Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് അങ്ങനെ ഇന്നിങ്ങനെ: വി.എസിന്റെ തോല്‍വിക്കും വെട്ടിനിരത്തലുകള്‍ക്കും കാല്‍നൂറ്റാണ്ട്

പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2021, 07:56 pm IST
inKerala

പി. ശിവപ്രസാദ്  

ആലപ്പുഴ: മുഖ്യമന്ത്രി സ്ഥാനാര്‍ഥി, പാര്‍ട്ടി സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദനെ സിപിഎം സഖാക്കള്‍ കാലുവാരി തോല്‍പ്പിച്ചിട്ട് കാല്‍നൂറ്റാണ്ട്. പാര്‍ട്ടിയിലെ വെട്ടിനിരത്തലിനും ഇതേ പ്രായം. പ്രായം 98ല്‍ എത്തിയ കഥാനായകന്‍ പക്ഷേ, 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രംഗത്തെങ്ങും ഉണ്ടാവില്ല.

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കോട്ടയായ മാരാരിക്കുളത്ത് മത്സരിക്കു മ്പോള്‍ വിജയം സുനിശ്ചിതമെന്നായിരുന്നു വി.എസിന് പ്രതീക്ഷ. യുഡിഎഫിന്റെ സ്ഥിരം തോ ല്‍ക്കുന്ന സ്ഥാനാര്‍ഥി അഡ്വ.പി.ജെ. ഫ്രാന്‍സീസായിരുന്നു എതിരാൡ ഫലം വന്നപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറിയായി അത്. 1968 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന് ജയം. സിപിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടിയിലെ പ്രബലന്‍ അന്ന് ‘രക്തസാക്ഷിയായി.’

ഒരു വിഭാഗം ആസൂത്രിതമായി വിഎസിന്റെ പാലം വലിക്കുകയായിരുന്നു. തുട ര്‍ന്നിങ്ങോട്ട് വെട്ടിനിരത്തലിന്റെ കാലം. തെരഞ്ഞടുപ്പ് കമ്മിറ്റിയുടെ പ്രധാന ചുമതലക്കാരനായ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. പളനിയെ നടപടിയെടുത്ത് പുറത്താക്കി. പിന്നീട് പലപ്പോള്‍, വിഎസിന്റെ തോല്‍വിയില്‍ പങ്കില്ലെന്ന് പളനി പറഞ്ഞിരുന്നു.

പാര്‍ട്ടി കമ്മിറ്റികള്‍ നല്ല ശതമാനവും നിര്‍ജ്ജീവമായിരുന്നു. വിഎസ് പങ്കെടുത്ത മേഖലാ സമ്മേളനങ്ങളില്‍ പോലും 20 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെന്നും പളനി വ്യക്തമാക്കി.പക്ഷേ, 2011ലെ  നിയമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് വിഎസ് വിരുദ്ധ ചേരിയിലെന്ന് അറിയപ്പെടുന്ന തോമസ് ഐസക്ക് ഇവിടെ തുടര്‍ച്ചയായി ജയിച്ചു. മാരാരിക്കുളത്ത് രണ്ടു തവണയും. മണ്ഡലം പുനഃസംഘടനയില്‍ മാരാരിക്കുളം ഇല്ലാതായി ആലപ്പുഴ ആയപ്പോഴും ഐസക്ക് വിജയം ആവര്‍ത്തിക്കുന്നു. മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്കായ സംഘടിത മതവിഭാഗത്തിന്റെ പിന്തുണയോടെ വിഎസ് വിരുദ്ധര്‍ നടത്തിയ നീക്കത്തിലാണ് അച്യുതാനന്ദന്‍ കടപുഴകിയതെന്ന് വിശ്വസിക്കുന്ന സഖാക്കളേറെയാണ്.  

കാലുവാരിയ സിഐടിയു വിഭാഗത്തി നോട് അച്യുതാനന്ദന്‍ പകരം വീട്ടിയത്, പാര്‍ട്ടിയില്‍ എക്കാലവും തന്റെ എതിര്‍ ചേരിയിലായിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയാണ്. സിഐടിയു വി ഭാഗത്തിലെ പ്രബലയായിരുന്ന സുശീല ഗോപാലനെ സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു വോട്ടുകള്‍ക്കാണ് അന്ന് അച്യുതാനന്ദന്‍ പക്ഷം തോല്‍പ്പിച്ചത്. തുടര്‍ന്ന്, പാലക്കാട് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ പ്രമുഖരെ വെട്ടിനിരത്തി വിഎസ് കണക്കു തീര്‍ത്തു. അതോടെ പാര്‍ട്ടിയിലെ കൊള്ളരുതായ്‌മക്കെതിരെ സേവ് സിപിഎം ഫോറം വന്നു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തി, സിഐടിയു വിഭാഗത്തിലെ പ്രബലരായ എം.എം. ലോറന്‍സ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, വി.ബി. ചെറിയാന്‍, കെ.എന്‍. രവീന്ദ്രനാഥ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുത്തു. അന്നെല്ലാം വിഎസിനൊപ്പമായിരുന്ന പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പിന്നീട് വിരുദ്ധ ചേരിയിലായി എന്നതും ശ്രദ്ധേയം.

1991ല്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടിയിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍ ഭരണം പ്രതീക്ഷിച്ച് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കി നായനാര്‍ സര്‍ക്കാരിനെ രാജിവപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഇടതുമുന്നണി തോറ്റു, വിഎസിന്റെ മോഹം പ്രതിപക്ഷ കസേരയിലൊതുങ്ങി. പിന്നീട് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2006ലാണ് മുഖ്യമന്ത്രിക്കസേരയില്‍ വിഎസിന് എത്താന്‍ സാധിച്ചത്. എന്നാല്‍, പാര്‍ട്ടി വിഭാഗീയത ആളിക്കത്തിയതോടെ മുഖ്യമന്ത്രി പദവി വിഎസിന് മുള്‍ക്കിരീടമാവുകയുമായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ വി.എസ് തെരഞ്ഞെടുപ്പ് ചിത്രത്തിലെങ്ങും ഉണ്ടായിരിക്കില്ലെന്നതാണ് പ്രത്യേകത.

Tags: എല്‍ഡിഎഫ്‌cpimVS Achuthanandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.