Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയെ വെട്ടിലാക്കി വെള്ളാപ്പള്ളി: തിലോത്തമന്‍ കളമൊഴിയുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സിപിഐയ്‌ക്കുള്ളില്‍ ആശയക്കുഴപ്പം

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 21, 2021, 03:59 pm IST
inKerala

ആലപ്പുഴ: നിലവിലെ എംഎല്‍എ പി. തിലോത്തമന്‍ കളമൊഴിയുന്നതോടെ ചേര്‍ത്തലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഐക്ക് കീറാമുട്ടിയാകുന്നു. സ്ഥാനാര്‍ത്ഥി മോഹികളുടെ ബാഹുല്യമാണ് പ്രധാന പ്രശ്‌നം. മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന തീരുമാനമാണ് തിലോത്തമന് തിരിച്ചടിയായത്. ഇതിനിടെ തിലോത്തമനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കി.

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന സിപിഐ നിലപാട് ശരിയല്ലെന്നും, തിലോത്തമനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് ശരിയല്ലെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തൊട്ടടുത്ത മണ്ഡലമായ അരൂരില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഈഴവ സ്ഥാനാര്‍ത്ഥിയെ ഇടതുപക്ഷം മത്സരിപ്പിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിപിഎം ഇതിന് തയ്യാറായില്ല. ഫലം വന്നപ്പോള്‍ യുഡിഎഫിന് അട്ടിമറിജയം. ഇതാണ് സിപിഐയെ ആശങ്കയിലാക്കുന്നത്.

എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്, സിപിഐ സംസ്ഥാന എക്‌സി. അംഗം പി. പ്രസാദ്, ജില്ലാ എക്‌സി. അംഗം  എന്‍.എസ്. ശിവപ്രസാദ് തുടങ്ങി അര ഡസനോളം പേരുകള്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അനുസൃതമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നാണ് വിവരം. ഔദ്യോഗിക പക്ഷക്കാരനായ തിലോത്തമന്‍ ഒഴിയുന്ന സാഹചര്യത്തില്‍ ആ പക്ഷക്കാരനാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്.  

ചേര്‍ത്തലയ്‌ക്ക് പുറമേ ഹരിപ്പാടാണ് ആലപ്പുഴ ജില്ലയില്‍ സിപിഐ മത്സരിക്കുന്ന മറ്റൊരു മണ്ഡലം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഈ മണ്ഡലം ഏറ്റെടുത്ത് സിപിഐയ്‌ക്ക് അരൂര്‍ നല്‍കാനുള്ള ആലോചന സിപിഎമ്മിലുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും ചേര്‍ത്തലയില്‍ വിജയിച്ചത് തിലോത്തമനായിരുന്നു. 2006 ലാണ് ആദ്യമായി തിലോത്തമന്‍ എംഎല്‍എയായത്. അതിനു തൊട്ടുമുമ്പുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും എ.കെ. ആന്റണിയായിരുന്നു വിജയി.  

ഇടതിനോടും വലതിനോടും ഒരു പോലെ കൂറ് കാണിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി, ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ, സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് കാലിടറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ് 19,614 വോട്ടുകള്‍ നേടിയിരുന്നു.

യുഡിഎഫ് സ്ഥനാര്‍ത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച എന്‍എസ്‌യു നേതാവ് എസ്. ശരത്തിനാണ് ഇത്തവണയും പ്രഥമ പരിഗണനയെന്നാണ് വിവരം. കെപിസിസി ജനറല്‍ സെക്രട്ടറി ഡി. സുഗതന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. 2016ലെ നിയമസഭ ഫലമിങ്ങനെയാണ് പി. തിലോത്തമന്‍ (സിപിഐ): 81,197, എസ്. ശരത്ത് (കോണ്‍ഗ്രസ്): 74,001, പി.എസ്. രാജീവ് (ബിഡിജെഎസ്): 19,614.  7196 വോട്ടുകളുടെ ഭൂരിപക്ഷം ഇടതിന് ലഭിച്ചു. എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ പിന്നാക്കം പോയപ്പോള്‍ എന്‍ഡിഎയ്‌ക്ക് മാത്രമാണ് വോട്ട് വര്‍ദ്ധിച്ചത്. എല്‍ഡിഎഫിന് 78, 863 വോട്ടുകളും, യുഡിഎഫിന് 65,997 വോട്ടുകളും, എന്‍ഡിഎയ്‌ക്ക്  26,135 വോട്ടുകളുമാണ് ലഭിച്ചത്.  

Tags: cpielectionഅസംബ്ലി ഇലക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

“ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല “: ‘ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.