Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയോട് പോരാടാന്‍ നേതാജി പാല്‍ക്കര്‍

ബഹാദൂറ്ഖാന്റെ ആജ്ഞാപത്രവുമായി ഖാന്റെ ഒരു സര്‍ദാര്‍ റായഗഡില്‍ എത്തി. അയാളെക്കണ്ട ശിവഛത്രപതി കടുത്ത സ്വരത്തില്‍ ചോദിച്ചു? തന്റെ ഖാന്‍ എന്ത് പരാക്രമം കാണിച്ചതിനാണ് ഞാന്‍ അയാളുമായി സന്ധി ചെയ്യേണ്ടത്? പെട്ടെന്ന് ഇവിടുന്ന് തിരിച്ചുപോയ്‌ക്കൊള്ളൂ അല്ലെങ്കില്‍ പരിസ്ഥിതി മാറും എന്നയാളെ തിരിച്ചയച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 27, 2021, 08:32 pm IST
inSamskriti

സന്ധിപത്രം കണ്ട ബാദശാഹ ഔറംഗസേബ് വളരെ ഏറെ സന്തോഷിച്ചു. ബഹാദൂര്‍ഖാന്റെ പരാക്രമത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹത്തിന് ഉദ്യോഗക്കയറ്റം കൊടുത്താദരിച്ചു. ഒരാനയെ സമ്മാനമായി കൊടുത്തയച്ചു. ഉദ്ദണ്ഡനായ ശിവാജി സിംഹാസനാരൂഢനായ അഹങ്കാരം ആരംഭത്തില്‍ത്തന്നെ നമ്മുടെ ഖാന്‍ തകര്‍ത്തുകളഞ്ഞു എന്നു കരുതി ബഹാദൂര്‍ഖാന്റെ വിഷയത്തില്‍ ഔറംഗസേബ് അഭിമാനം കൊണ്ടു. തുടര്‍ന്ന് ഔറംഗസേബ് ശിവാജിയുടെ പേരില്‍ ഒരു അധിസൂചനാപത്രം (ഫര്‍മാന്‍) അയച്ചു. ശിവാജിയുടെ പഴയ തെറ്റ് ക്ഷമിച്ചുകൊണ്ട് സന്ധിപ്രസ്താവന അംഗീകരിക്കുന്നതായി അറിയിക്കുന്നു. സന്ധിപ്രസ്താവന അംഗീകരിച്ചു വരാന്‍ നാലുമാസമെടുത്തു.  

അപ്പോഴേക്കും ശിവാജി ഫൊണ്ഡാണാകോട്ട ജയിച്ച് മാസങ്ങള്‍ കഴിഞ്ഞിരുന്നു. സൈന്യത്തിന് വിശ്രാന്തിയും ലഭിച്ചുകഴിഞ്ഞിരുന്നു.

ബാദശാഹയുടെ അനുമോദനപത്രം ലഭിച്ച ബഹാദൂര്‍ഖാന്‍ തന്റെ പരാക്രമത്തെ സ്വയം അഭിനന്ദിച്ചു. ബഹാദൂര്‍ഖാന്‍ ശിവാജിക്ക് സൂചനാപത്രം അയച്ചു. ബാദശാഹയുടെ അധിസൂചനാപത്രം (ഫര്‍മാന്‍) വന്നിട്ടുണ്ട്, നിയമാനുസാരം വന്ന് ഫര്‍മാന്‍ കൈപ്പറ്റണം. അഞ്ച് മൈല്‍ കാല്‍നടയായി  

പോകണം, മുട്ടുകുത്തിയിരുന്നു സന്ധിപത്രം സ്വീകരിക്കണം, പത്രം തലയില്‍ വെച്ചു കൊണ്ടുപോകണം. സന്ധിയനുസരിച്ച് ഏഴു കോട്ടകള്‍ മുഗള്‍ അധീനതയില്‍ വിട്ടുകൊടുക്കണം എന്ന്.

ബഹാദൂറ്ഖാന്റെ ആജ്ഞാപത്രവുമായി ഖാന്റെ ഒരു സര്‍ദാര്‍ റായഗഡില്‍ എത്തി. അയാളെക്കണ്ട ശിവഛത്രപതി കടുത്ത സ്വരത്തില്‍ ചോദിച്ചു? തന്റെ ഖാന്‍ എന്ത് പരാക്രമം കാണിച്ചതിനാണ് ഞാന്‍ അയാളുമായി സന്ധി ചെയ്യേണ്ടത്? പെട്ടെന്ന് ഇവിടുന്ന് തിരിച്ചുപോയ്‌ക്കൊള്ളൂ അല്ലെങ്കില്‍ പരിസ്ഥിതി മാറും എന്നയാളെ തിരിച്ചയച്ചു.

മറ്റുള്ളവര്‍ക്ക് സാധിക്കാത്ത ശിവാജിയുടെ പരാജയം ഞാന്‍ സാധിച്ചു. ഛത്രപതിയുടെ പ്രതിഷ്ഠ-ഞാന്‍ കളങ്കപ്പെടുത്തി. എന്നിങ്ങനെ അഹങ്കാരത്തോടെ താടിതടവിയിരിക്കയായിരുന്നു ഖാന്‍. അപ്പോഴേക്കും ഖാന്റെ സര്‍ദാര്‍ ശിവഛത്രപതിയുടെ സന്ദേശവുമായെത്തി. സന്ദേശം കേട്ട ഖാന്റെ കണ്ണില്‍ ഇരുട്ടുകയറി. കുശവന്റെ ചക്രം കറങ്ങുന്നതുപോലെ ലോകം കറങ്ങുന്നതായനുഭവപ്പെട്ടു. ഔറംഗസേബും പിന്നീട് നടന്ന സംഭവങ്ങളറിഞ്ഞു. എന്തൊരു ദുഷ്ടനാണിയാള്‍, തോന്നിയപോലെ വിരല്‍ചൂണ്ടി നമ്മെ വറുതിക്കുനിര്‍ത്തുകയാണല്ലൊ! എന്ന് ചിന്തിച്ച് ഔറംഗസേബിന്റെ ക്രോധാഗ്നി കത്തിജ്വലിച്ചു. ഔറംഗസേബ് ബഹാദൂര്‍ഖാനെ പിന്നെ എങ്ങനെയായിരിക്കും കൈകാര്യം ചെയ്തിരിക്കുക എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളുവല്ലൊ! ബഹാദൂര്‍ഖാന് ഛത്രപതി നല്‍കിയ രണ്ടാമത്തെ സമ്മാനമായിരുന്നു ഇത്. ഒന്നാമത്തേത് അദ്ദേഹത്തിന്റെ സേനാശിബിരം പിടിച്ചെടുത്ത് ധനം കവര്‍ന്നു. രണ്ടാമത്തേത് അദ്ദേഹത്തിന്റെ മാനവും കവര്‍ന്നു.

1675 നവംബര്‍ 15 ന് ഛത്രപതി ശിവാജി റായഗഡില്‍നിന്നും സതാരയിലേക്കുപോയി. അവിടെ വച്ച് അദ്ദേഹം രോഗഗ്രസ്ഥനായി. ഉയര്‍ന്ന ജ്വരമായിരുന്നു (പനി)താപനില വര്‍ധിച്ചുകൊണ്ടേയിരുന്നു. രണ്ടുമാസത്തോളം അദ്ദേഹം അവിടെ കഴിഞ്ഞു. ആരുമായും കൂടിക്കാഴ്ചയില്ലാതായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി. ചില ദുഷ്ടശക്തികള്‍ ഛത്രപതി അന്തരിച്ചു എന്ന് പ്രചരിപ്പിച്ചു. അദ്ദേഹം തന്റെ ദ്വിഗ്വിജയം ആരംഭിച്ചപ്പോള്‍ മാത്രമാണ് ഛത്രപതി സ്വസ്ഥനാണ് എന്ന് ജനം തിരിച്ചറിയുന്നത്.

ശിവാജിയെ അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ അതീവ വിഷണ്ണനായിരിക്കുകയാണ് ഔറംഗസേബ്. പക്ഷേ ഒരു വഴിയും കാണുന്നില്ല. തന്റെ മഹാന്മാരായ സേനാപതിമാരെല്ലാം തോറ്റു പിന്മാറിയ സ്ഥിതിക്ക് ഇനിയാരെയാണയക്കേണ്ടത് എന്ന്, കൂലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ് മഹാപരാക്രമിയായിട്ടുള്ള ഒരാളുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നത്. അയാളാകട്ടെ പരാക്രമത്തില്‍ ശിവാജിക്ക് തുല്യന്‍, മഹമ്മദ് കുലീഖാന്‍. ഇദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടോ? പഴയ നേതാജി പാല്‍ക്കര്‍ ആയിരുന്നു അത്. ഒരുകാലത്ത് രണ്ടാം ശിവാജി എന്നറിയപ്പെട്ടിരുന്ന ആളായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ഇദ്ദേഹം പൂര്‍ണമായും ഇസ്ലാം അംഗീകരിച്ച് മുസ്ലിം ആയിക്കഴിഞ്ഞിരുന്നു. ശിവാജിയേയും ഹിന്ദുത്വത്തേയും മറന്നു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ വിഷയത്തില്‍ ഔറംഗസേബിന്  

പൂര്‍ണവിശ്വാസം വന്നു കഴിഞ്ഞിരുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥനത്തിലാണ് ശിവാജിയെ ജയിച്ച് കീഴടക്കാന്‍, ദിലേര്‍ഖാനോടൊപ്പം കുലീഖാനേയും ഔറംഗസേബ് ദക്ഷിണത്തിലേക്കയച്ചത്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.