Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്ത് സിപിഎമ്മില്‍ വിഭാഗീയത; വൈക്കം വിശ്വന്‍ ഇടപെട്ടിട്ടും തീരുമാനമില്ല, നിയമസഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തൽ

വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും പരാജയ കാരണങ്ങളാണ് പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്ക് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 04:37 pm IST
inKottayam
cpm

cpm

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിട്ടും പരിഹരിക്കാനാവാതെ നേതൃത്വം. മുതിര്‍ന്ന നേതാവ് വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ വൈക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷം വൈക്കത്തെ നേതാക്കള്‍ക്കെതിരേ പോസ്റ്റര്‍ പ്രചാരണം വരെ ഉണ്ടായി.  

തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ നേതാക്കള്‍ക്കെതിരെ പതിച്ച പോസ്റ്ററുകള്‍ രാത്രി തന്നെ നീക്കം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിച്ചിരുന്ന വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലെയും പരാജയ കാരണങ്ങളാണ് പാര്‍ട്ടിയിലെ വിഭാഗീയതയ്‌ക്ക് കാരണം. പരാജയങ്ങള്‍ക്ക് കാരണക്കാര്‍ അതാത് പ്രദേശങ്ങളിലെ സിപിഎം നേതാക്കളാണെന്നതാണ് ഏറ്റവും വലിയ വിവാദം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഹരികുമാര്‍ എടുക്കുന്ന താന്‍പ്രമാണിത്തമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പി.കെ. ഹരികുമാറിന്റെ നിലപാടാണ് വൈക്കം മുനിസിപ്പാലിറ്റിയിലെ ദയനീയ പരാജയത്തിന് കാരണമെന്ന ആരോപണം ശക്തമാണ്.  

ദളിത് നേതാവും മുന്‍ വൈസ് ചെയര്‍പേഴ്സണുമായിരുന്ന എ.സി. മണിയമ്മയ്‌ക്ക് സീറ്റ് നിഷേധിക്കുക വഴി വൈക്കം മുനിസിപ്പാലിറ്റിയില്‍ ആദ്യമായി ഒരു ദളിത് സിപിഎം നേതാവ് മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ആകുന്നതിനുള്ള അവസരം പി.കെ. ഹരികുമാര്‍ നിഷേധിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പിന്നീട് റിബലായി മത്സരിച്ച എ.സി.മണിയമ്മ വന്‍ ഭൂരിപക്ഷത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ഔദ്യോഗിക സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ഒറ്റയില്‍ പി.കൃഷ്ണപിള്ളയുടെ ചെറുമകനും ഡിവൈഎഫ്‌ഐ നേതാവുമായ ബാബുജിയെ സിപിഎം എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ തലക്കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വിജയിച്ച മണിയമ്മയും സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതു സംബന്ധിച്ച് മണിയമ്മ വൈക്കം ഡിവൈഎസ്പിയ്‌ക്ക് പരാതി നല്‍കിയിരുന്നു.  

തലയാഴം പഞ്ചായത്ത് മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ ഏതാനും മുന്‍ എസ്എഫ‌ഐ പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണെന്നതാണ് മറ്റൊരു ആരോപണം. ഇവരില്‍ പലരും ഇപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലുമല്ലെന്ന് മറുപക്ഷം ആരോപിക്കുന്നു. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും ഏരിയ സെക്രട്ടറിയെയും  ഈ സംഘം തങ്ങളുടെ ചൊല്‍പ്പടിയിലാക്കിയെന്നും ആരോപണം ഉണ്ട്. സംഘത്തിന്റെ നോമിനിയായിരുന്ന വി.ആര്‍.ബിനുവിനെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതിനെ തുടര്‍ന്നാണ് ആ വാര്‍ഡില്‍ മത്സരിച്ച പാര്‍ട്ടി ഏരിയ കമ്മറ്റിയംഗം ഇ.കെ.ശശിയെ ദയനീയമായി പരാജയപ്പെടുത്തിയത്.  

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിന് ഏരിയാ കമ്മിറ്റിയംഗങ്ങളായ ഇ.കെ. ശശി, പുഷ്‌കരന്‍, രൂപേഷ് എന്നിവരെ പുറത്താക്കിയതായാണ് സൂചന. ഇവര്‍ ആരോഗ്യപ്രശ്നം പറഞ്ഞ് അവധിയിലാണെന്ന് പറയപ്പെടുന്നു. വിഭാഗീയത രൂക്ഷമായ വൈക്കത്ത് നിയമസഭ തെരഞ്ഞടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Tags: cpmവൈക്കം:kottayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.