Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ആക്കുളം ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

ആക്കുളം ടൂറിസ്റ്റ് വില്ലേജ് വികസന പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായി ഇത് മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 03:33 pm IST
inTravel
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ശിലാസ്ഥാപനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്., ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്., കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ മൈലവരപ്പ് ഐ.എ.എസ്. തുടങ്ങിയവര്‍ സമീപം.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്‍റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ശിലാസ്ഥാപനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്., ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്., കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ മൈലവരപ്പ് ഐ.എ.എസ്. തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം:  ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. 9.34 കോടി രൂപ ചെലവിട്ടുള്ള ടൂറിസം വില്ലേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയുടെ ശിലാസ്ഥാപനവുമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചത്. കിഫ്ബിയുടെ അംഗീകാരത്തില്‍ 185.23 കോടി രൂപ വിനിയോഗിച്ച് ജനകീയ പങ്കാളിത്തത്തോടെ ശാസ്ത്രീയമായി കായലിനെ സംരക്ഷിക്കുന്നതാണ് പുനരുജ്ജീവന പദ്ധതി.

ആക്കുളം ടൂറിസ്റ്റ് വില്ലേജ് വികസന പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായി ഇത് മാറുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്കുളത്തെ സംബന്ധിച്ച് ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും ആകര്‍ഷകമായി വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കായല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ടൂറിസം വകുപ്പ് പ്രാമുഖ്യം നല്‍കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി  റാണി ജോര്‍ജ് ഐ.എ.എസ്. പറഞ്ഞു. സംസ്ഥാനത്തെമ്പാടുമുള്ള നിരവധി ടൂറിസം കേന്ദ്രങ്ങളിലെ വികസന, നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത മ്യൂസിക്കല്‍ ഫൗണ്ടൈന്‍.

ബൃഹത്തായ ടൂറിസം വികസന സാധ്യതകളുള്ള പ്രദേശമാണ് ആക്കുളമെന്നും ഇവിടെ വിവിധ ഘട്ടങ്ങളിലായി സമഗ്രമായ വികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്. പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.ഡി.സി. എം.ഡി. കൃഷ്ണ തേജ മൈലവരപ്പ് ഐ.എ.എസ്., ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ കെ.രാജ് കുമാര്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര എല്‍.എസ്., കൗണ്‍സിലര്‍ സുരേഷ്കുമാര്‍ എസ്.,  ബി.ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ടൂറിസ്റ്റ് വില്ലേജിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈക്കിള്‍ ട്രാക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക് വികസനം, കൃത്രിമ വെള്ളച്ചാട്ടം, മ്യൂസിക്കല്‍ ഫൗണ്ടൈന്‍, കഫെറ്റീരിയ, ഓഫീസ് റൂം, നീന്തല്‍ക്കുളം നവീകരണം എന്നിവയാണ് തയ്യാറായിട്ടുള്ളത്. 4.5 കോടി രൂപ ചെലവിട്ടാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 4.84 കോടി രൂപ ചെലവിട്ടാണ് മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 9.34 രൂപ പദ്ധതികള്‍ക്ക് പുറമേ രണ്ട് കോടി രൂപ ചെലവില്‍ ഫ്ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയം പ്രോജക്ടിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.

കാഴ്ചക്കാര്‍ക്ക് മനോഹരമായ അനുഭവം നല്‍കുന്ന മ്യൂസിക്കല്‍ ഫൗണ്ടൈന്‍ ടൂറിസ്റ്റ് വില്ലേജിലെ പ്രധാന ആകര്‍ഷണമാണ്. സാങ്കേതികവിദ്യയും സൗന്ദര്യാത്മക രൂപകല്‍പ്പനയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ജലധാരകളില്‍ ഒന്നാണിത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ലിമിറ്റഡ് നടപ്പിലാക്കിയ ഈ സംഗീത ജലധാര കേരളത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്കാരത്തെക്കുറിച്ചുള്ള അനുഭവം പകര്‍ന്നു നല്‍കുന്നു. ഡിഎംഎക്സ് ടെക്നോളജി അടിസ്ഥാനമാക്കിയാണ് ജലധാരയുടെ പ്രവര്‍ത്തനം. വെള്ളം, ഭൂമി, വായു എന്നീ ഘടകങ്ങളുടെ ശരിയായ അളവും കൂടിച്ചേരലുമാണ് ജലധാരയെ മനോഹരമായ കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

Tags: developmentടൂറിസംAkkulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.