Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മോദിയും മെട്രോമാനും കേരള വികസനവും

അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 20, 2021, 05:00 am IST
inEditorial

മുന്നണി രാഷ്‌ട്രീയത്തിന്റെ തനിയാവര്‍ത്തനംകൊണ്ട് മുരടിച്ചുപോയ കേരള രാഷ്‌ട്രീയത്തില്‍ ഗുണപരമായ വഴിത്തിരിവ് സൃഷ്ടിക്കുന്നതാണ് മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ്. കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ മുഴുവന്‍ അംഗീകാരം നേടിയെടുത്തിട്ടുള്ള ഒരു ടെക്‌നോക്രാറ്റ്. ആമുഖം ആവശ്യമില്ലാത്തവിധം ഓരോ മലയാളിക്കും സുപരിചിതന്‍. വികസനത്തിന്റെ ജീവിക്കുന്ന പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന ഈ മനുഷ്യന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തിളക്കം പല രാഷ്‌ട്രീയ നേതാക്കളെയും നിഷ്പ്രഭരാക്കുന്നതാണ്. അഴിമതിക്കെതിരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇടതു-വലതു മുന്നണികള്‍ക്ക് അനഭിമതനായിത്തീര്‍ന്നയാളാണ് ശ്രീധരന്‍. കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല മെട്രോമാനെ ഏല്‍പ്പിക്കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കി. റെക്കോര്‍ഡു വേഗത്തില്‍ പണിപൂര്‍ത്തിയാക്കിയിട്ടും ഉദ്ഘാടന വേദിയില്‍നിന്ന് ശ്രീധരനെ അകറ്റിനിര്‍ത്താന്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ഇതേ ഇടതുമുന്നണി സര്‍ക്കാരിന് തങ്ങള്‍ അഴിമതിക്കാരല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം മെട്രോമാനെത്തന്നെ ഏല്‍പ്പിക്കേണ്ടിവന്നു.

ബിജെപിയിലേക്കുള്ള തന്റെ വരവ് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനത്തിന്റെ ഫലമല്ലെന്നും, വളരെക്കാലത്തെ ആലോചനയ്‌ക്കു ശേഷമാണെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ട് ബിജെപി എന്നതിന് വളരെ കൃത്യമായ മറുപടിയാണ് മെട്രോമാന് നല്‍കാനുള്ളത്. സിപിഎമ്മായാലും കോണ്‍ഗ്രസ്സായാലും പാര്‍ട്ടിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും, ബിജെപി മാത്രമാണ് നാടിന്റെ നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും തുറന്നു പറഞ്ഞിരിക്കുന്നു. കേരളത്തില്‍ രാഷ്‌ട്രീയമാറ്റം അനിവാര്യമാണെന്നും, ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അതിനു കഴിയില്ലെന്നും വ്യക്തമാക്കുന്നത് കൃത്യമായ ദിശാബോധത്തോടെയാണ്. അഴിമതി സാര്‍വത്രികമായിരിക്കുന്നു. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എകെജി സെന്ററില്‍ പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ ജനങ്ങള്‍ക്ക് ജീവിക്കാനാവും എന്ന ശ്രീധരന്റെ ചോദ്യം ഇന്ന് ഓരോ മലയാളിയും അവനവനോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണി ഭരണം കേരളത്തെ ഒരു ഈജിയന്‍ തൊഴുത്താക്കിത്തീര്‍ത്തിരിക്കുന്നു. അത് വൃത്തിയാക്കാന്‍ ഇ. ശ്രീധരനെപ്പോലൊരാള്‍ വരുന്നതിനെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജണ്ടയില്‍ താന്‍ പൂര്‍ണതൃപ്തനാണന്നു പറഞ്ഞ ശ്രീധരന്‍, കേന്ദ്രസര്‍ക്കാരിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയാത്തതാണ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. നൂറുശതമാനവും ശരിയായ ഒരു കാര്യമാണിത്. മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് സഹകരിച്ചാല്‍ കേരളത്തില്‍ ബിജെപി വളരുമെന്നും, തങ്ങളുടെ ജനപിന്തുണ നഷ്ടമാകുമെന്നും സിപിഎമ്മും കോണ്‍ഗ്രസ്സും ഭയപ്പെടുന്നു. കേരളത്തിന്റെ വികസനത്തിന് എന്തുചെയ്യാനും ഒരുക്കമാണെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം 6100 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കൊച്ചിയില്‍ മോദി തുടക്കംകുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാല് പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപന കര്‍മവും പ്രധാനമന്ത്രി നിര്‍വഹിച്ചിരിക്കുകയാണ്. വികസനത്തിന്റെ ഈ വസന്ത കാലത്തെ വരവേല്‍ക്കാന്‍ മെട്രോമാനെപ്പോലെ ഒരാള്‍ കേരളത്തിന് ആവശ്യമുണ്ട്. വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന ശ്രീധരനില്‍ തീര്‍ച്ചയായും ഒരു രക്ഷകനുണ്ട്. അവസരം പാഴാക്കാതെ നമുക്ക് ഒപ്പം നിന്ന് കടമ നിറവേറ്റാം.

Tags: bjpനരേന്ദ്രമോദിdevelopmente sreedharanമെട്രോമാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

പുതിയ വാര്‍ത്തകള്‍

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.