Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

യുവമോര്‍ച്ച മാര്‍ച്ചിനുനേരെ ജലപീരങ്കി; ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പുപറയണം: സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍

കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2021, 09:53 pm IST
in BJP
പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ തുടങ്ങിയവര്‍ സമീപം

പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ തുടങ്ങിയവര്‍ സമീപം

കോട്ടയം: ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

അന്‍പതു വര്‍ഷത്തിലേറെയായി പുതുപ്പള്ളിയുടെ എംഎല്‍എയായും ഏഴു വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും  പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപട വാഗ്ദാനങ്ങള്‍ നല്‍കി വോട്ടുവാങ്ങി വിജയിക്കുകയായിരുന്നു. വാകത്താനം-പനച്ചിക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കാനായി 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി ആരംഭിച്ച പാലക്കാലുങ്കല്‍ പാലം, കോടികള്‍ പാഴാക്കി വെറും അഞ്ചു തൂണുകള്‍ മാത്രം വെള്ളത്തില്‍ നിര്‍ത്തി ഉപേക്ഷിച്ച അയര്‍ക്കുന്നം പാറക്കടവ് പാലം, പണിപൂര്‍ത്തിയാകാതെ കാടു കയറി നശിക്കുന്ന പുതുപ്പള്ളിയിലെ മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവ ഉമ്മന്‍ചാണ്ടിയുടെ പിടിപ്പുകേടിന്റെ ഉദാഹരണങ്ങളില്‍ ചിലതുമാത്രം. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കാതെ കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഉമ്മന്‍ചാണ്ടി. അന്‍പതുവര്‍ഷം തുടര്‍ച്ചയായി ജയിച്ചിട്ടും സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകാതെ വീണ്ടും മത്സരത്തിന് ഇറങ്ങുകയാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇതിന് ജനം മറുപടി നല്‍കുമെന്നും   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് പി.കെ. ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അശ്വന്ത് മാമലശ്ശേരി, വി. ബിനുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റുമാരായ അരവിന്ദ് ശങ്കര്‍, പ്രമോദ് സോമന്‍, രാജ്‌മോഹന്‍, ജില്ലാ സെക്രട്ടറി എം.കെ. ശ്രീകുമാര്‍,  ജില്ലാ ട്രഷറര്‍ സബിന്‍ കുറിച്ചി , മണ്ഡലം പ്രസിഡന്റ് അമല്‍ മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

പുതുപ്പള്ളി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചു. പുതുപ്പള്ളിയിലെ പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ മാതൃകകളുമായി എത്തിയ പ്രവര്‍ത്തകര്‍ അതിനുമുകളില്‍ റീത്ത് വെക്കുകയും ചെയ്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

Kerala

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

India

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Technology

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.