Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംയുക്ത ഇടയലേഖനമില്ല; രാഷ്‌ട്രീയ നിലപാടു മാറ്റി ക്രൈസ്തവ സഭകള്‍

തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ്, സഭയുടെ രാഷ്‌ട്രീയ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന, ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭകളുടെ സംയുക്ത ഇടയ ലേഖനം പുറപ്പെടുവിക്കാറുണ്ട്. അത് വോട്ടെടുപ്പിനു മുന്‍പ് ഞായറാഴ്ച കുര്‍ബാനകളില്‍ വായിക്കും, വിശ്വാസികള്‍ നിര്‍ദേശം പിന്തുടരും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 21, 2021, 05:46 pm IST
inKerala
കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള പഠന ശിബിരം പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. സ്റ്റീഫന്‍ ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് കാരിക്കശ്ശേരി, പി.കെ. ജോസഫ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി സമീപം

കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേരള പഠന ശിബിരം പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. സ്റ്റീഫന്‍ ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ജോസഫ് കാരിക്കശ്ശേരി, പി.കെ. ജോസഫ്, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി സമീപം

കൊച്ചി: രാഷ്‌ട്രീയ നിലപാടു മാറ്റി ക്രൈസ്തവ സഭകള്‍. ക്രൈസ്തവ ദര്‍ശനങ്ങള്‍ സ്വന്തമെന്നു പറയുന്ന പ്രസ്ഥാനങ്ങളെ മാത്രമേ സഭ പിന്താങ്ങൂ എന്ന ധാരണ ആര്‍ക്കും വേണ്ടെന്നും പതിവു സങ്കല്‍പ്പങ്ങള്‍ക്കപ്പുറമായി ക്രൈസ്തവ ദര്‍ശനങ്ങളെ മാനിക്കുന്ന  ജനഹിതത്തിനൊപ്പം നില്‍ക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്കും സഭയുടെ പിന്തുണയുണ്ടാകുമെന്നും കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ്, സഭയുടെ രാഷ്‌ട്രീയ നിലപാട് വിശ്വാസികളെ  ബോധ്യപ്പെടുത്തുന്ന, ലത്തീന്‍, സിറോ മലബാര്‍, സിറോ മലങ്കര സഭകളുടെ സംയുക്ത ഇടയ ലേഖനം പുറപ്പെടുവിക്കാറുണ്ട്. അത് വോട്ടെടുപ്പിനു മുന്‍പ് ഞായറാഴ്ച കുര്‍ബാനകളില്‍ വായിക്കും, വിശ്വാസികള്‍ നിര്‍ദേശം പിന്തുടരും. എന്നാല്‍, ഈ തെരഞ്ഞെടുപ്പിനു മുന്‍പ് ഇടയലേഖനം ഉണ്ടായിരിക്കില്ലെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇത്  ഉണ്ടായിരുന്നില്ല. കെസിബിസി കേന്ദ്രമായ പിഒസിയില്‍ അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഇടതു ഭരണകാലത്ത് സഭ നേരിട്ട, ഉയര്‍ത്തിയ പ്രശ്നങ്ങളാണ് ശിബിരത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍. സംവരണ തത്വങ്ങള്‍ പാലിക്കാതെ, ന്യൂനപക്ഷ ക്ഷേമത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഒരു മത വിഭാഗത്തിന് മാത്രമായി നല്‍കുന്നുവെന്ന ആക്ഷേപം സഭകള്‍ ഉയര്‍ത്തിയിരുന്നു. ഇത് ആവര്‍ത്തിച്ച ആലഞ്ചേരി, നീതിപൂര്‍വകമായ സമ്പദ് വിതരണം ഉറപ്പാക്കിയാകണം വികസന പദ്ധതികളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ കൂടുതല്‍ ഗൗരവകരമാകണമെന്നും പ്രതിരോധസേനാ വിഭാഗത്തിന് നല്‍കുന്ന പ്രാധാന്യം നല്‍കണമെന്നും ആവശ്യപ്പെട്ടു. പഠന ശിബിരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന സമഗ്ര രേഖ സര്‍ക്കാരിനും,  

രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ആഴക്കടല്‍ മത്സ്യബന്ധന മേഖല പോലും വിദേശകുത്തകകള്‍ക്ക് നല്‍കുമെന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് പഠന ശിബിരം നടക്കുന്നതെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ധനമന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.

Tags: keralaക്രിസ്ത്യന്‍ പള്ളിഅസംബ്ലി ഇലക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

ഒരു ദൃക്സാക്ഷിയുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷ വിധിക്കാമെന്ന് സുപ്രീം കോടതി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

മദ്രസകളെയും മറ്റും ആര്‍ടിഇ ആക്ടില്‍ നിന്ന് ഒഴിവാക്കിയ വിധി സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധിക്കും

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.