Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജഗഡില്‍ ആനന്ദോത്സവം

അപ്പോഴത്തെ അവിടുത്തെ ആനന്ദം വര്‍ണനാതീതമാണ്. കോട്ടയ്‌ക്ക് മുകളില്‍ പീരങ്കിമുഴങ്ങി. പണവം, ശംഖ് മുതലായ വാദ്യങ്ങള്‍ മുഴങ്ങി. ആ മംഗളഘോഷം സമഗ്രമായ സ്വരാജ്യത്ത് ശിവാജിയുടെ ശുഭാഗമനത്തിന്റെ സൂചകമായിരുന്നു. ശിവാജിയുടെ രോമാഞ്ചകാരിയായ സാഹസപ്രവര്‍ത്തനം സ്വരാജ്യത്തെ ജനങ്ങളുടെ സ്വാഭിമാനം ഉയര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 05:30 pm IST
inSamskriti

അമ്മേ എന്ന ശബ്ദം കേട്ട ആ മാതാവിന് പെട്ടെന്ന് എല്ലാം മനസ്സിലായി. ശിവ! എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ശിരസ്സില്‍ കൈവച്ചു. ശരീരത്തിലുണ്ടായിരുന്ന മുറിവിന്റെ പാട് അവര്‍ മനസ്സിലാക്കി. അഫ്‌സല്‍ഖാനുമായുണ്ടായ സംഘര്‍ഷത്തില്‍ പറ്റിയ മുറിവിന്റെ പാടായിരുന്നു അത്. നിസ്സംശയം ഇത് എന്റെ ശിവയാണെന്ന് മനസ്സിലാക്കിയ അവര്‍ മാറോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. വാക്കുകൊണ്ട് പ്രകാശിപ്പിക്കാന്‍ സാധിക്കാത്ത ഭാവം കണ്ണുനീരായി ഒഴുകി. രാജഗഡില്‍ ആ വര്‍ത്തമാനം എല്ലായിടവുമെത്തി. ക്ഷണനേരംകൊണ്ട് കസ്തൂരിഗന്ധംപോലെ, ശിവാജി വന്നു എന്ന ശബ്ദം എല്ലായിടവും കേള്‍ക്കായി.

അപ്പോഴത്തെ അവിടുത്തെ ആനന്ദം വര്‍ണനാതീതമാണ്. കോട്ടയ്‌ക്ക് മുകളില്‍ പീരങ്കിമുഴങ്ങി. പണവം, ശംഖ് മുതലായ വാദ്യങ്ങള്‍ മുഴങ്ങി. ആ മംഗളഘോഷം സമഗ്രമായ സ്വരാജ്യത്ത് ശിവാജിയുടെ ശുഭാഗമനത്തിന്റെ സൂചകമായിരുന്നു. ശിവാജിയുടെ രോമാഞ്ചകാരിയായ സാഹസപ്രവര്‍ത്തനം സ്വരാജ്യത്തെ ജനങ്ങളുടെ സ്വാഭിമാനം ഉയര്‍ത്തി.

ഇങ്ങനെ ആനന്ദമഹോത്സവത്തിനിടയ്‌ക്ക് എല്ലാവരുടെയും ചോദ്യമിതായിരുന്നു സംഭാജി എവിടെ? സ്വരാജ്യത്തിന്റെ ബാലനായ യുവരാജ എവിടെ? ജീജാബായിയും അത്യന്തം ഉത്സുകതയോടെ ചോദിച്ചു എന്റെ പൗത്രനെവിടെ? ശിവാജി മഹത്‌വ്യഥാപൂര്‍വകം പറഞ്ഞു-ദീര്‍ഘദൂരയാത്രയുടെ ക്ലേശം സഹിക്കാനാവാതെ മാര്‍ഗമദ്ധ്യത്തില്‍ അന്തരിച്ചു എന്ന്. സംഭാജിയുടെ മരണാനന്തരക്രിയയും ശാസ്ത്രാനുസാരം ശിവാജി ചെയ്തു. ഒന്‍പത് വയസ്സായ ബാലന്റെ കൈപിടിച്ച് ആഗ്രയില്‍ പോയ അച്ഛന്‍ തിരിച്ച് ഒഴിഞ്ഞ കൈയുമായാണ് വന്നിരിക്കുന്നത്. ജീജാബായിക്ക് പൗത്രന്റെ മരണദുഃഖം സഹിക്കാനായില്ല.

ഈ ദുഃഖവാര്‍ത്തയും എല്ലായിടവും പ്രചരിച്ചു. സ്വരാജ്യത്തിന്റെ അതിര് കടന്ന് ഉത്തരഭാരതത്തിലേക്കും വ്യാപിച്ചു. ആഗ്രാ നഗരത്തിലും ആ വാര്‍ത്ത എത്തി. ഔറംഗസേബിന്റെ ചെവിയിലും. സംഭാജിയുടെ മരണവൃത്താന്തമറിഞ്ഞ ഔറംഗസേബ് സംഭാജിയുടെ വ്യര്‍ത്ഥമായ അന്വേഷണം നിര്‍ത്താനാജ്ഞാപിച്ചു. അതുകൊണ്ട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവൃത്തി നിര്‍ത്തിവച്ചു. ശിവാജി തൊടുത്തുവിട്ട സമ്മോഹനാസ്ത്രം ലക്ഷ്യത്തില്‍ ചെന്നു തറച്ചു. സംഭാജിയുടെ തിരിച്ചുവരവ് സുഗമമായി. കുറച്ചുകാലത്തിനുശേഷം കൃഷ്ണാജിത്രിമലിന് സംഭാജിയെ കൊണ്ടുവരാനുള്ള സൂചന അയച്ചു. അദ്ദേഹം രാജകുമാരനുമായി സകുശലം രാജഗഡില്‍ എത്തി.

അവസാനം ഔറംഗസേബിന് മനസ്സിലായി ആഗ്രയില്‍നിന്നും അനുമതിയോടും അതുകൂടാതെയും പുറപ്പെട്ട എല്ലാ അതിഥികളും സംഭാജി സഹിതം സകുശലം രാജഗഡില്‍ എത്തി എന്ന്.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.