Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എന്തായിരിക്കും ഷക്കീലയെ ആകര്‍ഷിച്ചത്

ഖുശ്ബുവിനേക്കാള്‍ ഏഴുവയസ് കുറവുള്ള ഷക്കീല മാദകവേഷം ചെയ്യുന്നതിലൂടെയാണ് ജനപ്രിയതാരമായത്. അവരിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരിക്കുന്നു. രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത. പേരും പെരുമയുമുള്ള വനിതകള്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ ഷക്കീല ബീഗത്തെ ആകര്‍ഷിച്ച ഘടകം എന്തായിരിക്കുമെന്ന സംശയം കാമ്പുള്ളതുതന്നെയാണല്ലോ.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 27, 2021, 05:00 am IST
inArticle

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നടിയാണ് ഷക്കീല. ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഹരം കയറിയവരുണ്ട്. കണ്ടാല്‍ പിന്നെ പറയേണ്ടതില്ലല്ലോ. നടിമാരില്‍ പലരും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഖുശ്ബു നേരത്തെ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. അവരിപ്പോള്‍ ബിജെപിയുടെ നല്ല നേതാവാണ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമാണ് ഖുശ്ബു ഖാന്‍. നാലു പതിറ്റാണ്ട് മുമ്പ് ബാലതാരമായി അരങ്ങത്തുവന്ന ഖുശ്ബു തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ ഇഷ്ടനായികയായിരുന്നു.

ഖുശ്ബുവിന്റെ പേരില്‍ ഇന്ന് പലഹാരമുണ്ട്, സാരിയുണ്ട്. തിരുച്ചിറപ്പള്ളിയില്‍ അവരുടെ പേരില്‍ ഒരു ആരാധനാലയവും നിര്‍മ്മിച്ചിട്ടുണ്ട്. ഖുശ്ബുവിനെ പോലെ ചെന്നൈക്കാരിയാണ് ഷക്കീലയെങ്കിലും അവര്‍ക്കായി ആരാധനാലയങ്ങളൊന്നും ഇതുവരെ കെട്ടിപ്പൊക്കിയിട്ടില്ല.

ഖുശ്ബുവിനേക്കാള്‍ ഏഴുവയസ് കുറവുള്ള ഷക്കീല മാദകവേഷം ചെയ്യുന്നതിലൂടെയാണ് ജനപ്രിയതാരമായത്. അവരിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് വാര്‍ത്തയായിരിക്കുന്നു. രാഹുലിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് വാര്‍ത്ത. പേരും പെരുമയുമുള്ള വനിതകള്‍ കോണ്‍ഗ്രസ് വിടുമ്പോള്‍ ഷക്കീല ബീഗത്തെ ആകര്‍ഷിച്ച ഘടകം എന്തായിരിക്കുമെന്ന സംശയം കാമ്പുള്ളതുതന്നെയാണല്ലോ.

സരിതയും സ്വപ്‌നയുമൊന്നും ഒരു പാര്‍ട്ടിയുടെ ഭാഗമല്ല. എങ്കിലും ഈ തെരഞ്ഞെടുപ്പിലും ആ പേരുകള്‍ സജീവ ചര്‍ച്ചയാവുകയാണ്. സരിത നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഒരു തുമ്പും കിട്ടിയില്ലത്രെ. അതോടെ ഉമ്മന്‍ചാണ്ടി കുറ്റവിമുക്തനുമായി. സ്വപ്‌ന പക്ഷേ സജീവമാണ്. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വപ്‌നയെ നിര്‍ബന്ധിച്ചു എന്നൊരു പരാതി ഉണ്ടായിരുന്നല്ലോ. അത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു.

റിട്ട. ജഡ്ജി കെ.വി.മോഹനനെ കമ്മിഷനാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വികസന പദ്ധതികളില്‍ തട്ടിപ്പുണ്ടെങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പറ്റില്ലെന്ന സര്‍ക്കാര്‍ നിലപാട് വിചിത്രമാണ്. ഒരു വികസന പദ്ധതിയും നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര ഏജന്‍സി പറഞ്ഞിട്ടില്ല. ലൈഫ്മിഷനില്‍ 4.5 കോടിയുടെ അഴിമതിയുണ്ടെന്ന് പറഞ്ഞത് കൈരളി (പീപ്പിള്‍) ടിവിയാണ്. അത് ശരിവച്ച മന്ത്രിയാണ് തോമസ് ഐസക്ക്. അത് അന്വേഷിക്കുന്നതാണോ കേന്ദ്ര ഏജന്‍സി കണ്ണില്‍ കരടായത് എന്ന ചോദ്യം പ്രസക്തമാണ്.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍പ്പെടുത്തുക. സ്വപ്‌നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദം, അതിനു പിന്നില്‍ ആരൊക്ക തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്റെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം അനിവാര്യമാണ്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേട്ടിനു മുന്‍പാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് സമയത്ത് സജീവചര്‍ച്ചാ വിഷയമാക്കിയത് മന്ത്രി കടകംപള്ളിയും സീതാറാം യെച്ചൂരിയുമാണ്. സ്വര്‍ണക്കടത്തും കിഫ്ബിയും ലൈഫ് മിഷനും ചര്‍ച്ചയാക്കാന്‍ മന്ത്രിസഭ തന്നെ വഴിവച്ചിരിക്കുന്നു എന്നുതന്നെ പറയാം.

ഐസക്കിന്റെ വിടുവായത്തങ്ങളാണ് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി വിവാദമാക്കിയത് ധനമന്ത്രിയായിരുന്നല്ലോ. പിന്നെ ഒരു സമാധാനം ഐസക്ക് ‘തുടര്‍ ഭരണ’ത്തിന്റെ അയലത്തുപോലും ഇല്ലല്ലോ. മുന്‍കേന്ദ്ര ധനമന്ത്രിയെ കൂട്ടിലടക്കാമെങ്കില്‍ മുന്‍ സംസ്ഥാന മന്ത്രിയെ പിടിക്കാന്‍ കഠിനാദ്ധ്വാനമൊന്നും വേണ്ടതില്ലെന്നാശ്വസിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.