Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല പരാജയ ഭീതിയില്‍ സിപിഎം; ഖേദ പ്രകടനം, ആചാര ലംഘനം നടത്തിയ പിണറായി സര്‍ക്കാരിന്റെ പുതിയ തട്ടിപ്പ്

ലക്ഷോപലക്ഷം ഹിന്ദുക്കളുടെ വികാരത്തെ അവഹേളിച്ച് രഹ്‌ന ഫാത്തിമയെയും മനീതി സംഘത്തെയും ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും ശബരിമലയിലേക്ക് എത്തിച്ച ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പഭക്തി വന്നിരിക്കുന്നു. ആയിരക്കണക്കിന് ഭക്തരെ ക്രൂരമായി ആക്രമിച്ച് അമ്മമാരടക്കമുള്ളവരെ നൂറുകണക്കിന് കേസുകളില്‍പ്പെടുത്തിയ ഇടതുപക്ഷം, നാലു വോട്ടിന് വേണ്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന പഴയ പ്രഖ്യാപനം വിഴുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 08:28 am IST
inKerala

തിരുവനന്തപുരം: ആചാര ലംഘനം നടത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരാജയ ഭീതിയില്‍ തട്ടിപ്പു പ്രഖ്യാപനവുമായി രംഗത്തു വരുന്നു. ഒരു മണ്ഡലകാലം മുഴുവന്‍ ശബരിമലയിലും കേരളമാകെയും ഭക്തജനങ്ങളെ പിണറായി വിജയന്‍ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇപ്പോള്‍ പുതിയ തട്ടിപ്പിനും നേതൃത്വം നല്‍കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് കടകംപള്ളി രംഗത്തെത്തിയത്.

ലക്ഷോപലക്ഷം ഹിന്ദുക്കളുടെ വികാരത്തെ അവഹേളിച്ച് രഹ്‌ന ഫാത്തിമയെയും മനീതി സംഘത്തെയും ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും ശബരിമലയിലേക്ക് എത്തിച്ച ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പഭക്തി വന്നിരിക്കുന്നു. ആയിരക്കണക്കിന് ഭക്തരെ ക്രൂരമായി ആക്രമിച്ച് അമ്മമാരടക്കമുള്ളവരെ നൂറുകണക്കിന് കേസുകളില്‍പ്പെടുത്തിയ ഇടതുപക്ഷം, നാലു വോട്ടിന് വേണ്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന പഴയ  പ്രഖ്യാപനം വിഴുങ്ങി.

നിലപാടില്‍നിന്നു പിന്മാറുന്നുവെന്ന സൂചനകളും പ്രതികരണങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഒരു മന്ത്രി പരസ്യമായി ഖേദ പ്രകടനം നടത്തുന്നത് ആദ്യമാണ്. കഴക്കൂട്ടത്തു നിന്നു ജനവിധി തേടുന്ന കടകംപള്ളി തന്റെ നില പരുങ്ങലിലാണെന്ന തിരിച്ചറിവു കൂടിയുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രകടനത്തിനു മുതിര്‍ന്നത്. ഇതാണ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി രംഗത്തെത്താന്‍ കാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയ ശബരിമല വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നുവെന്ന് കണ്ടാണ് മന്ത്രിയുടെ ഖേദം പ്രകടിപ്പിക്കല്‍ പ്രഹസനം.

കടകംപള്ളിയുടെ വാക്കുകള്‍ ഇങ്ങനെ:

”ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള  വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുള്ളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്.”

Tags: കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021cpimശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.