Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: എറണാകുളം മുന്നില്‍

ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ദിനം മുന്നിലായിരുന്ന പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 15 സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 206 പോയിന്റാണ് എറണാകുളത്തിനുള്ളത്. 10 സ്വര്‍ണവും 7 വീതം വെള്ളിയും വെങ്കലവുമടക്കം 176 പോയിന്റാണ് രണ്ടാമതുള്ള പാലക്കാടിന്. 8 സ്വര്‍ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 175.5 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Feb 16, 2021, 10:30 pm IST
inAthletics
സീനിയര്‍ വനിതകളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ സ്വര്‍ണം നേടുന്നു

സീനിയര്‍ വനിതകളുടെ ലോങ്ജമ്പില്‍ ആന്‍സി സോജന്‍ സ്വര്‍ണം നേടുന്നു

തേഞ്ഞിപ്പലം: അറുപത്തിനാലാമത് സംസ്ഥാന സീനിയര്‍-ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം എറണാകുളത്തിന്റെ കുതിപ്പ്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ എറണാകുളമാണ് ഒന്നാമത്.  

ജൂനിയര്‍ വിഭാഗത്തില്‍ ആദ്യ ദിനം മുന്നിലായിരുന്ന പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 15 സ്വര്‍ണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 206 പോയിന്റാണ് എറണാകുളത്തിനുള്ളത്. 10 സ്വര്‍ണവും 7 വീതം വെള്ളിയും വെങ്കലവുമടക്കം 176 പോയിന്റാണ് രണ്ടാമതുള്ള പാലക്കാടിന്. 8 സ്വര്‍ണവും 7 വെള്ളിയും 11 വെങ്കലവുമടക്കം 175.5 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.

സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6 സ്വര്‍ണവും 4 വെള്ളിയും  മൂന്ന് വെങ്കലവുമടക്കം 88 പോയിന്റുമായാണ് എറണാകുളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 4 വീതം സ്വര്‍ണവും വെള്ളിയും 2 വെങ്കലവും നേടി 79 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനത്തും 3 സ്വര്‍ണവും ഒരു വെള്ളിയുമടക്കം 34 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

ഒരേയൊരു റെക്കോഡ് 

ഇന്നലെ ഒരേയൊരു റെക്കോഡാണ് പിറന്നത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ പിറന്ന റെക്കോഡുകള്‍ മൂന്നായി. അണ്ടര്‍ 20 പെണ്‍ 4-100 മീറ്റര്‍ റിലേയിലാണ് ഇന്നലത്തെ ഏക റെക്കോഡ്്. 21 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തൃശൂര്‍ ടീം തകര്‍ത്തത്.  ആന്‍സി സോജന്‍, അഞ്ജലി. പി.ഡി, ജംഷീല. ടി.ജെ, ആന്‍ റോസ് ടോമി എന്നിവരങ്ങിയ തൃശൂര്‍ ജില്ല 47.17 സെക്കന്‍ഡില്‍ പറന്നെത്തിയാണ്  റെക്കോഡിന് അവകാശികളായത്. 2000-ല്‍ പത്തനംതിട്ട സ്ഥാപിച്ച 48.60 സെക്കന്‍ഡിന്റെ റെക്കോഡാണ്  പഴങ്കഥയായത്. 50.93 സെക്കന്‍ഡില്‍ എറണാകുളം വെള്ളിയും 51.23 സെക്കന്‍ഡില്‍ കോഴിക്കോട് വെങ്കലവും സ്വന്തമാക്കി.

അണ്ടര്‍ 20 ആണ്‍കുട്ടികളുടെ റിലേയില്‍ 44.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പാലക്കാടിനാണ് സ്വര്‍ണം.  എണാകുളം വെള്ളിയും ആലപ്പുഴ വെങ്കലവും സ്വന്തമാക്കി.

വനിതാ വിഭാഗത്തില്‍ കോട്ടയം സ്വര്‍ണം നേടി.  55.72 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ആലപ്പുഴക്കാണ് വെള്ളി. പുരുഷ വിഭാഗത്തില്‍ എറണാകുളം സ്വര്‍ണം നേടി. സമയം 43.14 സെക്കന്‍ഡ്. കൊല്ലം വെള്ളിയും മലപ്പും വെങ്കലവും സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ മെഡ്‌ലെ റിലേയില്‍ കോഴിക്കോടിനാണ് സ്വര്‍ണം.  2:22.23 സെക്കന്‍ഡിലാണ്  പൊന്നണിഞ്ഞത്. പാലക്കാട് വെള്ളിയും കോട്ടയം വെങ്കലവും നേടി.

അണ്ടര്‍-16 ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ സെര്‍മന്‍ സ്വര്‍ണം നേടുന്നു

അമല്‍ പ്രകാശ് വേഗരാജന്‍  

ട്രാക്കില്‍ ആവേശം പടര്‍ത്തി നൂറ് മീറ്റര്‍ പോരാട്ടത്തില്‍ സീനിയര്‍ വിഭാഗം പുരുഷന്മാരില്‍ കൊല്ലത്തിന്റെ അമല്‍ പ്രകാശ് 11.14 സെക്കന്‍ഡില്‍ വേഗരാജനായി. വയനാടിന്റെ നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് 11.23 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാടിന്റെ മനീഷ്. എസ് 11.26 സെക്കന്‍ഡില്‍ വെങ്കലവും നേടി. വനിതകളില്‍ കോട്ടയത്തിന്റെ എസ്.എസ്. സ്‌നേഹ 12.49 സെക്കന്‍ഡില്‍  സ്വര്‍ണം നേടി. സഹോദരങ്ങളായ തിരുവനന്തപുരത്തിന്റെ എ.പി. ഷില്‍ബി 12.61 സെക്കന്‍ഡില്‍ വെള്ളിയും എ.പി. ഷെല്‍ഡ 13.21 സെക്കന്‍ഡില്‍ വെങ്കലവും നേടി.  

അണ്ടര്‍ 20 പെണ്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും തൃശൂര്‍ സ്വന്തമാക്കി. 12.26 സെക്കന്‍ഡില്‍ അഞ്ജലി. പി.ഡി ഒന്നാമതെത്തിയപ്പോള്‍ 12.72 സെക്കന്‍ഡില്‍ ആന്‍ റോസ് ടോമി രണ്ടാമത് ഫിനിഷ് ചെയ്തു. എറണാകുളത്തിന്‍െ ഭവിക. വി.എസിനാണ് വെങ്കലം. സമയം: 12.85 സെക്കന്‍ഡ്.  

ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ പാലക്കാട് മാത്തൂരിന്റെ സി.ആര്‍. അബ്ദുള്‍ റസാഖ് 10.98 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഇതാദ്യമായാണ് അബ്ദുള്‍ റസാഖ് സീനിയര്‍ തലത്തില്‍ മത്സരിക്കുന്നത്. 400 മീറ്ററില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനാണ് അബ്ദുള്‍ റസാഖ്.  തിരുവന്തപുരത്തിന്റെ ജെ. അഭിജിത്ത് 11.13 സെക്കന്‍ഡില്‍ വെള്ളിയും തൃശൂരിന്റെ മുഹമ്മദ് സജീന്‍ 11.16 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.

അണ്ടര്‍ 18 വിഭാഗത്തില്‍ ആലപ്പുഴയുടെ ജോയ് കെ. സായ്‌മോന്‍ 11.20 സെക്കന്‍ഡില്‍ ഒന്നാമതെത്തി. മലപ്പുറത്തിന്റെ  അബ്ദുള്‍ റൗഫ് 11.39 സെക്കന്‍ഡില്‍ വെള്ളിയും തൃശൂരിന്റെ വിശാല്‍ ദേവ്മിത് 11.43 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 16 വിഭാഗത്തില്‍ ആലപ്പുഴയുടെ കാല്‍വിന്‍ റോസ്‌വാന്‍ 11.64 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കി. 11.93 സെക്കന്‍ഡില്‍ മലപ്പുറത്തിന്റെ എം. മുഹമ്മദ് ബാസില്‍ വെള്ളിയും 11.99 സെക്കന്‍ഡില്‍ പാലക്കാടിന്റെ ആയുഷ്. ആര്‍ വെങ്കലവും സ്വന്തമാക്കി.

അണ്ടര്‍ 18 പെണ്‍കുട്ടികളില്‍ കോട്ടയത്തിന്റെ രശ്മി ജയരാജ് 13.10 സെക്കന്‍ഡില്‍ സ്വര്‍ണവും മലപ്പുറത്തിന്റെ ആര്‍ദ്ര. കെ 13.16 സെക്കന്‍ഡില്‍ വെള്ളിയും എറണാകുളത്തിന്റെ ഫിസ റഫീഖ് 13.32 സെക്കന്‍ഡില്‍ വെങ്കലവും നേടി. അണ്ടര്‍ 16 വിഭാഗത്തിലും സ്വര്‍ണം കോട്ടയത്തിനാണ്. അവരുടെ സാന്ദ്രമോള്‍ സാബു 12.756 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. പാലക്കാടിന്റെ ജി. താര 12.87 സെക്കന്‍ഡില്‍ വെള്ളിയും കോഴിക്കോടിന്റെ ശാരിക സുനില്‍കുമാര്‍ 13.35 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ലോങ്ജമ്പില്‍ ആന്‍സി  

അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാമായിരുന്നിട്ടും വനിതാ വിഭാഗത്തില്‍ മത്സരിച്ച് പൊന്നണിഞ്ഞ് തൃശൂരിന്റെ സൂപ്പര്‍ താരം ആന്‍സി സോജന്‍. വനിതകളുടെ ലോങ്ജമ്പിലാണ് ആന്‍സി ഇന്നലെ പൊന്നണിഞ്ഞത്്. 6.19 മീറ്റര്‍ ചാടിയായിരുന്നു നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വി.വി. സനോജിനു (കണ്ണന്‍) കീഴില്‍ പരിശീലനം നടത്തുന്ന ആന്‍സിയുടെ സ്വര്‍ണക്കുതിപ്പ്. അടുത്തിടെ സമാപിച്ച ഫെഡറേഷന്‍ കപ്പ് യൂത്ത് അത്‌ലറ്റിക്‌സിലും ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സിലും ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ ആന്‍സി സംസ്ഥാന, ദേശീയ സ്‌കൂള്‍ മീറ്റുകളിലെയും മിന്നും താരമാണ്. ഇടപ്പിള്ളി വീട്ടില്‍ സോജന്റെയും നാന്‍സിയുടെയും മകളാണ് ആന്‍സി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.