Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആറാട്ടുപുഴയിലെ ദേവസംഗമം

ആറാട്ടുപുഴ പൂരദിവസമായ മീനത്തിലെ പൂരം നാളില്‍ കാശി വിശ്വനാഥക്ഷേത്രത്തില്‍ അത്താഴപൂജയില്ല. ഉച്ചപൂജ കഴിഞ്ഞാല്‍ നടയടയ്‌ക്കുമത്രേ. മുപ്പത്തിമുക്കോടി ദേവകളുടേയും ആത്മീയസാന്നിധ്യം ആറാട്ടുപുഴ പൂരത്തിനുണ്ടെന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Mar 25, 2021, 05:00 am IST
inSamskriti

ആയാതു ശിവലോകം നഃ

കലാവിതി വിലോകനാല്‍

ചിന്തയാ സത്ഭിരാരംഭി

ദേവപൂരമഹോത്സവഃ

(ഈ കലിയുഗത്തിലും നമുക്ക് നന്മവരട്ടെയെന്ന സജ്ജനങ്ങളുടെ ചിന്തകൊണ്ട് 13,45,610 ാമത് കലിദിനത്തില്‍ ദേവന്‍മാരുടെ പൂരമഹോത്സവം ആരംഭിക്കപ്പെട്ടു).

ആചാരങ്ങളുടെ പൂരമാണ് ആറാട്ടുപുഴ പൂരം. ദേവീദേവന്മാരുടെ അതുല്യ സംഗമമായ പൂര പഴമയ്‌ക്ക് 1438 വര്‍ഷത്തെ ചരിത്രമുണ്ട്. മീനത്തിലെ  പൂരം നാളില്‍ ആറാട്ടുപുഴ ശാസ്താക്ഷേത്രത്തിനടുത്തുള്ള  പൂരപ്പാടത്താണ് ദേവീദേവന്മാരുടെ ഐതിഹ്യപ്രസിദ്ധമായ ഒത്തുചേരല്‍.  

മധ്യകേരളത്തിലെ 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള മൂര്‍ത്തികളെയാണ് ആറാട്ടുപുഴയ്‌ക്ക് എഴുന്നള്ളിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ദേവീദേവന്‍മാരുടെ എണ്ണം 108 ല്‍നിന്ന് 24 ആയി കുറഞ്ഞപ്പോഴും ഈ പൂരത്തിനുതുല്യം ഇതൊന്നു മാത്രം. ബാക്കി 84 ക്ഷേത്രങ്ങളിലും അതാതുക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പൂരം നടത്തിവരുന്നു. ഇതും ആറാട്ടുപുഴ പൂരത്തിന്റെ ഖ്യാതിക്ക് പൊന്‍തൂവലാകുന്നു.

ആറാട്ടുപുഴ ശാസ്താവ്, തൃപ്രയാര്‍തേവര്‍, ഊരകത്തമ്മതിരുവടി, ചേര്‍പ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്‌കുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാര്‍ക്കാവ് ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചാത്തക്കുടം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, മാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ്, തിരുവുള്ളക്കാവ് ശാസ്താവ് എന്നിങ്ങനെ 11 ശാസ്താക്കന്‍മാരും 12 ഭഗവതിമാരും തൃപ്രയാര്‍ തേവരും സംഗമിക്കുന്നതാണ് ദേവസംഗമം. 1439 ാമത് പൂരമാണ് ഈ വര്‍ഷത്തേത്.  

ഓരോ ക്ഷേത്രങ്ങളിലും കൊടിയേറ്റം മുതല്‍ കൊടിയിറക്കംവരെ ചടങ്ങുകളും ആഘോഷങ്ങളും വളരെ  പ്രാധാന്യമുള്ളതാണ്. പൂരത്തിന് 28 ദിവസം മുമ്പ് ചേര്‍പ്പ് ഭഗവതിക്ഷേത്രത്തില്‍ കൊടിമരം നാട്ടുന്നതോടെ  പൂരക്കാലത്തിന് തുടക്കമാകുന്നു. കൊടിയേറിയ ശേഷം ദേശത്തെ കാരണവര്‍ ഭക്തരെ സാക്ഷിനിര്‍ത്തി ഇന്നേക്ക് ഇരുപത്തിയെട്ടാം ദിവസം ആറാട്ടുപുഴ പൂരം എന്ന് ഉറക്കെ മൂന്നു തവണ വിളിച്ചുപറയും. ഈ ആചാരപ്രഖ്യാപനം തന്നെ പൂരത്തിന്റെ മഹിമ വിളിച്ചോതുന്നു. ഇങ്ങനെ മീനത്തിലെ അശ്വതി പുറപ്പാട് മുതല്‍ അത്തം വരെയുള്ള 12 നാളുകളിലായി 24 ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും അനുഭൂതി പകരുന്നതാണ്.

ആറാട്ടുപുഴ പൂരദിവസമായ മീനത്തിലെ പൂരം നാളില്‍ കാശി വിശ്വനാഥക്ഷേത്രത്തില്‍ അത്താഴപൂജയില്ല. ഉച്ചപൂജ കഴിഞ്ഞാല്‍ നടയടയ്‌ക്കുമത്രേ. മുപ്പത്തിമുക്കോടി ദേവകളുടേയും ആത്മീയസാന്നിധ്യം ആറാട്ടുപുഴ പൂരത്തിനുണ്ടെന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.  

ദിവ്യനായ വില്വമംഗലം സ്വാമിയാര്‍ ഒരു സായംസന്ധ്യയില്‍ തൃശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനത്തിനുചെന്നു. അന്ന് പതിവില്ലാതെ വടക്കുംനാഥക്ഷേത്രനട അടഞ്ഞുകിടക്കുന്നതുകണ്ട സ്വാമിയാര്‍ കാരണം തിരക്കിയപ്പോള്‍ സാക്ഷാല്‍ വടക്കുംനാഥന്‍ പ്രത്യക്ഷനായി ‘ഇന്ന് ആറാട്ടുപുഴ പൂരമാണ്. എനിക്ക് ആ ആഘോഷം കാണാന്‍ പോകേണ്ടതുണ്ട്. നമുക്ക് ആറാട്ടുപുഴയില്‍ സംഗമിക്കാം’  എന്ന് അരുളിചെയ്തു. സാക്ഷാല്‍ മഹാദേവന്‍പോലും സാക്ഷിയാകുന്ന പൂരം കാണാന്‍ സ്വാമിയാര്‍ ആറാട്ടുപുഴയിലെത്തി.  

പൂരപ്പാടത്തെത്തിയ സ്വാമിയാര്‍ ഇന്നുകാണുന്ന വില്ലൂന്നിത്തറയുടെ സമീപം ഇരുപ്പുറപ്പിച്ചു. കേരളത്തിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള വില്വമംഗലത്തിന് പൂരക്കാഴ്ചകളില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും തന്റെ ദിവ്യനേത്രങ്ങള്‍കൊണ്ട് കൂട്ടിയെഴുന്നള്ളിപ്പില്‍ വൈകുണ്ഠത്തിലെ മഹാവിഷ്ണുവിനെയാണ് സ്വാമിയാര്‍ ദര്‍ശിച്ചത്. ശ്രീപത്മനാഭനെ പ്രതിഷ്ഠിച്ച കൃഷ്ണലീലാശുകന്‍ എന്ന് മറ്റൊരു പേരുള്ള വില്വമംഗലം ഈ വൈകുണ്ഠദര്‍ശനം കണ്ട് ആനന്ദാതിരേകത്താല്‍ ഇരുന്ന ഇരുപ്പില്‍ രണ്ടുകൈകളുംകൊണ്ട് മണ്ണ് വാരി ശിരസ്സിലിട്ടു. ആറാട്ടുപുഴ വളരെ പരിപാവനമായ ഭൂമിയാണെന്നും കൂട്ടിയെഴുന്നള്ളിപ്പുസമയത്ത് ശ്രീഭൂമീദേവീസമേതനായ തൃപ്രയാര്‍ തേവരെ വലംവച്ച് കുമ്പിട്ടുകൈകൂപ്പുന്നത് മോക്ഷദായകമാണെന്നും പ്രവചിച്ചു.  

ആറാട്ടുപുഴപൂരപ്പിറ്റേന്ന് പുലര്‍ച്ചെ നടക്കുന്ന വൈകുണ്ഠസമാനമായ കൂട്ടിയെഴുന്നള്ളിപ്പ് ഭക്തിനിര്‍ഭരമാണ്. നടുക്ക് തൃപ്രയാര്‍ തേവരും ഇടതുഭാഗത്ത് ഊരകത്തമ്മതിരുവടിയും ചാത്തക്കുടം ശാസ്താവും വലതുഭാഗത്ത് ചേര്‍പ്പില്‍ ഭഗവതിയുമൊത്ത് എഴുപതില്‍പരം ആനകളുമായി എഴുന്നള്ളുന്നത് ഈ ദേവസംഗമത്തെ ലോകമേളയാക്കുന്നു. തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തിയാല്‍ പൂരപ്പാടത്തിനുസമീപത്തെ ഗംഗാദേവിയുടെ സാന്നിധ്യമുള്ള മന്ദാരക്കടവില്‍ ആറാട്ടുകള്‍ ആരംഭിക്കുകയായി. ആദ്യം ആറാടുന്നത് വിഷഹാരിണിയായ പിഷാരിക്കല്‍ ഭഗവതിയാണ്. ശേഷം മറ്റുദേവീദേവന്‍മാരുടേയും ആറാട്ട് നടക്കും. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം തൃപ്രയാര്‍തേവരും ഊരകത്തമ്മതിരുവടിയും ചേര്‍പ്പ് ഭഗവതിയും ആറാട്ടിനെത്തും. ആറാട്ടിനുശേഷം തേവരും ഊരകത്തമ്മയും ഒരുമിച്ച് ആറാട്ടുപുഴ ശാസ്താസന്നിധിയിലേക്ക് നീങ്ങുന്നു. ഊരകത്തമ്മ ആദ്യം ശാസ്താവിനെ പ്രദക്ഷിണംവക്കുന്നു. പ്രദക്ഷിണശേഷം യാത്രയാവാന്‍ തയ്യാറാവുന്ന ദേവീദേവന്‍മാര്‍ക്ക് ആറാട്ടുപുഴ ശാസ്താവിന്റെ ഓചാരം(ഉപചാരം)ചൊല്ലുന്ന ചടങ്ങ് അതീവഹൃദ്യമാണ്. തൃപ്രയാര്‍തേവരെ ഏഴുകണ്ടംവരെ അകമ്പടിപോയിയാണ് ശാസ്താവ് യാത്രയാക്കുന്നത്. രാജകീയകിരീടത്തിന്റെ മകുടം ഒഴിവാക്കി തൃപ്രയാര്‍തേവര്‍ മടങ്ങുമ്പോള്‍ ഏഴുകണ്ടം അതിര്‍ത്തിയില്‍ മുപ്പത്തിമുക്കോടി ദേവകളേയും ഭക്തസഹസ്രങ്ങളേയും സാക്ഷിനിര്‍ത്തി ശാസ്താവിന്റെ പ്രതിനിധി അടുത്തവര്‍ഷത്തെ പൂരത്തീയതി കുറിക്കുന്നു. അടുത്ത പൂരത്തിന്റെ കാത്തിരിപ്പുമായി ശാസ്താവും ഭക്തരും മടങ്ങുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.