Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം അനുഭവിക്കുന്നവന്‍ ആത്മാവ്

ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്. ക്ഷണനേരം മാത്രം കാണുന്നതിനാല്‍ അഹന്തയും സത്യമല്ല. അഹന്തയും മറ്റും ക്ഷണികങ്ങളായതിനാല്‍ 'ഞാന്‍ എല്ലാമറിയുന്നു' എന്നത് എങ്ങനെ ശരിയാകും.?

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 15, 2021, 05:00 am IST
inSamskriti

അഹന്ത  ഒരു മിഥ്യ

അടുത്ത 5 ശ്ലോകങ്ങളിലായി അഹന്ത ഒരു മിഥ്യയാണെന്ന് വ്യക്തമാക്കുന്നു.

ശ്ലോകം 293

സര്‍വ്വാത്മനാ ദൃശ്യമിദം  

മൃഷൈവനൈവാഹമര്‍ത്ഥഃ  

ക്ഷണികത്വദര്‍ശനാത്

ജാനാമ്യഹം സര്‍വ്വമിതി ്ര

പതീതിഃകുതോ/ഹമാദേഃ  

ക്ഷണികസ്യ സിദ്ധ്യേത്

ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്. ക്ഷണനേരം മാത്രം കാണുന്നതിനാല്‍ അഹന്തയും സത്യമല്ല. അഹന്തയും മറ്റും ക്ഷണികങ്ങളായതിനാല്‍ ‘ഞാന്‍ എല്ലാമറിയുന്നു’ എന്നത് എങ്ങനെ ശരിയാകും.?

എല്ലാ ദൃശ്യങ്ങളും ക്ഷണികങ്ങളായതിനാല്‍ മിഥ്യയാണ്. എന്നാല്‍ അഹം പദാര്‍ത്ഥം സത്യമാണ്. എല്ലാം ഞാന്‍ അറിയുന്നു എന്ന യഥാര്‍ത്ഥ അഹം പദാര്‍ത്ഥബോധം ക്ഷണികമായവയ്‌ക്ക് എങ്ങനെയുണ്ടാകും ?എന്നും ഈ ശ്ലോകത്തിന് അര്‍ത്ഥം പറയാറുണ്ട്.

നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ ജഗത്ത് വാസ്തവത്തില്‍ മിഥ്യയാണ്. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നയാള്‍ക്ക് സ്വപ്‌നം സത്യമല്ല എന്ന് അറിയാം. ജഗത്ത് മാത്രമല്ല കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ, അഹന്ത തന്നെ ജീവനും മിഥ്യയാണ്.  കാരണം ഇവയൊക്കെ ക്ഷണികങ്ങളാണ്.

അഹന്ത എപ്പോഴും മാറി കൊണ്ടിരിക്കും.നമ്മുടെ കുട്ടിക്കാലം മുതല്‍ വാര്‍ദ്ധക്യത്തിന്റെ അങ്ങേയറ്റം വരെ മാറ്റങ്ങളോടെ അഹന്ത നിലനില്‍ക്കും. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ദശകള്‍ക്ക് വിധേയമാണത്. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ അവസ്ഥകളിലും അഹന്തയ്‌ക്ക് മാറ്റമുണ്ട്.

ഈ ജഗത്ത് നിരന്തരം മാറുന്നതാണെങ്കിലും നാം പറയാറുണ്ട് ‘ഞാന്‍ അറിയുന്നു, എനിക്ക് അനുഭവമുണ്ട്’ എന്നൊക്കെ. ഇവയെല്ലാം അഹന്തയുടെ മിഥ്യാധാരണയാണ്.

എല്ലാ മാറ്റങ്ങളും നടക്കുമ്പോഴും അതിനെയൊക്കെയറിയുന്ന ഒരു മാറ്റങ്ങളില്ലാത്ത ഒന്നുണ്ട്. നാം കൊച്ച് കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ വര്‍ദ്ധക്യത്തിലുള്‍പ്പടെ എല്ലാ ദശകളിലും മാറാതെ നിന്ന പൊതു ഘടകം. യഥാര്‍ത്ഥത്തില്‍ അതാണ് ഞാന്‍. എല്ലാ ദശകളിലേയും മാറ്റങ്ങളെ അറിഞ്ഞ് തുടര്‍ച്ചയായി നിന്ന ആ സത്യം അതാണ് ആത്മാവ്  അതാണ് ഞാന്‍. ജാനാമി അഹം എന്ന പ്രതീതിയുണ്ടാക്കുന്നത് ആത്മാവാണ്. എന്നും മാറിമറിയുന്ന അഹന്തയ്‌ക്ക് അവിടെ ഒരു പ്രസക്തിയുമില്ല.

ശരീരം മുതലായവയില്‍ നിന്ന് അഹം പദാര്‍ത്ഥമായ ആത്മാവിനെ ജ്ഞാനത്തിന്റെ ഉറപ്പിനായി വീണ്ടും വിചാരം ചെയ്യുകയാണ് ഇവിടെ.  

ഞാന്‍ അറിയുന്നു, ഞാന്‍കേള്‍ക്കുന്നു, ഞാന്‍ രുചിക്കുന്നു എന്നിവയിലെല്ലാം ഞാന്‍ മാറ്റമില്ലാതെയുണ്ട്. എന്നാല്‍ ആ പ്രവൃത്തികള്‍ക്ക് മാറ്റമുണ്ട്. അതിനാല്‍ അവ ക്ഷണികമാണ്, മിഥ്യയാണ്.

കണ്ണിനോ കാതിനോ നാക്കിനോ മൂക്കിനോ മനസ്സിനോ സ്വയം പ്രവര്‍ത്തിക്കാനാവില്ല. എല്ലാം ഞാന്‍ അറിയുന്നു എന്നത് യഥാര്‍ത്ഥ ഞാനായ മാറ്റമില്ലാത്ത ഞാനാണ്. ഞാന്‍ എന്ന ഭാവമായഅഹന്തയ്‌ക്ക് കൂടി ആധാരമായ ആത്മാവ് തന്നെയാണ് എല്ലാം അറിയുന്നവനും അനുഭവിക്കുന്നവനും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.