Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പിണറായി സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു; മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 65,000 കോടിയെന്നും ഡി. പുരന്ദേശ്വരി

എല്ലാ പാര്‍ട്ടികളും അധികാരം ലക്ഷ്യമിടുന്നത് ഭരണത്തില്‍ കയറി സുഖിക്കാനാണ്. എന്നാല്‍ ബിജെപിക്ക് അധികാരമെന്നാല്‍ ജനസേവനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 03:23 pm IST
inBJP

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ തൊഴില്‍ നല്‍കാതെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡി. പുരന്ദേശ്വരി. പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും പ്രവര്‍ത്തകരെയും ഇടതുസര്‍ക്കാര്‍ നിര്‍ബാധം ഉദ്യോഗങ്ങളില്‍ തിരുകി കയറ്റി. ഇതിന്റെ ഫലമായാണ് അര്‍ഹതയുണ്ടായിട്ടും തൊഴില്‍ ലഭിക്കാതെ തിരുവനന്തപുരത്ത് അനു എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നും അവര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടികളും അധികാരം ലക്ഷ്യമിടുന്നത് ഭരണത്തില്‍ കയറി സുഖിക്കാനാണ്. എന്നാല്‍ ബിജെപിക്ക് അധികാരമെന്നാല്‍ ജനസേവനമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ കേഡര്‍മാരും രാജ്യത്തെങ്ങും പ്രവര്‍ത്തിച്ചത് ഇതിന് തെളിവാണ്. പക്ഷേ കോവിഡിനെ നേരിടുന്നതില്‍ പിണറായിസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇന്ന് രാജ്യത്തെ കോവിഡ് രോഗികളുടെ 40 ശതമാനവും കേരളത്തിലാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ 32 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നു. മാര്‍ക്സിസ്റ്റ് ഭീകരരാല്‍ അരുംകൊല ചെയ്യപ്പെട്ട കോണ്‍ഗ്രസുകാരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെക്കുറിച്ച് ആ പാര്‍ട്ടി പോലും മിണ്ടുന്നില്ല. പീഡനത്തിനിരയായി കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നീതി ലഭിക്കാന്‍ തല മുണ്ഡനം ചെയ്ത് പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കേണ്ട ഗതി വന്നു. സ്ത്രീകളെ ശക്തിപ്പെടുത്താനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനുമായി മോദിസര്‍ക്കാര്‍ നൂറുകണക്കിന് പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം അരക്ഷിതാവസ്ഥ നേരിടുന്നത്. ജാതിമതവര്‍ഗവര്‍ണലിംഗ പരിധിയില്ലാതെ ബിജെപി അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമ്പോള്‍ കേരളത്തിലെ ഇടതുവലത് സര്‍ക്കാരുകള്‍ അതെല്ലാം വോട്ട് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമാക്കി. തുര്‍ക്കിയിലെ ഇസ്ലാമിക ഭരണകൂടം ഹാഗിയസോഫിയ എന്ന ക്രിസ്ത്യന്‍പള്ളി പിടിച്ചെടുത്തതിനെ ന്യായീകരിച്ച് പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിലെ പ്രമുഖ അംഗം രംഗത്തെത്തിയത് പ്രത്യേക മതവിഭാഗത്തിന് കേരളത്തില്‍ സ്വാധീനം വര്‍ധിച്ചെന്നതിന്റെ വ്യക്തമായ സൂചനയാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത് ലക്ഷങ്ങളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത 1921 ലെ മാപ്പിള കലാപത്തിന്റെ ശതാബ്ദി ഒരുവര്‍ഷം നീളുന്ന ഉത്സവമാക്കി ആഘോഷിക്കാന്‍ ഇടതുവലത് മുന്നണികള്‍ മത്സരിക്കുകയാണ്. പിണറായി മാത്രമല്ല പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിംലീഗിന് കീഴ്പ്പെട്ടിരിക്കുകയാണെന്നും പുരന്ദേശ്വരി പറഞ്ഞു.

മോദിസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ആനുകൂല്യങ്ങളുടെ പട്ടികനിരത്തി പുരന്ദേശ്വരി

തിരുവനന്തപുരം: കേരളത്തിന് മോദിസര്‍ക്കാര്‍ കഴിഞ്ഞ ഏഴുവര്‍ഷവും അനുവദിച്ച പദ്ധതികളുടെയും നല്‍കിയ പണത്തിന്റെയും കണക്ക് നിരത്തി പുരന്ദേശ്വരി. ദേശീയപാതകള്‍ അടക്കം കേരളത്തിലെ റോഡുവികസനത്തിനും നവീകരണത്തിനുമായി മോദിസര്‍ക്കാര്‍ നല്‍കിയത് 65,000 കോടിരൂപയാണ്. കൊച്ചി മെട്രോക്ക് 1957 കോടി, സ്വയം ഭരണത്തിന് 12,544 കോടി, പ്രളയം അടക്കമുള്ള ദുരന്തനിവാരണത്തിന് 1738 കോടി, ആരോഗ്യമേഖലയ്‌ക്ക് 607 കോടി, കോടതികളുടെ പ്രവര്‍ത്തനം നവീകരിക്കാന്‍ 405 കോടി, ഉന്നതവിദ്യാഭ്യാസത്തിന് 181 കോടി, കൃഷിക്ക് 1086 കോടി, പ്രത്യേകസഹായം 1,100 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. പോരാത്തതിന് റവന്യൂ കമ്മി നികത്താന്‍ കേരളത്തിന് കേന്ദ്രം 19,891 കോടി രൂപയും നല്‍കി.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും അഴിമതി തുടരുകയാണ്. യുഡിഎഫ് ഭരണത്തില്‍ സരിതയായിരുന്നു അഴിമതിക്ക് നേതൃത്വം നല്‍കിയതെങ്കില്‍ എല്‍ഡിഎഫിന്റെ കാലത്ത് സ്വപ്നയായിരുന്നു അതിന് ചുക്കാന്‍ പിടിച്ചത്. സ്വപ്ന പ്രതിയായ സ്വര്‍ണ-ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മാത്രമല്ല ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പോലും ഉള്‍പ്പെട്ടിരിക്കുന്നു. കരയിലും കടലിലും ഒരുപോലെ അഴിമതി നടത്തിയ സര്‍ക്കാരാണിത്. എന്നാല്‍ ഏഴുവര്‍ഷമായി രാജ്യഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കോ എതിരെ വിരല്‍ ചൂണ്ടാനുള്ള ആരോപണം പോലും ഉയര്‍ന്നിട്ടില്ല. ബിജെപിക്ക് സദ്ഭരണമെന്നാല്‍ അഴിമതി മുക്തമായിരിക്കണമെന്ന നിര്‍ബന്ധം കൂടിയുണ്ട്. വിഭജന രാഷ്‌ട്രീയത്തിലല്ല എല്ലായിടത്തും എല്ലാവര്‍ക്കും വികസനം എന്നതിലാണ് ബിജെപി വിശ്വസിക്കുന്നതെന്നും പുരന്ദേശ്വരി പറഞ്ഞു.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.