാണ് ഗോകുലം കേരളയെ വളര്‍ത്തിയത്. ഇനിയും വലിയ തേരോട്ടങ്ങള്‍ നടത്താന്‍ ഗോകുലം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ ക്ലബിന്  കഴിയും. ചരിത്ര നേട്ടം സ്വന്തമാക്കിയ ആ ക്ലബ്ബിനും കളിക്കാര്‍ക്കും പരിശീലകര്‍ക്കും ടീം മാനേജ്മെന്റിനും അഭിനന്ദനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.