Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളവും ത്രിപുരയുടെ വഴിയിലേക്ക്

ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും നാളിതുവരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍ കിടക്കുന്നത് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്. ഇന്ത്യയില്‍ പല മുഖ്യമന്ത്രിമാരും അഴിമതി കേസുകളില്‍ ആരോപണവിധേയരായിട്ടുണ്ടെങ്കിലും ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നാളിതുവരെ ഉയര്‍ന്നു വന്നിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2021, 05:00 am IST
in Article

പ്രൊഫ. ഡി. അരവിന്ദാക്ഷന്‍

സി.പി.എം. എന്ന രാഷ്‌ട്രീയപാര്‍ട്ടി ഇന്ത്യയില്‍ പരാജയപ്പെട്ടു എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഇടതുകക്ഷികള്‍ക്ക് 2004 ല്‍ ലോകസഭയില്‍ 60 ല്‍ അധികം സീറ്റുകള്‍ ഉണ്ടായിരുന്നത് 2019 ല്‍ 5 ആയി കുറഞ്ഞു. പശ്ചിമബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന സംസ്ഥാനഭരണം നഷ്ടപ്പെട്ടു. ബംഗാളില്‍ 2021 ഏപ്രിലില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പില്ല. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.  

കേരളത്തിലെ സിപിഎം മുമ്പില്ലാത്ത വിധത്തില്‍ പ്രതിസന്ധി നേരിടുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാരും ഡോളര്‍കടത്തിന് പ്രേരണ നല്‍കി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പ്രധാന പ്രതി സ്വപ്‌നാ സുരേഷിന്റെ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരിക്കുന്നതായി കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ കേരളാഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കസ്റ്റംസ്‌കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ് മൂലം രഹസ്യരേഖ അല്ലാത്തതിനാലാണ് ഇത് സംബന്ധിച്ച വാര്‍ത്തവന്നത്. സ്വപ്‌നാസുരേഷിന്റെ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയത്. സ്വപ്‌നാസുരേഷിന്റെയും കസ്റ്റംസിന്റെയും അഭ്യര്‍ത്ഥനമാനിച്ചിട്ടാണ്. 1962 ലെ കസ്റ്റംസ് നിയമത്തിലെ 108 ാം വകുപ്പ്പ്രകാരവും 1872 ലെ തെളിവ് നിയമത്തിന്റെ അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടിചട്ടം 164 ാം വകുപ്പ് പ്രകാരവുമാണ് മൊഴി രേഖപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈവിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. ഡോളര്‍കടത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കുറ്റവിമുക്തരാവുന്നതിനുള്ള നിയമനടപടികള്‍സ്വീകരിക്കുന്നതിന് പകരം അമിത്ഷാവര്‍ഗീയവാദിയാണെന്ന് ആരോപിച്ച് മുസ്ലിങ്ങളുടെ വോട്ടിനു വേണ്ടി ശ്രമിക്കുന്നത് മതേതര ജനാധിപത്യമല്ല. അത് ഭരണഘടനയുടെ അന്തസത്തയ്‌ക്ക് നിരക്കുന്നതല്ല.

കസ്റ്റംസ് കമ്മീഷണര്‍ കോര്‍ട്ടലക്ഷ്യം നടത്തിയോ എന്ന് തീരുമാനിക്കാനുള്ള അധികാരം കേസില്‍വാദം കേള്‍ക്കുന്ന ഹൈക്കോടതിക്കുണ്ട്. സ്വപ്‌നാസുരേഷിന് സുരക്ഷനല്‍കണം എന്ന എറണാകുളം സാമ്പത്തിക കുറ്റവിചാരണകോടതി (അഡിഷണല്‍ ചീഫ്ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്) വിധിക്കെതിരെ ജയില്‍ ഡി.ജി.പി. നല്‍കിയ കേസിലാണ് കസ്റ്റംസ് കമ്മീഷണര്‍ നിയമോപദേശ പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. വനിതാ പോലീസിന്റെ സാക്ഷിമൊഴികള്‍ പ്രതിഭാഗം തെളിവായി വിചാരണകോടതികളില്‍ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ അത്തരം മൊഴികളുടെ നിയമസാധുതയും വിശ്വാസ്യതയും പരിശോധിക്കുമ്പോള്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട കക്ഷികള്‍ക്കുണ്ട്.

ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിയെക്കുറിച്ചും നാളിതുവരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. ബീഹാറില്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ജയിലില്‍കിടക്കുന്നത് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്.  ഇന്ത്യയില്‍ പല മുഖ്യമന്ത്രിമാരും അഴിമതി കേസുകളില്‍ ആരോപണവിധേയരായിട്ടുണ്ടെങ്കിലും ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ നാളിതുവരെ ഉയര്‍ന്നു വന്നിട്ടില്ല.  

സി.പി.എമ്മിലെ പഴയകാല നേതാക്കള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. മുഖ്യമന്ത്രിയും കൂട്ടരും കുറ്റക്കാരെന്നു കണ്ടാല്‍ അതോടെ സിപിഎമ്മിന്റെ തകര്‍ച്ച പൂര്‍ണമാകും. സി.പി.എം. മത്സരിക്കുന്ന 85 സീറ്റുകളില്‍ 20 സീറ്റുകളിലും തെരുവില്‍ പ്രതിഷേധ പ്രകടനം നടക്കുന്നു. ഈ പ്രതിഷേധം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെയല്ല. മറിച്ച് പാര്‍ട്ടിയെ തെറ്റായി നയിക്കുന്ന മുഖ്യമന്ത്രിയ്‌ക്കും നേതാക്കള്‍ക്കും എതിരെയാണ്. കേരളവും ത്രിപുരയുടെ മാര്‍ഗ്ഗത്തിലാണ്.

Tags: Tripura
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

India

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

Cricket

വിജയ് ഹസാരെ ട്രോഫി: ഗംഭീര ജയത്തോടെ കേരളം തുടങ്ങി; ത്രിപുരയെ തോല്‍പ്പിച്ചത് 145 റണ്‍സിന്

India

ത്രിപുരയിൽ നുഴഞ്ഞു കയറി നാട്ടുകാരെ ആക്രമിച്ച്, ഗ്രാമവാസിയെ കൊലപ്പെടുത്തി: പ്രത്യാക്രമണത്തിൽ 3 ബംഗ്ലാദേശികൾ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

ശിവസേന ഉദ്ദവ് വിഭാഗത്തിലെ എംപിമാര്‍ എന്‍ഡിഎയില്‍ എത്തുമോ? മഹാരാഷ്‌ട്രയില്‍ ഓപ്പറേഷന്‍ ടൈഗര്‍ ദൗത്യവുമായി ഷിന്‍ഡേ പക്ഷം; മാതോശ്രീയില്‍ യോഗം

നിപ ബാധിതന്‍ വെന്റിലേറ്ററില്‍ തുടരുന്നു, രണ്ടാം ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി:മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാം

അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു

കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ ഒരു സംഘം യുവാക്കള്‍ തല്ലി; സംഭവം ജയ് പൂരിലെ പ്രകടനത്തിനിടയില്‍ (വീഡിയോ)

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.